Panchayat:Repo18/vol2-page1412

From Panchayatwiki
Revision as of 08:41, 6 January 2018 by Amalraj (talk | contribs) ('2011-12 വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

2011-12 വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള നടപടിക്രമവും സമയക്രമവും നിശ്ചയിച്ചുകൊണ്ട് സൂചന 2 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ വാർഷിക പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം 2011-12 വർഷത്തെ കുടുംബശ്രീ സി.ഡി.എസ്. കർമ്മ പദ്ധതി രൂപീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. സി.ഡി.എസ്. കർമ്മപദ്ധതിയിലെ വിശദാംശങ്ങൾ പ്രയോജനപ്പെടുത്തി വാർഷിക പദ്ധതിക്ക് ആവശ്യ മായ പ്രോജക്ട് ആശയങ്ങൾ സ്വാംശീകരിക്കുന്നതിനും അവയെ നിർവ്വഹണ യോഗ്യമായ പ്രോജക്റ്റടു കളാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടതുണ്ട്. (2) കുടുംബശ്രീ സി.ഡി.എസ്. കർമ്മ പദ്ധതിയെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി യുമായി സംയോജിപ്പിക്കുന്നതിന് ചുവടെ വിവരിക്കുന്ന മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 3. പദ്ധതി ആസൂത്രണത്തിന് സി.ഡി.എസ്. ആക്ഷൻ പ്ലാനിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ 3.1 ദാരിദ്ര്യ നിർമ്മാർജ്ജനം, സ്ത്രീ ശാക്തീകരണം, പട്ടികജാതി /പട്ടികവർഗ്ഗ വികസനം, പ്രാദേശിക സാമ്പത്തിക വികസനം മുതലായ മേഖലകൾ (1) സംരംഭ താല്പര്യം പ്രകടിപ്പിച്ചവരുടെ എണ്ണം (2) സംരംഭകത്വ പരിശീലനം ആവശ്യമുള്ളവരുടെ എണ്ണം (3) വൈദഗ്ദദ്ധ്യ പരിശീലനം ആവശ്യമുള്ളവരുടെ എണ്ണം (4) തുടർ സഹായം ആവശ്യമുള്ള സംരംഭകരുടെ എണ്ണം (5) വിപണി സഹായം ആവശ്യമുള്ള സംരംഭകരുടെ എണ്ണം (6) വിപണന കേന്ദ്രങ്ങൾ (സാധ്യമായ ചന്തകളുടെ വിവരം) (7) സാങ്കേതിക നവീകരണം ആവശ്യമുള്ള സംരംഭങ്ങളുടെ എണ്ണം (8) മേല്പറഞ്ഞ സഹായങ്ങൾ ആവശ്യമുള്ള പട്ടികജാതി/പട്ടികവർഗക്കാരുടെ എണ്ണം 3.2 സംഘകൃഷി (1) കൃഷി സംരംഭമാക്കാൻ താല്പര്യമുള്ള ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളുടെ എണ്ണം (2) കൃഷി സാധ്യമായ ഭൂമിയുടെ അളവ (3) കൃഷി സാധ്യമായ തരിശ് ഭൂമിയുടെ അളവ (4) കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകൾ (5) തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന തരിൾ ഭൂമിയുടെ വിവരം (6) ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളാക്കാൻ സാധ്യതയുള്ള ആക്റ്റിവിറ്റി ഗ്രൂപ്പുകളുടെ എണ്ണം (7) മേൽപറഞ്ഞ സഹായങ്ങൾ ആവശ്യമുള്ള പട്ടിക ജാതി/പട്ടിക വർഗ്ഗക്കാരുടെ എണ്ണം 3.3 തൊഴിലുറപ്പു പദ്ധതി (1) തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി യോഗ്യമാക്കാവുന്ന തരിശുഭൂമിയുടെ വിശദാംശ ങ്ങൾ (2) തൊഴിൽ കാർഡ് ഇനിയും ലഭിക്കേണ്ട കുടുംബങ്ങളുടെ എണ്ണം (3) തുടർ പരിശീലനം ആവശ്യമായ മേറ്റുകളുടെ വിശദാംശങ്ങൾ 3.4 കുട്ടികളുടെ രംഗത്തെ പ്രവർത്തനം (1) രൂപീകരിക്കാവുന്ന ബാലസഭകളുടെ എണ്ണം (2) ബാലസഭകളുടെ നേതൃത്വത്തിൽ ആവിഷ്ക്കരിക്കുന്ന നൂതന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ (3) ബാല പഞ്ചായത്തുകളും ബാലസഭകളും വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആവ ശ്യപ്പെടുന്ന പരിപാടികളുടെ വിശദാംശങ്ങൾ 3.5 (3ιΦίωooΟ) (1) പാലിയേറ്റീവ് കെയർ സഹായം ആവശ്യമുള്ളവരുടെ എണ്ണം (2) സേവന പാക്കേജ് ആവശ്യമുള്ള കുടുംബങ്ങളുടെ വിവരം (പുന:പരിശോധനാ പ്രോജക്റ്റടുകളിൽ നിന്ന് ലഭിക്കും) 3.6 ബാങ്ക് ലിങ്കേജ് (1) ബാങ്ക് ലിങ്കേജിന് സാധ്യതയുള്ള അയൽക്കൂട്ടങ്ങളുടെ എണ്ണം (2) പലിശ സബ്സിഡി സ്കീമിൽ ചേരുന്ന അയൽക്കൂട്ടങ്ങൾ 3.7 മേല്പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഘടക/ഉപപദ്ധതി കൾ ഉൾപ്പെടെ വാർഷിക പദ്ധതിയിൽപ്പെടുത്തി ചുവടെ ചേർക്കുന്ന തരത്തിൽ സംയോജിത പ്രോജക്ടടു കൾ തയ്യാറാക്കാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ