Panchayat:Repo18/vol2-page0942

From Panchayatwiki
Revision as of 08:41, 6 January 2018 by Ajijoseph (talk | contribs) ('ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ സമിതി തീരുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ സമിതി തീരുമാനപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളുടെ സൗരോർജ്ജ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള അംഗീകൃത സ്ഥാപനമായി സി.ഡിറ്റിനെ അംഗീക രിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഗ്രാമപഞ്ചായത്തുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.എ)വകുപ്പ്, സ.ഉ.(കൈ)നം. 57/2014/തസ്വഭവ, തിരു. തീയതി : 19-03-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹകരണം ഉറപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. പുൽപ്പറ്റ ഗ്രാമപഞ്ചായത്തു പ്രസിഡന്റിന്റെ 16-5-12-ലെ കത്ത്. 2. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 9-8-12-ലെ കെ.എസ്./എം/3768/2012 നമ്പർ കത്ത്. 3. പഞ്ചായത്ത് ഡയറക്ടറുടെ 4-10-13-ലെ ജെ. 4-15100/2013 നമ്പർ കത്ത്. ഉത്തരവ് ഗ്രാമപഞ്ചായത്തുകളുടെ ജോലിഭാരം കണക്കിലെടുത്ത് നികുതി പിരിവുകൾ ഉൾപ്പെടെയുള്ള വിവിധ ഫീൽഡ് ചുമതലകളിൽ കുടുംബശ്രീ സംവിധാനത്തെ സഹകരിപ്പിച്ച് പഞ്ചായത്തുകളുടെ പ്രവർത്തനം സുഗമമാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂചന ഒന്നിലെ കത്തു പ്രകാരം സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളുടെ അസംഘടിത തൊഴിലുകൾ സി.ഡി.എസ് മുഖേന അയൽക്കൂട്ട പ്രവർത്തകർക്ക് നൽകുന്നത് ഈ രംഗത്ത് ക്രിയാപരമായ ഒരു മുന്നേറ്റമുണ്ടാക്കാൻ സാധ്യമാകുമെന്ന് കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറ ക്ടറും, ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ ചിലത് കുടുംബശ്രീയെ ഏൽപ്പിക്കുന്നത് പഞ്ചായത്ത് ഓഫീസുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് സഹായകരമാകുമെന്ന് പഞ്ചായത്ത് ഡയറക്ടറും ഈ വിഷയത്തിന്മേൽ പരാമർശ കത്തുകൾ പ്രകാരം സർക്കാരിൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തു കളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ താഴെ പറയുന്ന കാര്യങ്ങളിൽ കുടുംബശ്രീ അംഗങ്ങളെ സഹകരി പ്പിക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 1. നികുതി പിരിവുമായി ബന്ധപ്പെട്ട ക്യാമ്പ് കളക്ഷൻ നടത്തുന്ന വേളകളിൽ നോട്ടീസ് വിതരണം നടത്തുന്നതിനും, അനൗൺസ്മെന്റ് നടത്തുന്നതിനും സഹകരിപ്പിക്കുക. 2. ഗ്രാമസഭകളുടെ സംഘാടനം, പ്രചരണം, ബോധവത്ക്കരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക. 3. പൊതുജനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ആഫീസുമായി ബന്ധപ്പെട്ട അപേക്ഷകൾ തയ്യാറാക്കുന്നതി നും, സേവനങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നതിനും ഹെൽപ്സ് ഡെസ്ക് ആയി പ്രവർത്തി പ്പിക്കൽ. 4. ഗ്രാമപഞ്ചായത്ത് തല ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങളിലും വിവിധ കമ്മിറ്റികളിലും സഹ കരിപ്പിക്കുക. 5. ഗ്രാമപഞ്ചായത്തുകളിൽ വാർഡടിസ്ഥാനത്തിൽ രൂപീകരിക്കുന്ന ആരോഗ്യ ശുചിത്വ സമിതികളുടെ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുക. മേൽ പ്രവർത്തനത്തിനാവശ്യമായ ചെലവ് പഞ്ചായത്തുകളുടെ തനതു ഫണ്ടിൽ നിന്നും വഹിക്കേണ്ട താണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ