Panchayat:Repo18/vol2-page1467
പ്രകാരവും സമാനമായ 95-ലെ മുനിസിപ്പൽ ചട്ടങ്ങളിലെ ചട്ടം 7 പ്രകാരവും സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ജനപ്രതിനിധികൾക്കു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കാര്യനിർവ്വഹണ ഉദ്യോഗസ്ഥ രെന്ന നിലയിൽ സെക്രട്ടറിമാരും, മറ്റുദ്യോഗസ്ഥരും പഠനയാത്രാസംഘങ്ങളിലും അല്ലാതെയും ക്ഷണമി ല്ലാതെ ഇത്തരം ഔദ്യോഗിക യാത്രകളിൽ പങ്കാളികളാകുന്നത് അഭികാമ്യമല്ല. ആയതിനാൽ അവശ്യ സാഹചര്യങ്ങളിൽ മാത്രം മുൻകൂർ സർക്കാർ അനുമതിയോടെ സെക്രട്ടറിമാർക്കും മറ്റുദ്യോഗസ്ഥർക്കും അവരവർക്ക് അർഹതപ്പെട്ട ക്ലാസ്സിലും മാധ്യമത്തിലും യാത്ര ചെയ്യാവുന്നതാണ്. സംസ്ഥാനത്തിന് പുറ ത്തേക്ക് നടത്തുന്ന യാത്രകൾ സംബന്ധിച്ച ബന്ധപ്പെട്ട അധികൃതർ മുൻകൂട്ടി നൽകുന്ന ക്ഷണക്കത്തിന്റെ അഥവാ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ക്ഷണം ലഭിച്ച ജനപ്രതിനിധികളോ, ഉദ്യോഗസ്ഥരോ മാത്രം സർക്കാർ അനുമതിയോടെ പങ്കെടുക്കേണ്ടതാണെന്നും, അപ്രകാരമുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തി ല്ലാതെയുള്ള യാത്രകൾക്ക് അനുമതി നൽകുന്നതല്ലായെന്നും ഇത്തരത്തിലുള്ള ആവശ്യങ്ങൾ സർക്കാരി ലേക്ക് സമർപ്പിക്കരുതെന്നും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന - സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, നം. 39520/എഫ്.എം.3/2012/തസ്വഭവ. TVpm, തീയതി 30-6-2012) വിഷയം :- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന - സംബന്ധിച്ച്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അശരണരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമായവർക്ക് അടിയന്തിര ധനസഹായം നൽകിവരുന്ന കാര്യം ഏവർക്കും അറിവുള്ളതാണല്ലോ. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കിട്ടുന്ന സംഭാവനകളും സംസ്ഥാന സർക്കാരിൽ നിന്നും നൽകുന്ന സഹായം വഴിയുമാണ് ഈ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നത്. അപേക്ഷകൾ ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെങ്കിലും അർഹിക്കുന്ന എല്ലാവർക്കും ധനസഹായം നൽകു വാൻ ഈ ഫണ്ട് തികച്ചും അപര്യാപ്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ഈ നിധിയി ലേക്ക് പരമാവധി സംഭാവന നൽകണമെന്ന് നിർദ്ദേശിക്കുന്നു. PERFORMANCE AUDIT - CHECK-LIST FOR INTERNAL AUDIT OF PRIS - AS PART OF PROJECTS UNDERTAKEN BY KLGSDP WITH THE ASSISTANCE OF WORLD BANK-STRICT COMPLIANCE OF THE REVISED CHECK-LSTINSTRUCTIONS ISSUED - REG. (LSGD No. 41114/AA1/2012/LSGD Dated: 4th July 2012, Thiruvananthapuram) Subject:LSGD-Performance Audit - Check-list for Internal Audit of PRIs - as part of projects undertaken by KLGSDP with the assistance of World Bank - Strict compliance of the Revised Check-list - instructions issued-reg. Ref: Letter No. 103/202/KLGSDP Dated 30/06/2012 from the Project Director, KLGSDP The Project Director, Kerala Local Government Service Delivery Project (KLGSDP), in his letter read above has requested Government to issue necessary instructions to the Performance Audit teams to conduct Internal Audit of all Local Self Government Institutions as per the newly suggested Check-list for Conducting Audit, The completion of such Internal Audit is a necessary component of the projects to be undertaken by KLGSDP under World Bank Assistance. Government have examined the Check-list proposed by the KLGSDP for Internal Audit in the Local Self Government Institutions in detail and are pleased to approve it. Hence all Performance Audit Teams are here by instructed to conduct the Internal Audit asper the Check-list appended to this circular. ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അവയുടെ വിശദാംശങ്ങൾ പരസ്യ പ്രദർശനങ്ങൾ മുഖേന പൊതുജനങ്ങൾ കാണത്തക്കവിധം പ്രസിദ്ധപ്പെടുത്തുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ.) വകുപ്പ്, നം.33150/ആർ.എ1/2012/തസ്വഭവ. TVpmം തീയതി 25/7/2012) വിഷയം: തദ്ദേശസ്വയംഭരണ വകുപ്പ് - ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അവയുടെ വിശദാംശങ്ങൾ പരസ്യ പ്രദർശനങ്ങൾ മുഖേന പൊതുജനങ്ങൾ കാണത്തക്കവിധം പ്രസിദ്ധപ്പെടുത്തുന്നത് - സംബന്ധിച്ച
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |