Panchayat:Repo18/vol2-page1411

From Panchayatwiki
Revision as of 08:40, 6 January 2018 by Amalraj (talk | contribs) ('സൂചന:- (1) 15-09-2010-ലെ സർക്കാർ സർക്കുലർ നമ്പർ 71395/RA2/2009/ത്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സൂചന:- (1) 15-09-2010-ലെ സർക്കാർ സർക്കുലർ നമ്പർ 71395/RA2/2009/ത്.സ്വഭ.വ കെട്ടിട നിർമ്മാണത്തിനുള്ള നിരവധി അപേക്ഷകൾ ദിവസംതോറും ഗ്രാമപഞ്ചായത്തുകളിൽ ലഭി ക്കുന്നുണ്ട്. എന്നാൽ അവ പരിശോധിച്ച നിശ്ചിത സമയപരിധിക്കുള്ളിൽ നിർമ്മാണാനുമതി നൽകുന്നതിന് വളരെ കാലതാമസം അനുഭവപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 1999-ലെ കേരള മുനി സിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ നിഷ്കർഷിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ നിർമ്മാണാനുമതി നൽകുന്നില്ലായെന്നും പോരായ്മകൾ കാണിച്ചുകൊണ്ടുള്ള വിവരം അപേക്ഷകരെ രേഖാമൂലം അറിയി ക്കുന്നില്ലായെന്നുമുള്ള പരാതികൾ സർക്കാരിൽ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാ കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, കെട്ടിട നിർമ്മാണ അപേക്ഷകളിൻമേൽ കാലതാമസം കൂടാതെ തീരുമാനം എടുത്ത് പെർമിറ്റ് നൽകുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതിനും ചുവടെ പറയുന്ന സംവിധാനം ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തേണ്ടതാണ്. (1) 300 ച. മീ. വരെ പ്ലിന്ത് ഏരിയ വരുന്ന കെട്ടിടങ്ങൾ ഓവർസീയർ സാങ്കേതിക പരിശോധന നട ത്തിയതിനുശേഷം കെട്ടിടനിർമ്മാണ പെർമിറ്റിനുള്ള അപേക്ഷയും പ്ലാനും അസിസ്റ്റന്റ് എൻജിനീയർക്ക് സമർപ്പിക്കേണ്ടതും ആയതിന് അസിസ്റ്റന്റ് എഞ്ചിനീയർ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകേണ്ടതുമാണ്. ടി ആവശ്യത്തിലേക്കായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ ഇക്കാര്യത്തിലുള്ള അവരുടെ ചുമതല അസി സ്റ്റന്റ് എഞ്ചിനീയർക്ക് ഡെലിഗേറ്റ് ചെയ്യേണ്ടതാണ്. (2) 301 ച. മീറ്ററിൽ കൂടുതൽ പ്ലിന്ത് ഏരിയ വരുന്ന കെട്ടിടങ്ങളുടെ പെർമിറ്റിനുള്ള അപേക്ഷയും പ്ലാനും അസിസ്റ്റന്റ് എൻജിനീയർ സാങ്കേതിക പരിശോധന നടത്തിയതിനുശേഷം ടിയാന്റെ ശുപാർശ യുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രസ്തുത കെട്ടിടങ്ങൾക്ക് നിർമ്മാണാനുമതി നൽകേ 6ՈeOO6ՈD. (3) സൂചനയിലെ സർക്കുലറിലെ വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷകൾ പരിശോധിച്ച സമയ ബന്ധിതമായി നിർമ്മാണാനുമതി നൽകേണ്ടതാണ്. യാതൊരു കാരണവശാലും മുൻഗണനാക്രമം തെറ്റി ക്കുവാൻ പടില്ല. (സൂചനയിലെ സർക്കുലറിന്റെ പകർപ്പ് ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുണ്ട്.) (4) ഓരോ അപേക്ഷയും സംബന്ധിച്ച വിവരങ്ങൾ എല്ലാ ആഴ്ചയും നോട്ടീസ് ബോർഡിലും പഞ്ചാ യത്തിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതാണ്. അപേക്ഷകളിൻമേൽ ഏതെങ്കിലും ന്യൂനത ഉള്ള പക്ഷം അപേക്ഷ ലഭിച്ച തീയതി മുതൽ 7 ദിവസത്തിനകം അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതും ടി വിവരം ബിൽഡിംഗ് ആപ്ലിക്കേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. (5) പ്ലാനിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം സ്ഥലത്ത് അളവുകൾ ലഭ്യമായിട്ടുണ്ടോ എന്ന് നേരിട്ട സ്ഥലം പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ ഉറപ്പു വരുത്തേണ്ടതാണ്. ചട്ടം ലംഘിച്ച നിർമ്മാണാനുമതി നൽകുന്ന പക്ഷം ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം നേരിട്ട സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥനായി രിക്കും. (6) ചട്ടപ്രകാരം ആവശ്യമായ ലേ ഔട്ട് അംഗീകാരവും ബന്ധപ്പെട്ട വകുപ്പുകൾ/ഏജൻസികൾ എന്നി വരുടെ അനുമതിയും ആവശ്യമുള്ളപക്ഷം അവ കൂടി ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമേ നിർമ്മാണാനുമതി നൽകാവു. (7) നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ നിർമ്മാണാനുമതി നൽകുന്നുണ്ടെന്നുള്ള വിവരം ബിൽഡിംഗ് ആപ്ലിക്കേഷൻ രജിസ്റ്റർ മാസംതോറും പരിശോധിച്ച് സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ്. സമയപരിധിക്കുള്ളിൽ നിർമ്മാണാനുമതി ലഭിക്കാത്തവരുടെ പരാതി പരിശോധിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തലവനായും വൈസ് പ്രസിഡന്റ്, വികസന സമിതി ചെയർമാൻ, സെക്രട്ടറി എന്നിവർ അംഗങ്ങളായും പഞ്ചായത്ത് എഞ്ചിനീയർ കൺവീനറായും ഒരു സമിതി രൂപീകരിക്കേണ്ടതാണ്. ടി സമിതി എല്ലാ മാസവും ചേർന്ന് അനുമതിക്കാര്യത്തിൽ അനാവശ്യകാലതാമസം വന്നിട്ടുണ്ടോയെന്നും പെർമിറ്റ് നൽകാതിരുന്നതിന്റെ കാരണം വസ്തതുനിഷ്ഠമാണോയെന്നും പരിശോധിക്കേണ്ടതാണ്. അതോ ടൊപ്പം പെർമിറ്റ് നൽകിയതിന്റെ സുതാര്യതയും മുൻഗണനാക്രമവും ശരിയാണെന്ന് ഉറപ്പാക്കുകയും വേണം. കുടുംബശ്രീ സി.ഡി.എസ്. കർമ്മ പദ്ധതിയെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 1735/ഡി.എ1/2011/ത്.സ്വ.ഭ.വ. തിരു. 10-01-2011) വിഷയം:- തദ്ദേശസ്വയംഭരണവകുപ്പ് - കുടുംബശ്രീ സി.ഡി.എസ്. കർമ്മ പദ്ധതിയെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശ ങ്ങൾ സംബന്ധിച്ച്. സൂചന:- (1) സ.ഉ (സാധാ) നമ്പർ 4430/2008/ത്.സ്വ.ഭ.വ. തീയതി 29-12-2008 (2) സ.ഉ. (എം.എസ്ക) നമ്പർ 257/2010/ത്.സ്വ.ഭ.വ. തീയതി 06-11-2010. (3) വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 26-10-2010-ലെ 1.8-ാം നമ്പർ യോഗ തീരുമാനം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ