Panchayat:Repo18/vol2-page1415
1, 7-11-2009-ലെ സ.ഉ(എം.എസ്.).207/2009/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്. 2. സഹകരണ സംഘം രജിസ്ട്രാറുടെ 29-1-2010-ലെ 3/2010 നമ്പർ സർക്കുലർ, 3. 7-7-2010-ലെ സ.ഉ.(സാധാ) 2234/2010/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്. 4, 13-12-2010-ലെ 10886/ബി1/10/സഹ. നമ്പർ സർക്കാർ കത്ത്. സർക്കുലർ ത്തിപ്പ് സംബന്ധിച്ച സൂചന (1) പ്രകാരം സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തിൽ ടി പദ്ധതി പ്രകാരം അനുവദിക്കുന്ന വീടിന്റെ/സ്ഥലത്തിന്റെ അന്യാധീനപ്പെടുത്തലും, കൈമാറ്റവും 10 വർഷത്തേക്ക് ഒഴിവാ ക്കുന്നതിന് ഗുണഭോക്താവ് ഒരു കരാർപത്രം ഗ്രാമ പഞ്ചായത്തിന്റെ/നഗരസഭയുടെ സെക്രട്ടറിയുടെ പേരിൽ എഴുതി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇപ്രകാരം കരാർ പത്രം രജിസ്റ്റർ ചെയ്യുന്നതിനാൽ ടി വിവരം രേഖപ്പെടുത്തിയാണ് സ്ഥലത്തിന്റെ ബാദ്ധ്യത സംബന്ധിച്ച സർട്ടിഫിക്കറ്റ് സബ് രജിസ്ട്രടാർ ഓഫീസിൽ നിന്നും നൽകിവരുന്നത്. ഇപ്രകാരം ബാദ്ധ്യത ഉള്ളതായി രേഖപ്പെടുത്തുന്നതു കാരണം ടി സ്ഥലവും, വീടും പണയമായി സ്വീകരിച്ച് ഗുണഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾക്ക് വായ്ക്കപ നൽകാൻ ധനകാര്യ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും വിമുഖത കാണി ക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിശദമായി സർക്കാർ പരിശോധിച്ചിരുന്നു. ഇ.എം.എസ്. ഭവന പദ്ധതിയുടെ ആനുകൂല്യം അനർഹർക്ക് ലഭിക്കുന്നില്ലെന്നും, ലഭിച്ച വീടും, സ്ഥലവും ഗുണഭോക്താക്കൾ വിൽക്കുന്നില്ലെന്നും, ഉറപ്പാക്കുന്നതിനാണ് വീടും, സ്ഥലവും 10 വർഷത്തേക്ക് അന്യാ ധീനപ്പെടുത്തുന്നതല്ലെന്ന് രേഖപ്പെടുത്തി കരാർപത്രം രജിസ്റ്റർ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിരുന്നതെന്നും ഇതിനെ ഭൂമിയിലെ ബാധ്യതയായി വ്യാഖ്യാനിക്കുന്നത് ശരിയല്ല എന്നും ആയതിനാൽ ഇ.എം.എസ്. ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടും സ്ഥലവും പണയമായി സ്വീകരിച്ചുകൊണ്ട് ധനകാര്യ സ്ഥാപനങ്ങൾ വായ്ക്കപ് അനുവദിക്കുന്നതിനോ വീടും, സ്ഥലവും ഗുണഭോക്താക്കളുടെ പിന്തുടർച്ചാവകാശികൾക്ക് ഇഷ്ട ദാനമായി നൽകുന്നതിനോ ഈ കരാർ തടസ്സമല്ലെന്ന് സൂചന (3) പ്രകാരം സർക്കാർ ഉത്തരവ പുറപ്പെടു വിച്ചിട്ടുണ്ട്. ഇ.എം.എസ്. ഭവന പദ്ധതി പ്രകാരം ലഭിച്ച/നിർമ്മിച്ച വീടും, സ്ഥലവും പണയമായി സ്വീകരി ച്ചുകൊണ്ട് നൽകുന്ന വായ്ക്കപയിൽ കുടിശ്ശിക വരുത്തിയാൽ നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം വായ്ക്കപ തുക ഈടാക്കാൻ ജപ്തി ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുവാൻ കഴിയുമെന്ന് തന്നെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് സൂചന (4) പ്രകാരം സർക്കാർ അറിയിച്ചിട്ടുണ്ട്. സൂചന (3)-ലെ സർക്കാർ ഉത്തരവിലെയും, സൂചന (4)-ലെ സർക്കാർ കത്തിലെ നിർദ്ദേശത്തിന്റെയും, അടിസ്ഥാനത്തിൽ ചുവടെ പറയും പ്രകാരം മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നു. ഇ.എം.എസ്. സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരം നിർമ്മിച്ചു/ലഭിച്ച വീടും, സ്ഥലവും പ്രണയമായി സ്വീകരിച്ചുകൊണ്ട് വായ്ക്കപ നൽകുന്നതിന് കേരള സംസ്ഥാന സഹകരണ ബാങ്കിനും, ജില്ലാ സഹകരണ ബാങ്കുകൾക്കും, പ്രാഥമിക വായ്ക്ക്പാ സഹകരണ സംഘങ്ങൾക്കും/ബാങ്കുകൾക്കും അനുവാദം നൽകുന്നു. അപ്രകാരം നൽകുന്ന വായ്ക്കുപയുടെ തിരിച്ചടവിൽ കുടിശ്ശിക വരുത്തുന്ന പക്ഷം ടി വായ്ക്ക്പാ അക്കൗണ്ടിലെ തുക, ജപ്തി നടപടി ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ച് വായ്ക്കപ നൽകിയ സഹകരണ സംഘ ത്തിന/ബാങ്കിന് ഈടാക്കാവുന്നതാണ്. സൂചന:- നിലം നികത്ത് ഭൂമിയിലെ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച സർക്കുലർ (നം. 4545/ആർ.എ.1/11/തസ്വഭവ തദ്ദേശ സ്വയംഭരണ (ആർ.എ.) വകുപ്പ്, തിരുവനന്തപുരം, 22-01-2011) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - നിലം നികത്ത് ഭൂമിയിലെ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നത് - സംബന്ധിച്ച്. സൂചന:- 1) 31/07/2008-ലെ 45846/RA1/08/LSGD നമ്പർ സർക്കുലർ. 2) 23/9/2008-ലെ 59655/RA1/08/LSGD നമ്പർ സർക്കുലർ. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ബാധകമാക്കുന്നതിനു മുൻപ് തന്നെ നിലമെന്നു റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയ കാരണം വീടു നിർമ്മിക്കുന്നതിന് പെർമിറ്റ് ലഭിക്കുന്നില്ല എന്ന പരാ തികൾ സർക്കാരിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൂചന പ്രകാരം സർക്കുലറുകൾ പുറപ്പെടുവിക്കുകയും, പ്രസ്തുത സർക്കുലറിലെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ബിൽഡിംഗ് പെർമിറ്റ് നൽകുന്നതിനു നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, പഞ്ചായത്തിലെ അസി. എഞ്ചിനീയർ, നഗരസഭയിലെ ടൗൺ പ്ലാനിംഗ് ഓഫീസർ, (അതാത് നഗരസഭയിലെ കെട്ടിട നിർമ്മാണ ചുമതലയുള്ളയാൾ), പഞ്ചായത്ത്/നഗരസഭ സെക്രട്ടറി (കൺവീനർ) എന്നിവർ കൂടിയ ഒരു കമ്മിറ്റി രൂപീ കരിച്ച സ്ഥലത്തെക്കുറിച്ചുള്ള മഹസ്സർ തയ്യാറാക്കി 300 സ്ക്വയർ മീറ്ററിൽ കുറവ് വിസ്തീർണ്ണമുള്ള വീടു കൾക്കും, മറ്റൊരിടത്തും സ്വന്തമായി വീടില്ലാത്തവർക്കും മാത്രം അനുമതി നൽകിയാൽ മതിയെന്നും സർ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |