Panchayat:Repo18/vol2-page1092

From Panchayatwiki
Revision as of 08:40, 6 January 2018 by Sajeev (talk | contribs) (' 1092 GOVERNAMENT ORDERS പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1092 GOVERNAMENT ORDERS പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് സമാനമായി വാർഡുതലത്തിൽ വാർഡ് വികസന സമിതി അംഗങ്ങളെയും വിവിധ വകുപ്പുദ്യോഗസ്ഥരെയും കൂട്ടിയോജിപ്പിച്ച വാർഡ് തലത്തിലും സബ് കമ്മിറ്റി കൾ രൂപീകരിക്കാവുന്നതും അത്തരം സമിതികളുടെ പഞ്ചായത്ത് തല ഏകോപനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർക്ക് നൽകാവുന്നതുമാണ്. പട്ടികജാതി/പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ജലസംഭരണ ടാങ്കുകൾ സബ്സിഡിയോടെ വിതരണം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.എ) വകുപ്പ്, സ.ഉ(ആർ.ടി)നം.2014/15/തസ്വഭവ. TVPM, dt. 03-07-2015) സംഗ്രഹം:-തദ്ദേശസ്വയംഭരണ വകുപ്പ - പട്ടികജാതി/പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ജലസംഭരണ ടാങ്കുകൾ സബ്സിഡിയോടെ വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1-7-2015-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 2.3 നമ്പർ തീരുമാനം ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ സമിതി തീരുമാനപ്രകാരം പട്ടികജാതി/പട്ടികവർഗ്ഗ കുടുംബ ങ്ങൾക്ക് 500 ലിറ്റർ ശേഷി വരെയുള്ള ജലസംഭരണ ടാങ്കുകൾ പരമാവധി യൂണിറ്റ് കോസ്റ്റ് 2000/- രൂപ വരെ 75% സബ്സിഡിയോടെ വിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകി ഉത്ത രവ് പുറപ്പെടുവിക്കുന്നു. ഗ്രോബാഗ് വിതരണത്തിന് സബ്സിഡി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(ആർ.ടി)നം.2015/തസ്വഭവ, TVPM, dt. 03-07-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രോബാഗ് വിതരണത്തിന് സബ്സിഡി - അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1-7-2015-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 2.5 നമ്പർ തീരുമാനം ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ സമിതി തീരുമാനപ്രകാരം ജൈവ പച്ചക്കറി കൃഷി പ്രോത്സാ ഹിപ്പിക്കുന്നതിനായി ഗ്രോബാഗ് ഒന്നിന് യൂണിറ്റ് കോസ്റ്റായ 80/- രൂപയുടെ 75% സബ്സിഡി (60/- രൂപ) നൽകുന്നതിനും, കൃഷി വകുപ്പ് നൽകുന്ന മാതൃകയിൽ കൃഷി വകുപ്പിൽ നിന്ന് സബ്സിഡി ലഭിക്കാത്ത കർഷകർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സബ്സിഡി നൽകുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പഞ്ചായത്ത്/മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ വസ്തതുനികുതി ഈടാക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, സ.ഉ (എം.എസ്) നം. 231/15/തസ്വഭവ, TVPM, dt, 09-07-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പഞ്ചായത്ത്/മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ വസ്തതുനികുതി ഈടാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടു വിക്കുന്നു. ഉത്തരവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതിനും വസ്തു നികുതി ഈടാക്കുന്നതിനും പുനർനിർണ്ണയിക്കുന്നതിനും താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകി ഉത്തരവാകുന്നു. 1. പുതിയ കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുമ്പോഴും നിലവിലുള്ള കെട്ടിടങ്ങളോട് കൂട്ടിച്ചേർക്കലു കൾ വരുത്തുമ്പോൾ അങ്ങനെ കൂട്ടിച്ചേർക്കുന്ന ഭാഗത്തിന് അധിക വസ്തതുനികുതി ഈടാക്കുമ്പോഴും 1975-ലെ കേരള കെട്ടിട നികുതി നിയമത്തിലെ വകുപ്പ് 5(1) പ്രകാരമുള്ള ഒറ്റത്തവണ കെട്ടിട നികുതി യുടെ ആദ്യഗഡു അടച്ചതിന്റെ രസീതിന്റെ പകർപ്പോ അല്ലെങ്കിൽ വകുപ്പ് 7 പ്രകാരമുള്ള റിട്ടേൺ ഫയൽ ചെയ്തതിന്റെ ആധികാരികമായ രേഖയോ ഹാജരാക്കിയാൽ മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തന്റെ വിസ്തീർണ്ണം അളന്ന് തിട്ടപ്പെടുത്തി കെട്ടിടത്തിന് നമ്പർ അനുവദിക്കുകയോ വസ്തുനികുതി നിർണ്ണയിച്ച ഈടാക്കുകയോ ചെയ്യേണ്ടതാണ്. 2, 1975-ലെ കേരള കെട്ടിട നികുതി നിയമം വകുപ്പ് 5(എ) പ്രകാരമുള്ള ആഡംബര നികുതി ബാധക മായ കെട്ടിടങ്ങൾക്ക് മുൻ ധനകാര്യ വർഷത്തെ ആഡംബര നികുതി ഒടുക്കിയ രസീതിന്റെ പകർപ്പ് ഹാജ രാക്കിയാൽ മാത്രം വസ്തതുനികുതി അടവാക്കി രസീത നൽകാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ