Panchayat:Repo18/vol2-page0950

From Panchayatwiki
Revision as of 08:41, 6 January 2018 by Siyas (talk | contribs) ('മർശം (1)- ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

മർശം (1)- ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. ടി ലാപ്സ്ടോപ്പിന്റെ ഫലപ്രദമായ ഉപയോഗ ത്തിന് വ്യവസ്ഥകൾക്ക് വിധേയമായി നെറ്റ് കണക്ടർ വാങ്ങുന്നതിന് പരാമർശം (2)-ലെ ഉത്തരവ് പ്രകാ രവും അനുമതി നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ജനപ്രതിനിധികൾക്കും ലാപ്സ്ടോപ്പ അനുവദിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി നിവേദനങ്ങളും ശുപാർശകളും സർക്കാരിൽ ലഭിച്ചതിന്റെയടിസ്ഥാന ത്തിൽ സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്ര ട്ടറിമാർക്കും ലാപ്സ്ടോപ്സ് വാങ്ങുന്നതിന് അനുമതി നൽകിയിട്ടുള്ള സാഹചര്യത്തിൽ അതേ മാതൃകയിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രസിഡന്റ്/ചെയർമാൻ/മേയർ/സെക്ര ട്ടറി എന്നിവർക്ക് ടി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ തനത്/ജനറൽ പർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി ലാപ്സ്ടോപ്പ വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ടി ലാപ്തടോപ്പിന്റെ ഫലപ്രദമായ ഉപയോഗത്തിന് നെറ്റ് കണക്ടർ വാങ്ങുന്നതിനും ബി.എസ്.എൻ.എൽ-ന്റെ 500 രൂപയിൽ താഴെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഒരു സ്കീം ഇതിനായി തെരഞ്ഞെടുക്കുന്നതിനും അനുമതി നൽകി ഉത്ത രവാകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻമാരെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരായും തദ്ദേശസ്വയംഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയെ അപ്പീൽ അധികാരിയായും നിയമിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ)നം.1153/2014/തസ്വഭവ. തിരുതീയതി : 22-5-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വിവരാവകാശ നിയമം 2005-മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻമാരെ സ്റ്റേറ്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരായും തദ്ദേശസ്വയംഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയെ അപ്പീൽ അധികാരിയായും നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. വിവരാവകാശ നിയമം 2005 സെക്ഷൻ (5). 2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 04-01-2014-ലെ 3141/ഇ.ജി.എസ്./ബി/13/ആർ.ഇ.ജി.എസ്. നമ്പർ കത്ത്. ഉത്തരവ് വിവരാവകാശ നിയമം - 2005, സെക്ഷൻ (5) പ്രകാരം എല്ലാ ഭരണ നിർവ്വഹണ യൂണിറ്റുകളിലും ഒരു സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയോഗിക്കേണ്ടതുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ നിയമിതരായിട്ടുള്ള 17 ഓംബുഡ്സ്മാൻമാരുടെ ഓഫീസുകളിൽ ഓംബു ഡ്സ്മാൻമാരെ സ്റ്റേറ്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരായും തദ്ദേശസ്വയംഭരണ വകുപ്പിലെ അഡീ ഷണൽ സെക്രട്ടറിയിൽ കുറയാത്ത റാങ്കിലുള്ള ഓഫീസറെ അപ്പീൽ അധികാരിയായും നിയമിച്ച ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ പരാ മർശം (2) പ്രകാരം അഭ്യർത്ഥിച്ചിരുന്നു. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ പദ്ധതിയിൻ കീഴിൽ നിയമിക്കപ്പെട്ടിട്ടുള്ള 17 ഓംബുഡ്സ്മാൻമാരുടെ ഓഫീസിലെ സ്റ്റേറ്റ പബ്ലിക്സ് ഇൻഫർ മേഷൻ ഓഫീസർമാരായി ഓംബുഡ്സ്മാൻമാരേയും അപ്പീൽ അധികാരിയായി സെക്രട്ടറിയേറ്റിലെ തദ്ദേ ശസ്വയംഭരണ (ഡി.ഡി) വകുപ്പിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയേയും നിയമിച്ച ഉത്തരവാകുന്നു. കുടുംബശി - മികച്ച സിഡിഎസ്സുകളെ തെരഞ്ഞെടുക്കുന്നതിനുള്ള നൂതന മാർഗ്ഗം അവലംബിക്കുന്നതിനായി തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസലിന് അനുമതി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.എ)വകുപ്പ്, സ.ഉ (സാധാ)നം.1288/2014/തസ്വഭവ. തിരുതീയതി:26-05-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കുടുംബശ്രീ മികച്ച സിഡിഎസ്സുകളെ തെരഞ്ഞെടുക്കുന്ന തിനുള്ള നൂതന മാർഗ്ഗം അവലംബിക്കുന്നതിനായി തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസലിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. തിരുവനന്തപുരം ദൂരദർശൻകേന്ദ്രം ഡയറക്ടർ കുടുംബശ്രീക്ക് സമർപ്പിച്ച 29-10-2013-6ADTCT -1(3)/2013 (Oomic പ്രൊപ്പോസൽ. 2. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 23-12-13-ലെ കെ.എസ്.എം/2632/2013 നമ്പർ കത്ത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ