Panchayat:Repo18/vol2-page0935

From Panchayatwiki
Revision as of 08:35, 6 January 2018 by Ajijoseph (talk | contribs) ('വികസന ഫണ്ടിൽ നിന്നും നികുതി കാര്യക്ഷമതയുടെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വികസന ഫണ്ടിൽ നിന്നും നികുതി കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ വകയിരുത്തുന്ന വിഹിതത്തിന് 100% നികുതിയും പിരിച്ചെടുക്കുന്ന പ്രാദേശിക സർക്കാരുകൾക്കും അർഹത നൽകുന്നത് സംബന്ധിച്ച ഉത്തരവ് (ധനകാര്യ (എസ്.എഫ്.സി. സെൽ-ബി) വകുപ്പ്, സ.ഉ.(സാധാ)നം. 63/14/ധന, തിരുതീയതി: 15.02.2014) സംഗ്രഹം:- ധനകാര്യ വകുപ്പ് - വികസന ഫണ്ടിൽ നിന്നും നികുതി കാര്യക്ഷമതയുടെ അടിസ്ഥാന ത്തിൽ വകയിരുത്തുന്ന വിഹിതത്തിന് 100% നികുതിയും പിരിച്ചെടുക്കുന്ന പ്രാദേശിക സർക്കാരുകൾക്കും അർഹത നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു. പരാമർശം : നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ഒന്നാം ഭാഗ റിപ്പോർട്ടിലെ 11.1.21-ാം നമ്പർ ശുപാർശ. ഉത്തരവ പരാമർശം 1-ലെ ശുപാർശ അനുസരിച്ച നികുതി പിരിവിന്റെ കാര്യക്ഷമതയെ അടിസ്ഥാനമാക്കി മൊത്തം വികസനഫണ്ടിന്റെ പരമാവധി 10% തുക പ്രാദേശിക സർക്കാരുകൾക്ക് നൽകിവരുന്നു. മുൻവർഷത്തെ അപേക്ഷിച്ച തനത് വരുമാനം 10% എങ്കിലും വർദ്ധിപ്പിക്കുന്ന പ്രാദേശിക സർക്കാരുകൾക്ക് ഈ തുക വീതിച്ചു നൽകുന്നു. എന്നാൽ ഈ ശുപാർശ നടപ്പിലാക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഉള്ള തായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 90%-ൽ അധികം നികുതി പിരിവ് നടത്തിയിട്ടുള്ള പ്രാദേശിക സർക്കാരുകൾക്ക് പിന്നീട് 10% വർദ്ധനവിന് സാദ്ധ്യതയില്ല. ഈ സാഹചര്യത്തിൽ ഏറ്റവും നന്നായി നികുതി പിരിവ് നടത്തിയിട്ടുള്ള പ്രാദേശിക സർക്കാരുകൾക്ക് ടി ശുപാർശയുടെ ആനുകൂല്യം ലഭിക്കാതെ വരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും വികസന ഫണ്ടിൽ നിന്നും, നികുതി കാര്യക്ഷമത യുടെ അടിസ്ഥാനത്തിൽ വകയിരുത്തുന്ന വിഹിതത്തിന്, ഡിമാൻഡ് ചെയ്യപ്പെട്ട നികുതി 100 ശതമാ നവും പിരിച്ചെടുക്കുന്ന പ്രാദേശിക സർക്കാരുകൾക്കു കൂടി അർഹത ഉണ്ടായിരിക്കുന്നതും അത്തരം പ്രാദേ ശിക സർക്കാരുകളുടെ നികുതി വരുമാന വർദ്ധനവ് 10% എന്ന് സാങ്കല്പികമായി കണക്കാക്കുന്നതും ഇതിന് 2014-15 സാമ്പത്തിക വർഷം മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതുമാണ് എന്ന് ഇതിനാൽ ഉത്ത രവാകുകയും ചെയ്യുന്നു. നിർഭയ പദ്ധതി - തായ്ക്ക്വണ്ട, ജൂഡോ എന്നിവയിൽ പെൺകുട്ടികൾക്ക് പരിശീലനം - ഫണ്ട് വിനിയോഗിക്കുന്നതിന് ത്രിതല പഞ്ചായത്തുകളെ അനുവദിച്ചത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ (സാധാ)നം.499/14/തസ്വഭവ. തിരു.തീയതി: 24.02.2014.j സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - നിർഭയ പദ്ധതി - തായ്ക്ക്വണ്ട, ജൂഡോ എന്നിവയിൽ പെൺ കുട്ടികൾക്ക് പരിശീലനം - ഫണ്ട് വിനിയോഗിക്കുന്നതിന് ത്രിതല പഞ്ചായത്തുകളെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 12.02.2014-ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം ഇനം നമ്പർ 3.18 ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം സാമൂഹ്യനീതി വകുപ്പ് മുഖേന നട ത്തുന്ന നിർഭയ പദ്ധതിയിൽ കായിക വിദ്യാഭ്യാസ സംബന്ധമായ പ്രതിരോധ പരിശീലന പരിപാടികളായ തായ്ക്ക്വാണ്ട, ജൂഡോ എന്നിവയിൽ പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ പദ്ധതി രൂപീകരിക്കുന്ന തിന് ഫണ്ട് വിനിയോഗിക്കാൻ ത്രിതല പഞ്ചായത്തുകൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പഞ്ചായത്തുകളിൽ നിലവിലുള്ള ശ്മശാനങ്ങൾ നവീകരിച്ച വാതക ശ്മശാനത്തിലേക്ക് മാറ്റൽ - ശ്മശാനം നിർമ്മിക്കുന്നതിനുള്ള ഗ്രാന്റ് വർദ്ധിപ്പിച്ചു കൊണ്ട് ഭരണാനുമതി നൽകിയതു സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡിബി) വകുപ്പ്, സ.ഉ.(സാധാ)നം. 509/14/തസ്വഭവ. തിരു.തീയതി :24/02/2014.j സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പഞ്ചായത്തുകളിൽ നിലവിലുള്ള ശ്മശാനങ്ങൾ നവീകരിച്ച വാതക ൾ്മശാനത്തിലേക്ക് മാറ്റൽ - ശ്മശാനം നിർമ്മിക്കുന്നതിനുള്ള ഗ്രാന്റ് വർദ്ധിപ്പിച്ചു കൊണ്ട് ഭരണാ നുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 2013-14-ലെ ബഡ്ജറ്റ് പ്രസംഗം ഖണ്ഡിക 66 (ബി.). ഉത്തരവ് പഞ്ചായത്തുകളിൽ നിലവിലുള്ള ശ്മശാനങ്ങൾ നവീകരിച്ച വാതക ഇന്ധനത്തിലേക്ക് മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടു കൂടി ഒരു പദ്ധതി നടപ്പിലാക്കുന്നതിന് ഓരോ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ