Panchayat:Repo18/vol2-page1468
കേരളത്തിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ വൻതോതിൽ കെട്ടിട നിർമ്മാണ പ്രവർത്ത നങ്ങൾ നടന്നു വരുമ്പോൾ അവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിക്കാത്തതുകാരണം നിയമാനുസ്യത മായ നിർമ്മാണ പ്രവർത്തനങ്ങളാണോ നടത്തുന്നതെന്ന് പൊതുജനങ്ങൾക്ക് അറിയുവാൻ കഴിയാതെ വരുന്നു. ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ, തുറസ്സായ സ്ഥലങ്ങൾ, കാർ പാർക്കിംഗ് സംവിധാനങ്ങൾ എന്നിവ നൽകിയിട്ടുണ്ടോ എന്നും, ടൗൺപ്ലാനിംഗ് സ്കീമു കൾക്ക് അനുസ്യതമായിട്ടാണോ നിർമ്മാണ പ്രവർത്തനം നടത്തുന്നത് എന്നും പൊതുജനങ്ങൾ അറിയേ ണ്ടതാണ്. ഇത് സംബന്ധിച്ച നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോ ധിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ കെട്ടിടനിർമ്മാണം നടത്തുമ്പോൾ താഴെപ്പറയുന്ന ക്രമീകരണങ്ങൾ നിർബന്ധമായും ഉടമസ്ഥൻ/ഡവലപ്പർ ചെയ്തിരിക്കേണ്ടതും, അത് കോർപ്പറേഷൻ / മുനിസിപ്പാലിറ്റികൾ പരിശോധിച്ച നടപ്പിൽ വരുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. 300 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള വാസഗൃഹങ്ങളും, 150 ച.മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള വാസേതര കെട്ടിടങ്ങളും നിർമ്മിക്കുമ്പോഴും, ഭൂവികസനങ്ങൾ നടത്തുമ്പോഴും, ഇനി മുതൽ നിർമ്മാണങ്ങളോ ഭൂവികസനങ്ങളോ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പരസ്യ പ്രദർശനങ്ങൾ വഴി (ഹോർഡിംഗ് മുഖേന) പ്രസിദ്ധപ്പെടുത്തേണ്ടതാണ്. പരസ്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ച യായും ഉൾപ്പെടുത്തേണ്ടതാണ്. (1) ഉടമസ്ഥന്റെയും ഡവലപ്പറുടെയും/കോൺട്രാക്ടറുടെയും പേരും പൂർണ്ണ മേൽവിലാസവും ഫോൺ നമ്പർ സഹിതം. (2) ലേ-ഔട്ട് അംഗീകാരത്തിന്റെ നമ്പരും തീയതിയും അല്ലെങ്കിൽ, പ്ലോട്ടിന്റെ ഉപയോഗത്തിന്റെയും കെട്ടിടത്തിന്റെ ലേ-ഔട്ടിന്റെയും അംഗീകാരത്തിന്റെ നമ്പരും തീയതിയും, ഏതാണോ ബാധകമായിട്ടു ള്ളത്, ആയത്. (3) വികസന പെർമിറ്റിന്റെയും, കെട്ടിട നിർമ്മാണ പെർമിറ്റിന്റെയും നമ്പരും തീയതിയും; (4) പെർമിറ്റുകൾ നൽകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ Ga jö; (5) കെട്ടിട നിർമ്മാണ പെർമിറ്റിന്റെ കാലാവധി ഏതു തീയതി വരെയെന്ന്, (6) പെർമിറ്റ് ലഭിച്ചിട്ടുള്ള നിലകളുടെ എണ്ണം. (7) നിർമ്മാണത്തിന്റെ ഉപയോഗം (ഒകൃപ്പെൻസി) ഒന്നിലധികം ഉപയോഗങ്ങൾ ഉള്ള പക്ഷം അവ ഏതൊക്കെ നിലകളിലാണെന്നും അവയുടെ ഏരിയയും ഉപയോഗവും വ്യക്തമാക്കണം. (8) പെർമിറ്റുകളിൽ നിബന്ധനകളെന്തെങ്കിലും വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ അവയുടെ വിശദാംശ ങ്ങൾ. (9) നിർമ്മാണത്തിന്റെ കവറേജും എഫ്.എ.ആറും; (10) ഗ്രൂപ്പ്-എ 1 ഒകൃപ്പെൻസിയിൽ ഉൾപ്പെടുന്ന അപ്പാർട്ടുമെന്റു ഹൗസുകൾ/ഫ്ളാറ്റുകളുടെ സംഗ തിയിൽ അവയുടെ വിസ്തീർണ്ണത്തോടൊപ്പം കെട്ടിടത്തിന്റെ അകത്തും പുറത്തുമുള്ള റിക്രിയേഷണൽ സ്പെയ്തസിന്റെ (വിശ്രമ വിനോദാവശ്യസ്ഥലത്തിന്റെ) വിസ്തീർണ്ണം; (1) പാർക്കിംഗിന്റേയും, ലോഡിംഗ് അൺ ലോഡിംഗ് സ്ഥലങ്ങളുടെയും, എണ്ണവും അവയുടെ വിസ്തീർണ്ണവും; (12) സൈറ്റിലേക്കും കെട്ടിടത്തിലേക്കുമുള്ള വഴിയുടെ കുറഞ്ഞ വീതി; (13) അപ്പാർട്ടുമെന്റ്/ഫ്ളാറ്റുകളിൽ താമസാവശ്യത്തിനല്ലാതെയുള്ള ഒകൃപ്പെൻസി ഉള്ള പക്ഷം അവ യുടെ വിശദാംശങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പ് വരു ത്തേണ്ടതാണ്. നിർദ്ദേശം പാലിക്കാതെ നിർമ്മാണങ്ങളോ/ഭുവികസനങ്ങളോ നടക്കുന്നതായി ശ്രദ്ധയിൽ പ്പെട്ടാൽ പ്രസ്തുത നിർമ്മാണം/ഭുവികസനം ഉടനടി നിർത്തി വയ്ക്കുവാൻ നോട്ടീസ് നൽകേണ്ടതാണ്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ പരസ്യബോർഡ് സ്ഥാപിക്കൽ - നിർദ്ദേശങ്ങൾ - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം,43839/ഡിഎ1/12/തസ്വഭവ. Tvpm, തീയതി 04.08.2012) വിഷയം:- ഗ്രാമപഞ്ചായത്ത് ഓഫീസിൽ പരസ്യബോർഡ് സ്ഥാപിക്കൽ - നിർദ്ദേശങ്ങൾ - സംബന്ധിച്ച്. സൂചന:- 2/7/2009-ലെ സ.ഉ(കൈ) നം.123/09/തസ്വഭവ ഗ്രാമപഞ്ചായത്തുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സൂചന ഉത്തരവു പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിൻ പ്രകാരം ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ പേരും അവർ വഹിക്കുന്ന ചുമതലകൾ സംബന്ധിച്ച വിവരങ്ങളും ഓഫീസിലെ ഹാജർ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |