Panchayat:Repo18/vol2-page1098

From Panchayatwiki
Revision as of 08:45, 6 January 2018 by Sajeev (talk | contribs) (' 1098 GOVERNAMENT ORDERS പരാമർശം:- 1) 25-8-2003-ലെ സ.ഉ. (സാധാ) 3081/2003 തസ്വഭവ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1098 GOVERNAMENT ORDERS പരാമർശം:- 1) 25-8-2003-ലെ സ.ഉ. (സാധാ) 3081/2003 തസ്വഭവ. 2) 26-10-2013-ലെ സ.ഉ (സാധാ) 2619/2013 തസ്വഭവ. 3) ഇന്റഗ്രേറ്റഡ് റൂറൽ ടെക്സനോളജി സെന്റർ രജിസ്ട്രാറുടെ 9-12-2014-ലെ കത്ത്. 4) ശുചിത്വ മിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 24-2-2015-ലെ 1582/സി2/14/എസ്.എം. നമ്പർ കത്ത്. ഉത്തരവ് പരാമർശം (1) ഉത്തരവ് പ്രകാരം ഇന്റഗ്രേറ്റഡ് റൂറൽ ടെക്സനോളജി സെന്റർ (IRTC), പാലക്കാട് എന്ന സ്ഥാപനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പഞ്ചായത്ത് വിഭവ ഭൂപട നിർമ്മാണം, നീർത്തട വികസനം, മഴവെള്ള സംഭരണം, വൈദ്യുതി ലൈൻ ഭൂപട നിർമ്മാണം, ഖരമാലിന്യ നിർമ്മാർജ്ജനം എന്നീ മേഖലകളിലെ പ്രോജക്ട് നിർവ്വഹണ ഏജൻസിയായി നൽകിയിരുന്ന അംഗീകാരം നിലനിർത്തു ന്നതിനാവശ്യമായ ഉത്തരവുണ്ടാകണമെന്ന് പരാമർശം (3)-ലെ കത്തു പ്രകാരം ഇന്റഗ്രേറ്റഡ് റൂറൽ ടെക്സ് നോളജി സെന്റർ രജിസ്ട്രാർ അപേക്ഷിച്ചിരിക്കുന്നു. സർക്കാർ ഇക്കാര്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്റഗ്രേറ്റഡ് റൂറൽ ടെക്സനോളജി സെന്ററിന്റെ നിലവിലുള്ള അക്രഡിറ്റേഷൻ തുടരുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.എ) വകുപ്പ്, സഉ(ആർ.ടി)നം. 2372/15/തസ്വഭവ. TVPM, dt, 01-08-2015) സംഗ്രഹം:-തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ വുമായി ബന്ധപ്പെട്ട പ്രോജക്ടടുകൾ ഭേദഗതിവരുത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, 22-07-2015-ലെ സ.ഉ (സാധാനം. 2213/2015/തസ്വഭവ. 2. സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 29-7-2015-ൽ നടന്ന യോഗ തീരുമാനം ഇനം നം. 2.2 ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലുള്ള പദ്ധതികളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രോജ ക്സ്ടുകൾ ആവശ്യമുള്ള പക്ഷം ഭേദഗതി ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന് പ്രത്യേകമായി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഇപിബി) വകുപ്പ്, സഉ(സാധാ)നം. 2407/15/തസ്വഭവ, TVPM, dt. 05-08-2015) സംഗ്രഹം:-തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാ ഗത്തിന് പ്രത്യേകമായി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് അനുവാദം നൽകി ഉത്തരവ് പുറപ്പെടു വിക്കുന്നു. പരാമർശം:- 1) വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 03-6-2015-ലെ 2.5 നമ്പർ തീരുമാനം. 2) തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ 10-6-2015-ലെ ഡി.ബി 3/753/12 സിഇ/തസ്വഭവ നമ്പർ കത്ത്. ഉത്തരവ് ഗ്രാമപഞ്ചായത്തുകളിലെ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്ത തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് ബി.എസ്.എൻ.എൽ-ന്റെ 500 രൂപയിൽ കവിയാത്ത പ്ലാനിൽ നെറ്റ്സൈറ്ററോ വി.പി. എൻ. എക്സൈൻഷനോ ക്രമീകരിച്ച് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച പരാമർശം (1) പ്രകാരം തീരുമാനിച്ചു. വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പരാമർശം (i) തീരുമാനം അടിയന്തിരമായി നടപ്പാക്ക ണമെന്ന് പരാമർശം (2) പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ അഭ്യർത്ഥിച്ചു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ഇന്റർനെറ്റ് സൗകര്യം ലഭ്യ മല്ലാത്ത തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് ബി.എസ്.എൻ.എൽ-ന്റെ 500 രൂപ യിൽ കവിയാത്ത പ്ലാനിൽ നെറ്റ്സൈറ്ററോ വി.പി.എൻ. എക്സൈൻഷനോ ക്രമീകരിച്ച ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇക്കാര്യത്തിലുള്ള തുടർനടപടികൾ പഞ്ചായത്ത് ഡയറക്ടർ ഉറപ്പുവരുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ