Panchayat:Repo18/vol2-page0941

From Panchayatwiki
Revision as of 08:40, 6 January 2018 by Ajijoseph (talk | contribs) ('പരാമർശം: 1. ആൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പരാമർശം: 1. ആൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ 27-08-2013-ൽ സമർപ്പിച്ച നിവേദനം. 2. പഞ്ചായത്ത് ഡയറക്ടറുടെ 13-02-2014-ലെ ജെ3-15083/2013 നമ്പർ കത്ത്. ഉത്തരവ സംസ്ഥാനത്തെ പഞ്ചായത്തുകളിലെ മുൻ അദ്ധ്യക്ഷന്മാർക്കും അംഗങ്ങൾക്കും സെക്രട്ടറിയേറ്റിലും, മറ്റ് ഓഫീസുകളിലും സുഗമമായി പ്രവേശിക്കുന്നതിനായി തിരിച്ചറിയൽ കാർഡുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ആൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ പരാമർശം (1) പ്രകാരം സർക്കാരിൽ നിവേദനം സമർപ്പിച്ചിരുന്നു. സർക്കാർ ഈ വിഷയം പരിശോധിച്ചു. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ മുൻ ജനപ്രതി നിധികൾക്ക് അതത് പഞ്ചായത്തുകൾ മുഖേന താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി തിരി ച്ചറിയിൽ കാർഡുകൾ അനുവദിക്കുവാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 1. തിരിച്ചറിയൽ കാർഡ് പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തി നൽകേണ്ടതും സാക്ഷ്യപ്പെടു ത്തുന്ന തീയതി, പഞ്ചായത്തിന്റെ പേര്, മുൻ അദ്ധ്യക്ഷന്റെ/അംഗത്തിന്റെ പേര്, അംഗമായിരുന്ന കാലയ ളവ് എന്നിവ കാർഡിൽ മുൻ ഭാഗത്ത് രേഖപ്പെടുത്തേണ്ടതുമാണ്. മുൻ അദ്ധ്യക്ഷന്റെ/ അംഗത്തിന്റെ മേൽ വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ കാർഡിന്റെ പിൻ ഭാഗത്ത് രേഖപ്പെടുത്തേണ്ടതാണ്. 2. തിരിച്ചറിയൽ കാർഡിന്റെ കാലാവധി നൽകിയ തീയതി മുതൽ 5 വർഷം ആയിരിക്കുന്നതാണ്. 5 വർഷം പൂർത്തിയായാൽ കാർഡ് പുതുക്കി നൽകാൻ അപേക്ഷിക്കേണ്ടതാണ്. 3. തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനുള്ള ചെലവ് പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നോ/ ജനറൽ പർപ്പസ് ഫണ്ടിൽ നിന്നോ നിർവ്വഹിക്കേണ്ടതാണ്. 4. തിരിച്ചറിയൽ കാർഡിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലേക്കായി ഒരു ഇഷ്യ രജിസ്റ്റർ തയ്യാ റാക്കി സൂക്ഷിക്കേണ്ടതും കാർഡ് അനുവദിക്കുന്ന മുൻ അദ്ധ്യക്ഷന്റെ/അംഗത്തിന്റെ പേര്, കാർഡ് നമ്പർ മുതലായ വിവരങ്ങൾ പ്രസ്തുത രജിസ്റ്ററിൽ ചേർത്ത് സെക്രട്ടറിയുടെ അംഗീകാരം വാങ്ങേണ്ടതാണ്. 5. അനുവദിച്ച തിരിച്ചറിയൽ കാർഡ് കൈമോശം വരികയോ ഉപയോഗശൂന്യമായി തീരുകയോ ചെയ്യുന്ന സന്ദർഭത്തിൽ ആ വിവരം രേഖാമൂലം പഞ്ചായത്തിനെ അറിയിക്കേണ്ടതും പുതിയ കാർഡിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. ഡ്യൂപ്ലിക്കേറ്റ കാർഡിന് 100 രൂപ ഫീസ് ഈടാക്കേണ്ടതാണ്. 6. കാർഡ് അനുവദിച്ച അദ്ധ്യക്ഷൻ/അംഗം മരണപ്പെടുകയോ, സർക്കാർ ഉദ്യോഗം ലഭിക്കുകയോ, കാർഡ് ദുരുപയോഗം ചെയ്യുന്നതായി വ്യക്തമാകുകയോ ചെയ്യുന്ന സംഗതിയിൽ പ്രസ്തുത അദ്ധ്യക്ഷന്റെ/ അംഗത്തിന്റെ കാർഡ് തിരികെ ലഭ്യമാക്കേണ്ടതും ടി കാർഡ് റദ്ദാക്കി ആ വിവരം ഇഷ്യ രജിസ്റ്ററിൽ രേഖ പ്പെടുത്തേണ്ടതുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന റോഡ് പണി - ടാറിന്റെ വില നൽകുന്നതിന് അനുവാദം നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ)നം. 789/2014/തസ്വഭവ, തിരു.തീയതി : 18-03-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന റോഡ് പണി - ടാറിന്റെ വില നൽകുന്നതിന് അനുവാദം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, 05-03-2014-ലെ സി.സി. തീരുമാനം ഇനം. നമ്പർ 2.9 ഉത്തരവ് പരാമർശത്തിലെ സി.സി തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന റോഡ് പണിക്ക് ടാറിന്റെ വില ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ബിൽ നിരക്ക് അനുസരിച്ച് നൽകുന്നതിന് അനു വാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സൗരോർജ്ജ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള അംഗീകൃത സ്ഥാപനമായി സി.ഡിറ്റിനെ അംഗീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.എ) വകുപ്പ്, സ.ഉ.(ആർ.ടി.)നം. 805/2014/തസ്വഭവ. തിരുതീയതി : 19-03-2014) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സൗരോർജ്ജ പദ്ധ തികൾ നടപ്പാക്കുന്നതിനുള്ള അംഗീകൃത സ്ഥാപനമായി സി.ഡിറ്റിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവി ക്കുന്നു. പരാമർശം:- 05-03-2014-ലെ കോ-ഓർഡിനേഷൻ സമിതി തീരുമാനം ഇനം. നമ്പർ 2.8


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ