Panchayat:Repo18/vol2-page1464

From Panchayatwiki
Revision as of 08:46, 6 January 2018 by Rajan (talk | contribs) ('ആസ്തികളുടെ കണക്കെടുപ്പും ഗ്രാന്റ് വിനിയോഗവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ആസ്തികളുടെ കണക്കെടുപ്പും ഗ്രാന്റ് വിനിയോഗവും-ആസ്തി രജിസ്റ്റർ ശരിയായ രീതിയിൽ പൂർത്തിയാക്കുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, നമ്പർ 50412/ഡിബി2/2012/തസ്വഭവ. TVpm, തീയതി 23-05-2012) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ്- ആസ്തികളുടെ കണക്കെടുപ്പും ഗ്രാന്റ് വിനിയോഗവുംആസ്തി രജിസ്റ്റർ ശരിയായ രീതിയിൽ പൂർത്തിയാക്കുന്നത് - സംബന്ധിച്ച സൂചന:- 1. സർക്കുലർ നം. 55178/എഫ്.എം3/08/തസ്വഭവ തീയതി 24-8-08, 2. സർക്കുലർ നം. 58608/ഡിബി2/09/തസ്വഭവ തീയതി 13-1-2010. 3, 13-10-11-ലെ ഇതേ നമ്പർ സർക്കുലർ, 4. സ.ഉ. (സാധാ) നം. 59/2012/തസ്വഭവ തീയതി 6-1-2012. സംസ്ഥാന സർക്കാരിൽ നിന്ന് കൈമാറ്റം ചെയ്ത് കിട്ടിയവ ഉൾപ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുടെ അധീനതയിലുള്ള ആസ്തികൾ സംരക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്നത് സർക്കാ രിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്റർ തയ്യാറാ ക്കുന്നതിനും ആയതിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ സൂചന സർക്കുല റുകൾ പ്രകാരവും സർക്കാർ ഉത്തരവ് പ്രകാരവും പുറപ്പെടുവിച്ചിരുന്നു. ആയത് പ്രകാരം കുറ്റമറ്റു രീതി യിൽ ആസ്തി രജിസ്റ്റർ തയ്യാർ ചെയ്ത് ആയതിന്റെ ഇ-കോപ്പി ഇൻഫർമേഷൻ കേരള മിഷന് ലഭ്യമാക്കി, വിവരം സർക്കാരിനെ അറിയിക്കേണ്ട അവസാന തീയതി 2012 ജനുവരി 25 ആയി നിജപ്പെടുത്തിയിരുന്നു. 2. എന്നിരുന്നാലും നാളിതുവരെയായി പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രസ്തുത നിർദ്ദേശം പാലിച്ചിട്ടില്ലെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സൂചന സർക്കുലറു കളിലെ നിർദ്ദേശാനുസരണം 31-5-2012-ന് മുൻപ്, ആസ്തി രജിസ്റ്റർ കൃത്യമായി തയ്യാർ ചെയ്ത് ആയ തിന്റെ ഇ-കോപ്പി ഇൻഫർമേഷൻ കേരള മിഷന് കൈമാറി വിവരം വകുപ്പ് മേധാവികൾക്ക് ലഭ്യമാക്കേണ്ട താണ്. ഇപ്രകാരം ലഭ്യമാക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് 2012 ജൂൺ മാസം മുതൽ റിലീസ് ചെയ്യുന്നതല്ലെന്ന് ഉത്തരവാകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - മേറ്റിനെ നിയമിക്കുന്നത്നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, നമ്പർ 23804/ഡി.ഡി.2/2012/തസ്വഭവ, Typm, തീയതി 23-05-12) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമേറ്റിനെ നിയമിക്കുന്നത്-നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. സൂചന:- 1. സ.ഉ.(സാധാ)നം. 2107/06/തസ്വഭവ തീയതി 26-8-06. 2, 7-1-2011-ലെ 73945/ഡിഡി2/10/തസ്വഭവ നമ്പർ സർക്കുലർ 3. എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടറുടെ 11-4-2012-ലെ 8326/EGS-4 12/CRD (mCDIổ đ6:(Ööỹ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്ന തിന്റെ ഭാഗമായി പദ്ധതിയുടെ മേൽനോട്ട ചുമതല വഹിക്കുന്ന മേറ്റുമാരെ തെരഞ്ഞെടുക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ കർശനമായും പാലിക്കേണ്ടതാണെന്ന് നിർദ്ദേശം പുറപ്പെടുവിക്കുന്നു. 1, ഏരിയാ ഡെവലപ്തമെന്റ് സൊസൈറ്റി വാളന്റിയർമാരിൽ നിന്ന് മേറ്റുമാരെ തെരഞ്ഞെടുക്കുന്നതിന് പകരം തൊഴിലാളികളുടെ കുടുംബങ്ങളിൽ നിന്നും മേറ്റുമാരെ തെരഞ്ഞെടുക്കുന്ന രീതി അവലംബിക്കാ വുന്നതാണ്. 2. ഒരു വാർഡിൽ മുൻ വർഷം ഏറ്റവും കൂടുതൽ ദിവസം തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി യെടുത്ത കുടുംബത്തിലെ/കുടുംബങ്ങളിലെ അംഗങ്ങളിൽ നിന്ന് 10-ാംക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസ യോഗ്യത എങ്കിലും ഉള്ള വനിതകളെ ആയിരിക്കണം മേറ്റായി നിർദ്ദേശിക്കേണ്ടത്. 3. രാഷ്ട്രീയ പാർട്ടികളുടെ സജീവ പ്രവർത്തകരെ മേറ്റുമാരായി നിയമിക്കാൻ പാടുള്ളതല്ല. 4, ഒരു വാർഡിൽ ഒരു സാമ്പത്തിക വർഷം തെരഞ്ഞെടുക്കപ്പെടുന്ന മേറ്റുമാരുടെ 1/3 എസ്.സി/ എസ്.റ്റി വിഭാഗത്തിൽപ്പെട്ടവർ ആയിരിക്കേണ്ടതാണ്. 5. മേറ്റുമാരെ തെരഞ്ഞെടുക്കുമ്പോൾ അർഹരായ വികലാംഗർ ഉണ്ടെങ്കിൽ അവരെ മുൻഗണന നൽകി മേറ്റുമാരായി നിയമിക്കേണ്ടതാണ്. 6. മുകളിൽ സൂചിപ്പിച്ച യോഗ്യതകൾ ഉള്ള മേറ്റുമാരെ വാർഡുതല കോ-ഓർഡിനേഷൻ കമ്മിറ്റി നിർദ്ദേശിക്കേണ്ടതും ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം പഞ്ചാ യത്ത് സെക്രട്ടറി നിയമന ഉത്തരവ് നൽകേണ്ടതുമാണ്. 7 മേറ്റുമാർ നിർബന്ധമായും 14 ദിവസം കൂടുമ്പോൾ മാറിയിരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ