Panchayat:Repo18/vol2-page1130

From Panchayatwiki
Revision as of 08:43, 6 January 2018 by Vinod (talk | contribs) ('1 1 30 GOVERNAMENT ORDERS - 2015-6)Ap/ പാലിയേറ്റീവ് പരിചരണ പ്രവർത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1 1 30 GOVERNAMENT ORDERS - 2015-6)Ap/ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ അനുബന്ധം 5 പാലിയേറ്റീവ് പരിചരണത്തിനു വേണ്ടിയുള്ള കമ്മ്യൂണിറ്റി നഴ്സസിന്റെ സേവനം സംബന്ധിച്ച കരാർ ഉടമ്പടി (ഖണ്ഡിക 2.84 കാണുക) - - - - - - - - - - - - - - - - - - - - ഗ്രാമപഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ/മുനിസിപ്പൽ കോർപ്പറേഷനിലെ പാലി യേറ്റീവ് കെയർ പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (പി.എം.സി) മെമ്പർ സെക്രട്ടറിയും പാലിയേറ്റീവ് കെയർ പ്രോജക്ടിന്റെ നിർവ്വഹണ ഉദ്യോഗസ്ഥനുമായ (പി.എം.സി) മെമ്പർ സെക്രട്ടറി) (പേരും തസ്തികയും സ്ഥാപനത്തിന്റെ പേരും ഇവിടെ എഴുതുക) വും/യും ഗ്രാമപഞ്ചായത്തിലെ/ മുനിസിപ്പാലിറ്റിയിലെ/മുനിസിപ്പൽ കോർപ്പറേഷനിലെ സ്ഥിരതാമസക്കാരിയും SSSSSLSLSL0LLSLCLLLLCLLLLLLLLLLLLSCCCCCCCSSSSLSSSSLS SSSCCCCCSCCCCLLS ഗ്രാമപഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ/മുനിസിപ്പൽ കോർപ്പറേഷനിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി പാലിയേറ്റീവ് കെയർ നേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള (ഇനി മുതൽ ഈ കരാർ ഉടമ്പടിയിൽ കമ്മ്യൂണിറ്റി നഴ്സ് എന്ന് പറയുന്ന) ശ്രീമതി/കുമാരി. (പേരും ഭർത്താവിന്റെ/അച്ഛന്റെ/അമ്മയുടെ പേരും പൂർണ്ണവിലാസവും ഇവിടെ എഴുതുക)വും/യും തമ്മിൽ . (വർഷം). (Qoon)o) ..............ാം തീയതി (ദിവസം) ഉണ്ടാക്കിയ കരാർ ഉടമ്പടി. 1. പി.എം.സിയുടെ .......... ാം തീയതിയിലെ........................ ാം നമ്പർ തീരുമാനപ്രകാരം പി. എം.സിയുടെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾക്ക് വേണ്ടി പാലിയേറ്റീവ് കെയർ നേഴ്സ് ആയി കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നതിന് ശ്രീമതി/കുമാരി. (പാലിയേറ്റീവ് കെയർ നേഴ്സസിന്റെ പേരും പൂർണ്ണവിലാസവും ഇവിടെ എഴുതുക) യെ/്നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ന് മുതൽ ഒരു വർഷത്തേക്ക് ഈ കരാറിലെ വ്യവസ്ഥകൾക്കും കാലാകാലങ്ങളിൽ സർക്കാർ നൽകുന്ന നിർദ്ദേശ ങ്ങൾക്കും വിധേയമായി പാലിയേറ്റീവ് കെയർ നേഴ്സിന്റെ ചുമതലകൾ മുടക്കം കൂടാതെ നിറവേറ്റാൻ നേഴ്സ് ബാദ്ധ്യസ്ഥമായിരിക്കുന്നതാണ്. 2. ശ്രീമതി/കുമാരി...സമർപ്പിച്ചിട്ടുള്ള രേഖകൾ പ്രകാരം അവർ പാലിയേറ്റീവ് നേഴ്സ് ആയി പ്രവർത്തിക്കാൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ചുവടെപ്പറയുന്ന യോഗ്യതകൾ നേടിയിട്ടുള്ള വ്യക്തിയാണ്. യോഗ്യതകൾ 1. 3. ശ്രീമതി/കുമാരി.യെ സർക്കാർ നിർദ്ദേശിച്ച പ്രകാരമുള്ള (ഉത്തരവിലെ ഖണ്ഡിക 2.83(3) പ്രകാരമുള്ള ഇന്റർവ്യൂ ടീം ഇന്റർവ്യൂ നടത്തി, യോഗ്യതയും അർഹതയും ബോദ്ധ്യപ്പെട്ടും മുൻഗ ണനപാലിച്ചും തിരഞ്ഞെടുത്തിട്ടുള്ളതാണ്. 4. പി.എം.സിയുടെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളിൽ പി.എം.സിയുടെയും അലോപ്പതി ആരോഗ്യസ്ഥാപനത്തിലെ മെഡിക്കൽ ഓഫീസറുടെയും സാങ്കേതിക മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിർദ്ദേശാനുസരണവും പാലിയേറ്റീവ് കെയർ നേഴ്സ് പ്രവർത്തിക്കേണ്ടതാണ്. 5. പാലിയേറ്റീവ് കെയർ ആവശ്യമായ രോഗികൾക്ക് ആവശ്യമായ പരിചരണം നൽകുക, മരുന്നുകൾ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുക, ബന്ധപ്പെട്ടതും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതുമായ രേഖകൾ എഴുതി തയ്യാറാക്കുക, സൂക്ഷിക്കുക, മരുന്നും സാധന സാമഗ്രികളും കൈപ്പറ്റുകയും സൂക്ഷിക്കുകയും അർഹത പ്പെട്ടവർക്ക് വിതരണം നടത്തുകയും ചെയ്യുക, ഹോം കെയർ, സ്പെഷ്യൽ പാലിയേറ്റീവ് ഒ.പി എന്നിവ യ്ക്ക് നേതൃത്വം നൽകുക, സന്നദ്ധ പ്രവർത്തകർക്കും രോഗികളുടെ കുടുംബാംഗങ്ങൾക്കും വേണ്ട ബോധ വൽക്കരണവും പരിശീലനവും നൽകുക, നിർദ്ദേശിക്കപ്പെട്ട റിപ്പോർട്ടുകൾ തയ്യാറാക്കി സമർപ്പിക്കുക, ബ്ലോക്ക് -താലൂക്ക്-ജില്ലാ തലങ്ങളിൽ നടക്കുന്ന അവലോകന യോഗങ്ങളിലും പരിശീലനങ്ങളിലും പങ്കെടുക്കുക തുടങ്ങിയവ പാലിയേറ്റീവ് കെയർ നഴ്സസിന്റെ ചുമതലകളായിരിക്കുന്നതാണ്. 6. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 വരെ നേഴ്സ് പാലിയേറ്റീവ് പരിച രണ പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതാണ്. 7. അലോപ്പതി ആരോഗ്യ സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടുള്ള പ്രത്യേക ഹാജർ പുസ്തകത്തിൽ നഴ്സ് ഹാജർ രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ ഫീൽഡ് പ്രവർത്തനത്തിന്റെ ടൂർ ഡയറിയും പ്രതിമാസ വർക്ക് റിപ്പോർട്ടും നഴ്സ് മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. 8, പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട, നിലവിലുള്ള ഉത്തരവുകളിലും സർക്കു ലറുകളിലും നഴ്സസിന്റെ ചുമതലകളും ഉത്തരവാദിത്വങ്ങളുമായി പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ നഴ്സ് ബാദ്ധ്യസ്ഥയായിരിക്കുന്നതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ