Panchayat:Repo18/vol2-page1396

From Panchayatwiki
Revision as of 08:44, 6 January 2018 by Ranjithsiji (talk | contribs) ('യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള വാർഷിക ആഡിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള വാർഷിക ആഡിറ്റിംഗിന് വിധേയമാക്കേണ്ടതാണ്. ഇതിനായി വർഷാ വസാനം യൂണിറ്റിന്റെ രജിസ്റ്ററുകളും, അക്കൗണ്ട സ്റ്റേറ്റമെന്റുകളും ഗ്രൂപ്പ് സെക്രട്ടറി ക്രമപ്പെടുത്തി കാസ്സ ഓഡിറ്റ് ടീമിന് നൽകേണ്ടതാണ്. ആഡിറ്റ് ഫീസ്/നിരക്ക് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കുടുംബശ്രീ സംസ്ഥാനമിഷൻ അതത് സമയങ്ങളിൽ പുറപ്പെടുവിക്കുന്നതാണ്. 2, ആക്റ്റിവിറ്റി ഗ്രൂപ്പിന്റെ ആന്തരിക പ്രശ്നങ്ങളും, പരാതികളും, സംരംഭ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും രമ്യമായി പരിഹരിക്കുന്നതിനും, തീർപ്പാക്കുന്നതിനും, സിഡിഎസ് തലത്തിൽ സംരംഭ വികസന പ്രവർത്തനങ്ങളുടെ ചുമതലയുള്ള സബ്ദകമ്മിറ്റി കൺവീനർമാരുടെ നേതൃത്വത്തിൽ പ്രത്യേക പരാതി പരിഹാര സംവിധാനങ്ങൾക്ക് രൂപം നൽകേണ്ടതാണ്. 3. യൂണിറ്റ് അഭിമുഖീകരിക്കുന്ന സാങ്കേതിക പ്രശ്നങ്ങളും, ഗൗരവമാർന്ന മറ്റ് പ്രയാസങ്ങളും നിർവ്വ ഹണ തടസ്സങ്ങളും, കുടുംബശ്രീ ജില്ലാ/സംസ്ഥാന മിഷനുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും, പരി ഹാര മാർഗ്ഗനിർദ്ദേശങ്ങൾ യഥാവിധി ലഭ്യമാക്കുന്നതിനും, സിഡിഎസ് മുൻകൈ എടുക്കേണ്ടതാണ്. തുടർ പരിശീലനങ്ങൾ 1. യുവശി സംരംഭ ഗ്രൂപ്പുകളുടെ സാങ്കേതിക നവീകരണത്തിനും, സംരംഭകരുടെ കാര്യശേഷി വിക സനത്തിനുമുള്ള തുടർ പരിശീലനങ്ങൾ യഥാവിധി സംഘടിപ്പിക്കുന്നതിന് കുടുംബശ്രീമിഷൻ നടപടി സ്വീകരിക്കേണ്ടതാണ്. 2. സംരംഭം പ്രവർത്തനം തുടങ്ങി 6 മാസം കഴിഞ്ഞാൽ യുവശി സംരംഭകരെ പെർഫോർമൻസ് ഇൻപ്രവമെന്റ് പ്രോഗ്രാമുകളിൽ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്. 3. യുവശീ പദ്ധതി നിർവ്വഹണം കാര്യക്ഷമമാക്കുന്നതിന് മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാ രുടെ കാര്യശേഷി വികസനത്തിനുള്ള പരിശീലനങ്ങൾ അടിയന്തിരമായി സംഘടിപ്പിക്കേണ്ടതാണ്. മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ സേവന വിനിയോഗവും, സാമ്പത്തിക സഹാ ojoyolam) nagyo യുവശീ പദ്ധതി നിർവ്വഹണത്തിൽ കുടുംബശ്രീ മൈക്രോഎന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ സേവന വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കേണ്ടതാണ്. സംരംഭകരുടെ തൽപരതയ്ക്കും പ്രാദേശിക അനു യോജ്യതയ്ക്കും അനുസൃതമായി ഉചിതമായ പ്രോജക്ട് ആശയങ്ങളും, സാധ്യതകളും കണ്ടെത്തി സ്വാംശീ കരിക്കുന്നതിനും, പ്രോജക്ടടുകളുടെ രൂപീകരണത്തിനും, മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ സേവനവും, പിന്തുണയും ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി കുടുംബശ്രീ എംഇസി മാരുടെ കാര്യശേഷി വികസനത്തിനുള്ള പരിശീലന പ്രവർത്തനങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണം. പ്രോജ ക്സ്ടുകളുടെ രൂപീകരണം, സബ്സിഡി ലഭ്യമാക്കുന്നതിനും, അടിസ്ഥാന സൗകര്യവികസനത്തിനുമുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ തലങ്ങളിൽ കുടുംബശ്രീ എംഇസി മാരുടെ സേവനം പ്രയോജനപ്പെടുത്താവു ന്നതാണ്. യുവശീ പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർക്ക് നിർണ്ണയിച്ചിട്ടുള്ള പ്രധാന പ്രവർത്തന തലങ്ങളും, മേഖലകളും ചുവടെ ചേർക്കുന്നു. 1. അനുയോജ്യമായ പ്രോജക്ട് ആശയങ്ങൾ കണ്ടെത്തി, പ്രോജക്ടുകളുടെ രൂപീകരണം. 2. ആക്റ്റിവിറ്റി ഗ്രൂപ്പിനെ സജ്ജമാക്കൽ, സംരംഭകരുടെ പരിശീലന ആവശ്യങ്ങൾ കണ്ടെത്തി തിട്ടപ്പെടുത്തൽ. 3. വൈദഗ്ദദ്ധ്യ വികസനത്തിനുള്ള പരിശീലനങ്ങൾ ജില്ലാമിഷൻ മുഖേന സംഘടിപ്പിക്കൽ, പരിശീ ലന ഏജൻസികളുടെ തെരഞ്ഞെടുപ്പിന് ജില്ലാമിഷനെ സഹായിക്കൽ. 4. സംരംഭകരെ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുക, പങ്കാ ളിത്തം ഉറപ്പാക്കുക. 5. പ്രോജക്ടുകൾ എഴുതി തയ്യാറാക്കുന്നതിനും, പ്രോജക്ട് രേഖകളും, വിശദാംശങ്ങളും യഥാവിധി ചിട്ടപ്പെടുത്തി ക്രമപ്പെടുത്തുന്നതിന് ആക്റ്റിവിറ്റി ഗ്രൂപ്പുകൾക്കു വേണ്ട സഹായവും, മാർഗ്ഗനിർദ്ദേശവും നൽകുക. 6. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളുമായുള്ള ആശയവിനിമയ പ്രവർത്തനങ്ങളിൽ യൂണിറ്റുകളെ സഹാ യിക്കുക, ബാങ്ക് ലോൺ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ആക്റ്റിവിറ്റി ഗ്രൂപ്പു കളെ സഹായിക്കുക. 7. ജില്ലാമിഷൻ നിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾ ഉൾപ്പെടുത്തി പ്രോജക്ടടുകളുടെ ന്യൂനതാ നിവാരണ ത്തിനും, പരിഷ്ക്കരണത്തിനും ആക്റ്റിവിറ്റി ഗ്രൂപ്പുകളെ സഹായിക്കുക. 8, യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനും, വ്യവസ്ഥാപിതമാക്കുന്നതിനുമുള്ള പിന്തുണാ പ്രവർത്തനങ്ങൾ, 9. യൂണിറ്റുകളുടെ സാങ്കേതിക നവീകരണം, വികസന ആവശ്യങ്ങൾ, സാധ്യതകൾ എന്നിവ തിട്ടപ്പെ ടുത്തി തുടർ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിന് ജില്ലാമിഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വേണ്ട വിവരങ്ങൾ ലഭ്യമാക്കുക.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ