Panchayat:Repo18/vol2-page0957

From Panchayatwiki
Revision as of 08:34, 6 January 2018 by Siyas (talk | contribs) ('(2) ജില്ലയിലും സംസ്ഥാനതലത്തിലും സർവ്വസജ്ജമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) ജില്ലയിലും സംസ്ഥാനതലത്തിലും സർവ്വസജ്ജമായ ടീമുകളുടെ രൂപീകരണം ജില്ലാ തലത്തിൽ ബാലസഭാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും സർവ്വസജ്ജമായ ടീമുകൾ രൂപീകരിക്കുകയാണ് ഒരു പോംവഴി. ഈ സംഘത്തിൽ കുട്ടിക ളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ദ്ധർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, ശാസ്ത്ര ജ്ഞർ, സാമൂഹ്യ പ്രവർത്തകർ, കലാകാരന്മാർ, ഉദ്യോഗസ്ഥർ, ട്രെയിനർമാർ എന്നിവരെ നിയമന ഭേദ മില്ലാതെ ഉൾപ്പെടുത്തേണ്ടതാണ്. ജില്ലാതലത്തിലുള്ള റിസോഴ്സ്പേഴ്സൺമാരായി ഇവരുടെ സേവനം ഉപയോഗിക്കുന്നതിനേക്കാൾ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള ആർ.പി മാരായി ഉപയോഗപ്പെടു ത്തുന്നത് നല്ലതായിരിക്കും. ഇവരുടെ അറിവിലും പ്രവൃത്തി പരിചയത്തിലുമുള്ള വൈവിധ്യം ബാലസഭാ പ്രവർത്തനങ്ങൾ, ജില്ലാ-സംസ്ഥാനതലങ്ങളിൽ രൂപീകരിക്കുന്നതിലും നടത്തിക്കുന്നതിലും ഉപയുക്ത മാക്കാൻ സാധിക്കും. ഇവരുടെ സേവനം താഴെത്തട്ടിലും ഉപയോഗിക്കാൻ കഴിയും. ഇവരെ വിഷയാടി സ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനാൽ പ്രോഗ്രാമിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും കഴിയും. അനു യോജ്യരായ ആർ.പി മാരെ പ്രാദേശികമായി തെരഞ്ഞെടുപ്പ് നടത്തി ജില്ലകളിൽ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ നടത്തിയിട്ടുണ്ട്. (3) ബാലപഞ്ചായത്ത് ഇലക്ഷനു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള പരിശീലനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാലപഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സഹാ യവും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നടത്തുന്നതിനുള്ള സഹായവും കുടുംബശ്രീ സംസ്ഥാന മിഷൻ നൽകിക്കഴിഞ്ഞു. (4) ശിശുസംരക്ഷണത്തിനുള്ള സംയുക്ത പരിപാടികൾ ശിശുസംരക്ഷണം എന്ന വിഷയത്തിൽ ത്രിതലത്തിലുള്ള കുടുംബശ്രീ ലീഡർമാർക്കും സമൂഹത്തിൽ കുട്ടികൾ നേരിടുന്ന സംരക്ഷണ പ്രശ്നങ്ങളെക്കുറിച്ച അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ചൈൽഡ്ലൈന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുടുംബശ്രീ ഒരു പരിപാടി സംസ്ഥാന തലത്തിൽ നടത്തുകയുണ്ടായി. കുട്ടികൾക്കെതിരായുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുക, ജില്ലാതലത്തിലുള്ള ബാലസഭാ കോ-ഓർഡിനേറ്റർമാർക്ക് കുട്ടികളുടെ പ്രശ്നങ്ങൾ, ഇത് സംബന്ധിച്ച നിയമവശം, ചൂഷണത്തിന് വിധേയരായ കുട്ടികളുടെ പുനര ധിവാസം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുക, ചൈൽഡ്ലൈൻ പ്രവർത്തകരെ ആർ.പി/ ഫെസിലിറ്റേറ്റർമാരാക്കിക്കൊണ്ട് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള പ്രത്യേക മീറ്റിംഗുകളും ക്യാമ്പുകളും സംഘടിപ്പിക്കുക, പ്രാദേശിക തലത്തിലും ജില്ലാ തലത്തിലുമുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ഡിപ്പാർട്ട്മെന്റുകൾ, ചൈൽഡ് ലൈൻ എന്നിവയെ ഏകോപിപ്പിച്ച് അവ യോടൊപ്പം സഹകരിച്ച കുട്ടികളുടെ സംരക്ഷണത്തിനുള്ള നയങ്ങളും പരിപാടികളും നടപ്പിലാക്കുന്ന തിന് ശ്രമിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഈ ട്രെയിനിംഗ് സംഘടിപ്പിച്ചത്. കുടുംബശ്രീയുടെയും ചൈൽഡ് ലൈനിന്റെയും പ്രവർത്തകർ ഈ ട്രെയിനിംഗിൽ പങ്കെടുത്തു. ഇതു സംബന്ധിച്ച റിപ്പോർട്ട കുടുംബശ്രീക്ക് സമർപ്പിച്ചു. രണ്ട സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ സംയുക്തമായി യോഗം കൂടിയതി നുശേഷമേ ജില്ലാതലത്തിലുള്ള പദ്ധതിക്കും ഷെഡ്യൂളിനും രൂപം നൽകുകയുള്ളൂ. ഈ ട്രെയിനിംഗുക ളുടെ അവസാനം വാർഡ് തലത്തിൽ ഏറ്റവും കുറഞ്ഞത് 2 വോളണ്ടിയർമാരെയെങ്കിലും കുട്ടികളുടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനും പ്രശ്നപരിഹാരസംവിധാനങ്ങളുടെ ശ്രദ്ധ പ്രശ്നങ്ങളിലേക്ക് കൊണ്ടുവരുന്നതിനും സജ്ജരാക്കുവാൻ സാധിക്കും. (5) "സംരക്ഷണം' എന്ന വിഷയത്തിൽ ബാലപാർലമെന്റ് 14 ജില്ലകളിലെയും ജില്ലാ മിഷനുകളു ടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടുകൂടി ജില്ലാതലത്തിൽ കുട്ടികളുടെ പ്രശ്ന ങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനും ഇതിനെതിരെ ശബ്ദദമുയർത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കു ന്നതിന് കുടുംബശ്രീ ജില്ലാതല പാർലമെന്റുകൾ സംഘടിപ്പിക്കും. അവർ അവരുടെ ബാല്യത്തിന് ശബ്ദദവും, മുഖവും, ശക്തിയും നൽകുന്നതിന് അവർ ജില്ലാതലത്തിൽ സംഘടിക്കും. പ്രശ്നപരിഹാരത്തിനായി അധി കാരികളുടെ മുന്നിൽ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ആവലാതികളും ഉന്നയിക്കും. ജനാധിപത്യ പ്രക്രിയകളിലും വികസന പ്രശ്നങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഇത് ഉറപ്പു നൽകും. പ്രധാനമായും ബാലപഞ്ചായത്ത് പ്രവർത്തനങ്ങളിലും ജില്ലാതല പഞ്ചായത്ത് പ്രവർത്തനങ്ങളിലും കുടുംബശ്രീ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കുട്ടികളുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കാനും ഇതുവഴി താഴേതട്ടിൽ കുട്ടി കളുടെ പ്രശ്നങ്ങൾ സംബന്ധിച്ച കൂടുതൽ ചർച്ചകൾ നടത്തുവാനും സാധിക്കും. സംരക്ഷണം എന്ന വിഷയത്തിൽ ജില്ലാതലത്തിൽ ചർച്ചകൾ സംഘടിപ്പിക്കുന്നതിനും കുട്ടികളുടെ അഭിപ്രായം രൂപീകരിക്കു ന്നതിനും ബാലപഞ്ചായത്ത്/ബാലനഗരസഭകൾ സംഘടിപ്പിക്കുന്നതിനായി ഒരു ലക്ഷം രൂപ വകയിരുത്തി യിട്ടുണ്ട്. ടി പ്രവർത്തനങ്ങൾ ഈ വിഷയത്തിൽ തദ്ദേശസ്വയംഭരണ തലത്തിൽ നടക്കുന്ന ബാലപാർലമെന്റു കളുടെ തുടർച്ചയായിരിക്കും. ബാലപാർലമെന്റുകളെ സ്ഥാപനവൽക്കരിക്കുന്നതിനും ഇതിനെ തദ്ദേശസ്വ യംഭരണതലത്തിൽ ബാലപഞ്ചായത്തുകൾ/ബാലനഗരസഭകളുടെ തുടർച്ചയാക്കുന്നതിനും സംസ്ഥാനതല ത്തിൽ ഒരു റ്റി.ഒ.റ്റി. സംഘടിപ്പിക്കുന്നതിന് നിർദ്ദേശം വച്ചിട്ടുള്ളതിനൊപ്പം ഇതു സംബന്ധിച്ച മൊഡ്യൾ പ്രസിദ്ധീകരിക്കാമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ