Panchayat:Repo18/vol2-page1093
GOVERNMENT ORDERS 1093 ഏതെങ്കിലും കെട്ടിടത്തിന് നികുതിയിളവിന് സാദ്ധ്യതയുള്ളപക്ഷം ആയത് സംബന്ധിച്ച സർട്ടിഫി ക്കറ്റ് ബന്ധപ്പെട്ട തഹസിൽദാരിൽ നിന്നോ, തഹസിൽദാർ ചുമതലപ്പെടുത്തിയിട്ടുള്ള വില്ലേജ് ഓഫീ സറിൽ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും ലഭ്യമാക്കി ഹാജരാക്കേണ്ടതാണ്. സ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ തെരുവുവിളക്കുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.എ) വകുപ്പ്, സ.ഉ(സാധ)നം. 2134/15/തസ്വഭവ. TVPM, dt. 15-07-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ തെരുവു വിളക്കുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവുകൾ പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 19-11-2014-ലെ 3.10 നമ്പർ തീരുമാനം. 2) തെരുവുവിളക്കുകളുടെ പരിപാലനം സംബന്ധിച്ച് 15-12-2014-ന് നടന്ന മീറ്റിംഗിന്റെ തീരുമാനം. 2) 01-01-2015-ലെ സ.ഉ.(സാധാ) 2/2015/തസ്വഭവ നമ്പർ ഉത്തരവ്. 4) 27-5-2015-ലെ സ.ഉ (സാധാ) 1579/2015/തസ്വഭവ നമ്പർ ഉത്തരവ്. 5) ക്രൂസ് ചെയർമാൻ സമർപ്പിച്ച 11-6-2015-ലെ അപേക്ഷ. ഉത്തരവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ തെരുവുവിളക്കുകളുടേയും അനുബന്ധ ഉപകരണ ങ്ങളുടെയും വിതരണവും പരിപാലനവും സംബന്ധിച്ച വിവിധ സ്ഥാപനങ്ങൾക്ക് പരാമർശം (3) പ്രകാരം നൽകിയ ഉത്തരവുകൾ ചുവടെ ചേർത്തിട്ടുള്ള പ്രകാരം പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ 6 ജില്ലകളിൽ എൽ.ഇ.ഡി ലാമ്പുകൾ വിതരണം നടത്തുന്നതിനുള്ള ചുമതല കെൽട്രോണിനെ ഏൽപ്പിക്കുന്നു. ഇതേ ജില്ലകളിലെ എൽ.ഇ.ഡി ബൾബുകൾ ഒഴികെയുള്ള തെരുവുവിളക്കുപകരണങ്ങളുടെ വിതരണം, ഇൻസ്റ്റ ലേഷൻ & മെയിന്റനൻസ്, ഗ്യാരണ്ടി നൽകൽ എന്നീ ചുമതലകൾ, കൊല്ലം യുണെറ്റഡ് ഇലക്സ്ട്രി ക്കൽസിനെ ഏൽപ്പിക്കുന്നതോടൊപ്പം തൃശൂർ ജില്ലയിലെ എൽ.ഇ.ഡി ബൾബുകളുടെ വിതരണവും പരി പാലനവും എറണാകുളം ജില്ലയിലെ തെരുവുവിളക്കുപകരണങ്ങളുടെ വിതരണവും പരിപാലനവും സംബ ന്ധിച്ച മുഴുവൻ പ്രവൃത്തികളും കൊല്ലം യുണെറ്റഡ് ഇലക്സ്ട്രിക്കൽസിന് പരീക്ഷണാർത്ഥം 26-5-2016 വരെ നൽകുന്നു. അതോടൊപ്പം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, പാലക്കാട്, തൃശൂർ എന്നീ 7 ജില്ലകളിലെ തെരുവുവിളക്കുപകരണങ്ങളുടെ വിതരണവും പരിപാലനവും സംബന്ധിച്ച മുഴുവൻ പ്രവർത്തികളും കൂസ് മുഖേന തുടരുവാനും അനുമതി നൽകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ട് ഭേദഗതി നിർദ്ദേശം സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.എ) വകുപ്പ്, സഉ(സാധാ)നം. 2145/15/തസ്വഭവ. TVPM, dt. 15-07-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ട് ഭേദഗതി നിർദ്ദേശം നൽകി-ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 8-7-2015-ന് ചേർന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 23 നമ്പർ തീരുമാനം. ഉത്തരവ പരാമർശ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾ പ്രകൃതിക്ഷോഭം നിമിത്തമുള്ള പ്രത്യേക സാഹചര്യങ്ങളിലും, ഏതെങ്കിലും പ്രോജക്ടിന്റെ പൂർത്തീ കരണം നിമിത്തം ഫണ്ടിൽ മിച്ചം (സേവിംഗ്സ) വരുമ്പോഴോ അല്ലാതെ പ്രോജക്ടടുകൾ ഭേദഗതി ചെയ്യാൻ പാടില്ല എന്ന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇന്ദിര ആവാസ യോജന-പട്ടികജാതി/പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് വർദ്ധിപ്പിച്ച ധനസഹായം ഐ.എ.വൈ ഗുണഭോക്താക്കൾക്കും ബാധകമാക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.ഡി) വകുപ്പ്, സ.ഉ(സാധാ)2174/15/തസ്വഭവ. TVPM, dt. 17-07-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഇന്ദിര ആവാസ് യോജന-പട്ടികജാതി/പട്ടികവർഗ്ഗ ഗുണ ഭോക്താക്കൾക്ക് വർദ്ധിപ്പിച്ച ധനസഹായം ഐ.എ.വൈ ഗുണഭോക്താക്കൾക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |