Panchayat:Repo18/vol2-page0934

From Panchayatwiki
Revision as of 08:34, 6 January 2018 by Ajijoseph (talk | contribs) ('ഉത്തരവ് സംയോജിത നീർത്തട പരിപാലന പദ്ധതിയുടെ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഉത്തരവ് സംയോജിത നീർത്തട പരിപാലന പദ്ധതിയുടെ ഭാഗമായി എസ്റ്റിമേറ്റുകൾ തയ്യാറാക്കൽ, സാങ്കേ തിക അനുമതി നൽകൽ, അളവുകൾ രേഖപ്പെടുത്തൽ, ചെക്ക് മെഷർമെന്റ് ചെയ്യൽ എന്നിവ ചെയ്യുന്ന തിന് Watershed DevelopmentTeam (WDT) എഞ്ചിനീയർമാരെയും തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചി നീയർമാരെയും നിയമിച്ചിട്ടുണ്ട്. എന്നാൽ ഓരോ വിഭാഗത്തിലുംപെട്ട എഞ്ചിനീയർമാരുടെ അധികാര പരിധി വ്യക്തമായി നിശ്ചയിച്ചിട്ടില്ല. എല്ലാ പ്രവൃത്തികളുടെയും ചെക്ക് മെഷർമെന്റ് നടത്തുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയർമാർക്കാണ്. എന്നാൽ ഗ്രാമ/ബോക്ക് പഞ്ചായത്തു കളുടെ പദ്ധതി നിർവ്വഹണത്തിനിടയിൽ IWMP-യുടെ അധിക ചുമതലകൂടി സമയബന്ധിതമായി നട ത്താൻ മേൽപറഞ്ഞ ഉദ്യോഗസ്ഥർക്ക് കഴിയാതെ വരുന്നതിനാൽ IWMP പദ്ധതി നിർവ്വഹണത്തിൽ ഗുരുതര മായ കാലവിളംബം നേരിടുന്നു. ആയതിനാൽ തദ്ദേശസ്വയംഭരണ വകുപ്പിലെ ഗ്രാമ/ബോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർമാരും ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും നിലവിലുള്ള തങ്ങളുടെ അധികാര പരിധിക്കുവിധേയമായി എല്ലാ പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് തയ്യാറാ ക്കൽ, സാങ്കേതികാനുമതി നൽകൽ, അളവെടുപ്പ്, ചെക്ക് മെഷർമെന്റ് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യു ന്നതിനോടൊപ്പം IWMP യ്ക്കുവേണ്ടി മാത്രമായി നിയമിക്കപ്പെട്ടിട്ടുള്ള WDT എഞ്ചിനീയർമാർക്ക് കൂടുതൽ അധികാരം നൽകുകയും WDTDiploma, WDTDegree എഞ്ചിനീയർമാർക്ക് സാമ്പത്തിക അധികാര പരിധി നിശ്ചയിച്ചു നൽകുകയും ചെയ്യുന്നത് വഴി (WMP പദ്ധതി നടത്തിപ്പ് സുഗമമായി നടത്താൻ കഴിയുമെന്ന് പരാമർശം (1) പ്രകാരം ഗ്രാമവികസന കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും സംയോജിത നീർത്തട പരിപാലന പദ്ധതി യിലെ വിവിധ വിഭാഗം എഞ്ചിനീയർമാരുടെ അധികാര പരിധി താഴെ പറയും പ്രകാരം നിർണ്ണയിച്ച ഉത്തരവു പുറപ്പെടുവിക്കുന്നു. വിഭാഗം എസ്റ്റിമേറ്റ അളവുകൾ സാങ്കേതികാനുമതി ചെക്ക് തയ്യാറാക്കൽ രേഖപ്പെടുത്തൽ മെഷർമെന്റ് WDT (ulcoo 3 ലക്ഷംവരെ 3 ലക്ഷംവരെ അധികാരമില്ല അധികാരമില്ല എഞ്ചിനീയർ WDT cushu പരിധിയില്ല പരിധിയില്ല 3 ലക്ഷംവരെ 3 ലക്ഷംവരെ എഞ്ചിനീയർ തദ്ദേശസ്വയംഭരണ | നിലവിലുള്ള അധികാര പരിധിക്കു വിധേയമായി എല്ലാ പ്രവൃത്തികളുടെയും വകുപ്പിലെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, സാങ്കേതികാനുമതി നൽകൽ, അളവെടുപ്പ്, ചെക്ക ഗ്രാമ/ബോക്ക് മെഷർമെന്റ് തുടങ്ങിയ പ്രവർത്തനങ്ങൾ α 16ΥΟ ΙOOΩ)(OYO) അസിസ്റ്റന്റ് എഞ്ചിനീയർമാരും ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയറും തീരദേശപരിപാലന നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് 26.11.2013-ൽ തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പിൽ നിന്നും ഇറക്കിയ 63466/ആർ.എ 1/2013/ തസ്വഭവ നമ്പർ കത്ത് പിൻവലിച്ചത് സംബന്ധിച്ച് ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, സ.ഉ.(എം.എസ്)നം.37/2014്തസ്വഭവ, തിരുതീയതി. 13-02-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - കെട്ടിടനിർമ്മാണം - തീരദേശപരിപാലന നിയമം നടപ്പിലാ ക്കുന്നത് സംബന്ധിച്ച് 26.11.2013-ൽ തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പിൽ നിന്നും ഇറക്കിയ 63466/ ആർ.എ1/2013/തസ്വഭവ നമ്പർ കത്ത് പിൻവലിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം : സർക്കാരിന്റെ 26.11.2013-ലെ 63466/ആർ.എ.1/2013/തസ്വഭവ നമ്പർ കത്ത്. ഉത്തരവ് പരാമർശം (1)-ലെ സർക്കാർ കത്ത് പ്രകാരം കെട്ടിട നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവർക്ക് നൽകിയ നിർദ്ദേശം പിൻവലിച്ച് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ