Panchayat:Repo18/vol2-page0939

From Panchayatwiki
Revision as of 08:38, 6 January 2018 by Ajijoseph (talk | contribs) ('കൃഷി, മത്സ്യം വളർത്തൽ, ഔഷധസസ്യകൃഷി, ഉദ്യാനപരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കൃഷി, മത്സ്യം വളർത്തൽ, ഔഷധസസ്യകൃഷി, ഉദ്യാനപരിപാലനം, കൂൺ വളർത്തൽ, ജൈവവളം നിർമ്മാണം, വിത്ത് ബാങ്കുകൾ, തേനീച്ച വളർത്തൽ, പട്ടുനൂൽ കൃഷി, കാർഷിക ഉൽപന്ന സംസ്കരണം, മൂല്യവർദ്ധനവ് തുടങ്ങിയ മേഖലകളിലും ഉൽപാദനക്ഷമത ഉയർത്തുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന തിന് ഈ പദ്ധതിയിൻ കീഴിൽ ധനസഹായം നൽകാവുന്നതാണ്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കു മ്പോൾ പട്ടികജാതി-പട്ടികവർഗ്ഗ, ഗോത്ര വിഭാഗങ്ങൾ, ചെറുകിട നാമമാത്ര കർഷകർ, സ്ത്രീ ഗൃഹനാഥ യായിട്ടുള്ള കുടുംബങ്ങൾ എന്നീ വിഭാഗങ്ങൾക്ക് മുൻഗണന നൽകേണ്ടതാണ്. കൂടാതെ സംയോജിത നീർത്തട പരിപാലന പരിപാടിയിൻകീഴിൽ പ്രകൃതി വിഭവ പരിപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കിയി ട്ടുള്ള പ്രദേശങ്ങളുടെ തൊട്ടടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരായ കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകേണ്ടതാണ്. 3.2. ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ നീർത്തട കമ്മിറ്റിയുമായി കൂടിയാലോചന നടത്തി ബ്ലോക്ക പഞ്ചായത്തുകൾ തെരഞ്ഞെടുക്കേണ്ടതാണ്. 3.3. സമാനമായ ഉപജീവന പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവരും അടുത്തടുത്ത് കൃഷിഭൂമിയുള്ളവ രുമായ ഗുണഭോക്താക്കളെ 10 മുതൽ 20 വരെ അംഗങ്ങളുള്ള യൂസർ ഗ്രൂപ്പുകളായി സംഘടിപ്പിക്കണം. 3.4. പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ അർഹതയുള്ള വ്യക്തികളും യൂസർ ഗ്രൂപ്പുകളും ഏറ്റെടു ക്കുവാൻ പോകുന്ന പ്രവർത്തനം സംബന്ധിച്ച വിശദമായ പ്രോജക്ട് പ്രൊപ്പോസൽ സഹിതം തങ്ങളുടെ അപേക്ഷ നീർത്തട കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതും നീർത്തട കമ്മിറ്റി അത് പരിശോധിച്ച് തങ്ങളുടെ ശുപാർശ സഹിതം പദ്ധതിനിർവ്വഹണ ഏജൻസിയായ ബ്ലോക്ക് പഞ്ചായത്തിന് കൈമാറേണ്ടതുമാണ്. അപേക്ഷ ഏതു മേഖലയുമായി ബന്ധപ്പെട്ടതാണോ ബ്ലോക്ക് പഞ്ചായത്തിലെ ആ വികസന വകുപ്പിലെ ഉദ്യോഗ സ്ഥൻ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, സീനിയർ വെറ്റിനറി സർജൻ, ഡയറി എക്സ്സ്റ്റൻഷൻ ഓഫീസർ തുടങ്ങിയവർ) പരിശോധിച്ച് ശുപാർശ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ അംഗീകരിക്കേണ്ടതും തുടർന്ന് നീർത്തട കമ്മിറ്റിയിൽ നിന്നും അനുവദനീയമായ ധനസഹായത്തിന്റെ 50%-ൽ അധികരിക്കുന്ന തുക അഡ്വാൻസായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകേണ്ട താണ്. തുടർന്ന് പ്രവൃത്തി നിർവ്വഹണം പൂർത്തിയാകുന്ന മുറയ്ക്ക് നീർത്തട കമ്മിറ്റിയിൽ നിന്ന് അവ ശേഷിക്കുന്ന തുകയും നൽകാവുന്നതാണ്. 4. പദ്ധതി തുകയും വിനിയോഗവും 4.1. സംയോജിത നീർത്തട പരിപാലന പരിപാടി പ്രകാരം ലഭിക്കുന്ന അടങ്കൽ തുകയുടെ 10% ഈ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കക്കേണ്ടതാണ്. 4.2. ഇപ്രകാരം നീക്കിവയ്ക്കപ്പെടുന്ന തുക ബ്ലോക്ക് പഞ്ചായത്തുകൾ ആവശ്യാനുസരണം നീർത്തട കമ്മിറ്റികളുടെ അക്കൗണ്ടിലേക്ക് നൽകേണ്ടതും ഉൽപാദന സമ്പ്രദായം മെച്ചപ്പെടുത്തുന്ന പ്രവർത്തന ങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നീർത്തട കമ്മിറ്റികൾ ഈ തുക ഉപയോഗപ്പെടുത്തേണ്ടതുമാ 6nᎠ. 4.3. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ലഭിക്കാൻ അർഹതപ്പെട്ട പരമാവധി ധനസഹായം സംയോജിത നീർത്തട പരിപാലന പരിപാടിക്ക് അതത് പ്രദേശത്തിന് അനുവദനീയമായ യൂണിറ്റ് കോസ്റ്റിന്റെ ഇരട്ടിയായി നിജപ്പെടുത്തിയിരിക്കുന്നു. (അതായത് സമതലപ്രദേശങ്ങളിൽ 24,000/- രൂപയും മലമ്പ്രദേശ ങ്ങളിൽ 30,000/- രൂപയും) 4.4. ഈ പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുടെ യൂണിറ്റ് കോസ്റ്റ് ബന്ധപ്പെട്ട വകുപ്പു കളോ നബാർഡോ അതത് പ്രവൃത്തികൾക്ക് നിശ്ചയിച്ചിട്ടുള്ള യൂണിറ്റ് കോസ്റ്റിന്റെ അടിസ്ഥാനത്തിലോ നിർണ്ണയിക്കേണ്ടതാണ്. ഇത്തരത്തിൽ യൂണിറ്റ് കോസ്റ്റ് നിലവിലില്ലാത്ത പ്രവർത്തനങ്ങൾക്ക് നീർത്തട് വിക സന ടീം (WDT) ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ച് യൂണിറ്റ് കോസ്റ്റ നിർണ്ണയിക്കേണ്ടതും ആയത് ജില്ലാതല നീർത്തട കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടപ്പിൽ വരുത്തേണ്ടതുമാണ്. 4.5. ഈ പദ്ധതിയിൽ നിന്ന് ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കൾ തങ്ങൾക്ക് ലഭിക്കുന്ന ധന സഹായത്തിന്റെ നിശ്ചിത ശതമാനം തുക ഗുണഭോക്ത്യ വിഹിതമായി നീർത്തട വികസന ഫണ്ടിലേക്ക് (WDF) അടയ്ക്കക്കേണ്ടതാണ്. പൊതുവിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ 20% തുകയും പട്ടികജാതി/ പട്ടികവർഗ്ഗ ഗോത്രവിഭാഗത്തിൽപ്പെട്ടവർ 10% തുകയുമാണ് ഇപ്രകാരം ഗുണഭോക്ത്യ വിഹിതമായി അട ᎤᏅᎧᏩᏧᎾ6Ꭷ6rieᏩᎤ0O6ᎱᎤ. ഉദാഹരണം - 1 ഉൽപാദന സമ്പ്രദായം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ തുക 30000/- ആണെങ്കിൽ സമതല പ്രദേശത്ത് പദ്ധതിയിൽ നിന്ന് നൽകാവുന്ന പരമാവധി ധനസഹായം 24000/- മലമ്പ്രദേശത്ത് പദ്ധതിയിൽ നിന്ന് നൽകാവുന്ന പരമാവധി ധനസഹായം 30000/- നീർത്തട വികസന ഫണ്ടിലേക്ക് അടയ്ക്കക്കേണ്ട ഗുണഭോക്ത്യ വിഹിതം


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ