Panchayat:Repo18/vol2-page1413
4. സംയോജന സാധ്യതകൾ 4.1 ദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതി, പ്രത്യേക ഘടക പദ്ധതി, പട്ടികവർഗ്ഗ ഉപപദ്ധതി, പ്രാദേശിക സാമ്പത്തിക വികസന പദ്ധതി, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, വനിതാ ഘടക പദ്ധതി എന്നിവ യുമായുള്ള സംയോജന സാധ്യതകൾ (1) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും ദേശീയ ഗ്രാമീണ തൊഴി ലുറപ്പു പദ്ധതിയുടേയും കുടുംബശ്രീ സംഘകൃഷി, തൊഴിൽ സംരംഭങ്ങൾ എന്നിവയുടെയും സാധ്യത പ്രയോജനപ്പെടുത്തി വർഷത്തിൽ 20,000 രൂപയെങ്കിലും കുടുംബ വരുമാനം ലഭിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പ്രോജക്ടുകൾ ദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതിയുടെ ഭാഗമായി രൂപം നൽകേണ്ടതാണ്. (തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി 100 ദിവസത്തെ തൊഴിൽ നൽകുന്നതിലൂടെ 12,500 രൂപയും കുടും ബ്രശീ സംഘകൃഷി, തൊഴിൽ സംരംഭങ്ങൾ എന്നിവയിലൂടെ 8000 രൂപ മുതൽ 10,000 രൂപവരെയും ഒരു വർഷം ലഭ്യമാക്കാൻ കഴിയും. (2) തൊഴിൽ സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം സബ്സിഡി, അടിസ്ഥാന സൗകര്യം എന്നിവയ്ക്ക് എസ്.ജി.എസ്.വൈ/എസ്.ജെ.എസ്.ആർ.വൈ. പദ്ധതിയുമായി സംയോജിപ്പിക്കേണ്ടതാണ്. (3) സംഘകൃഷിക്കാവശ്യമായ നടീൽ വസ്തുക്കൾ ലഭ്യമാക്കൽ, നിലം ഒരുക്കൽ, വളം, കീടനാശിനി, വിള ഇൻഷ്വറൻസ്, വിപണന കേന്ദ്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കാവശ്യമായ പ്രോജക്ടടുകൾ ആവി ഷക്കരിക്കുന്നതിന് വാർഷിക പദ്ധതിയിലെ ഉല്പാദനമേഖലാ വിഹിതവും തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതയും പ്രയോജനപ്പെടുത്താവുന്നതാണ്. (4) ആക്ഷൻ പ്ലാനിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങളു ടേയും സ്ത്രീകളുടേയും സാമ്പത്തിക-സാമൂഹ്യ ശാക്തീകരണത്തിനുള്ള പ്രത്യേക പ്രോജക്ടുകൾക്ക് രൂപം നൽകാവുന്നതാണ്. സബ്സിഡി, പരിശീലനം മുതലായ ഘടകങ്ങൾ കുടുംബശ്രീ മിഷൻ, പട്ടിക ജാതി/പട്ടിക വർഗ വികസന വകുപ്പ് എന്നിവയുടെ പദ്ധതികളുമായും മറ്റ് ഘടകങ്ങൾക്കാവശ്യമായ സാമ്പ ത്തികം തദ്ദേശഭരണ സ്ഥാപനത്തിന്റെ എസ്.സി.പി, ടി.എസ്.പി. വനിതാഘടക പദ്ധതി എന്നിവയുമായും സംയോജിപ്പിച്ച പ്രോജക്ടടുകൾ ആവിഷ്കരിക്കാവുന്നതാണ്. (5) ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സാമ്പത്തിക ശാക്തീകരണത്തിനുമുള്ള പ്രോജക്ടുകൾക്ക് രൂപം നൽകുന്നതിനൊപ്പം തന്നെ ദരിദ്ര വിഭാഗങ്ങളുടെ പ്രാഥമിക അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടം, ഭക്ഷ ണം, ശുചിത്വ സംവിധാനം എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള പ്രത്യേക പ്രോജക്ടടുകളും ലഭ്യമായ സ്ഥിതി വിവരക്കണക്കുകളുടേയും വിശദാംശങ്ങളുടേയും സഹായത്തോടെ ആവിഷ്ക്കരിച്ച് ദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ടതാണ്. (6) അർഹരായ എല്ലാവർക്കും സർക്കാരിന്റെ വിവിധ ക്ഷേമപെൻഷനുകൾ ലഭ്യമാക്കുന്നതിനും കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന് പൊതു വിതരണ ശൃംഖല മുഖേന സർക്കാർ ആവിഷ്ക്ക രിച്ച് നടപ്പാക്കി വരുന്ന വിവിധ സ്കീമുകളുടെ സാധ്യത എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും പ്രയോ ജനപ്പെടുത്തുന്നതിനുമുള്ള പ്രവർത്തന പരിപാടിയും ദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതിയുടെ ഭാഗമായി തയ്യാറാക്കേണ്ടതാണ്. 4.2 ശിശു, വയോജന, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്കുള്ള പ്രത്യേക പദ്ധതിയുമായുള്ള സംയോജനം. (1) ബാലസഭകളിലൂടെ കുട്ടികളുടെ രംഗത്ത് ആവിഷ്ക്കരിക്കേണ്ട പ്രവർത്തനങ്ങൾ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ബാലപഞ്ചായത്ത്/ബാലനഗരസഭാ കൗൺസിലിന്റെ പ്രത്യേക യോഗ ത്തിലൂടെ കുട്ടികളുടെ വിനോദവിജ്ഞാന വികസനാവശ്യങ്ങൾ സമാഹരിക്കണമെന്നാണ് നിർദ്ദേശം നൽകി യിട്ടുള്ളത്. ഇങ്ങനെ സമാഹരിക്കുന്ന വിവരങ്ങളിൽ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധ തിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ പട്ടികപ്പെടുത്തുകയും അവ പ്രോജക്ടടു കളായി തയ്യാറാക്കി ശിശുവികസന പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യാവുന്നതാണ്. (2) പാലിയേറ്റീവ് കെയർ സഹായം, മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പെൻഷൻ, ബഡ്സ് സ്കൂളിനുള്ള സഹായം (പഠന സാമഗ്രികൾ, ആരോഗ്യ പരിരക്ഷാ പാക്കേജുകൾ, പോഷകാ ഹാര വിതരണം, ബഡ്സ് സ്കൂൾ ടീച്ചർക്കുള്ള ഹോണറേറിയം മുതലായവ) എന്നിവയ്ക്കുള്ള പ്രത്യേക പ്രോജക്ട്ടുകൾ കുടുംബശ്രീയുടെ ആശയ, ബഡ്സ് പ്രോജക്ടടുകളുമായി ബന്ധപ്പെടുത്തി വാർഷിക പദ്ധതിയുടെ ഭാഗമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. 4.3 കാർഷിക പദ്ധതികളുമായുള്ള സംയോജനം (1) കുടുംബശ്രീ സംഘകൃഷി - ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെ വിവിധ കാർഷിക പ്രോജക്ടുകളുമായി ബന്ധപ്പെടുത്തി ആവശ്യമായ പിന്തുണാ സഹായങ്ങൾ ലഭ്യമാക്കാവുന്ന താണ് (ഉദാ:- നിലം ഒരുക്കൽ, വിള ഇൻഷ്വറൻസ്, വിത്തും നടീൽ വസ്തുക്കളും ലഭ്യമാക്കൽ, വളം - കീടനാശിനി ലഭ്യമാക്കൽ, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, ഉൽപ്പന്നങ്ങളുടെ കേന്ദ്രീകൃത സംഭരണത്തി നുള്ള സഹായം, പ്രാദേശിക വിപണി ഒരുക്കൽ, തുടങ്ങിയവ). (2) ആക്ഷൻ പ്ലാനിൽ നിർണ്ണയിച്ചിട്ടുള്ള വിധം ജോയിന്റ് ലൈബിലിറ്റി ഗുപ്പുകളുടെ രൂപീകരണം
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |