Panchayat:Repo18/vol2-page1121

From Panchayatwiki
Revision as of 08:34, 6 January 2018 by Vinod (talk | contribs) ('GOVERNMENT ORDERS - 2015-6a o Joeilacoglof പരിചരണ പ്രവർത്തനങ്ങൾ 1121 2.8.17. പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS - 2015-6a o Joeilacoglof പരിചരണ പ്രവർത്തനങ്ങൾ 1121 2.8.17. പാലിയേറ്റീവ് കെയർ നഴ്സസുമാരായി പ്രവർത്തിക്കുന്നവർക്ക് അവർ പ്രവർത്തിക്കുന്ന കാലയള വിൽ ആറ് മാസത്തിലൊരിക്കൽ ത്രിദിന തുടർ പരിശീലനം നൽകണം. ആരോഗ്യവകുപ്പിന്റെ നിയന്ത്രണ ത്തിലുള്ള ജില്ലാതല പരിശീലനകേന്ദ്രമാണ് പരിശീലനം നൽകേണ്ടത്. പരിശീലന ചെലവ് പരിശീലന കേന്ദ്രം വഹിക്കുന്നില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ പാലിയേറ്റീവ് കെയർ പ്രോജക്റ്റടിൽ നിന്ന് നൽകാവുന്നതാണ്. കൂടാതെ പങ്കെടുക്കുന്നതിനുള്ള യഥാർത്ഥ യാത്രാചെലവും നൽകാവുന്നതാണ്. കരാർ കാലാവധിക്കുശേഷം വീണ്ടും പാലിയേറ്റീവ് കെയർ നേഴ്സ് ആയി തുടരുന്നതിനുള്ള ഒരു മുന്നുപാധിയാ യിരിക്കും ഈ തുടർ പരിശീലനത്തിൽ പങ്കെടുക്കുക എന്നുള്ളത്. 2.9. ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കൽ ഫിസിയോതെറാപ്പി ചെയ്യേണ്ടതുണ്ടെന്ന് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടർമാർ നിർദ്ദേ ശിക്കുന്ന, നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള രോഗികൾക്ക്, അവർ സ്ഥിരമായും ക്രമമായും ചെയ്യേണ്ട തായ ഫിസിയോതെറാപ്പി അവർക്ക് അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങൾക്ക് കാണിച്ചു കൊടുക്കുന്ന തിന് ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ആവശ്യമായി വരും. പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്ന വരിൽ ചിലർക്കും ഈ സേവനം ആവശ്യമായി വന്നേക്കാം. ചില രോഗികൾക്ക് Follow up സേവനവും വേണ്ടി വന്നേക്കാം. ഒരു ഗ്രാമപഞ്ചായത്തിൽ/നഗരഭരണസ്ഥാപനത്തിൽ 10-ൽ കൂടുതൽ പേർ ഈ സേവനം ആവശ്യമായിട്ടുള്ളവരുണ്ടെങ്കിൽ, രോഗിക്കോ രോഗിയുടെ കുടുംബാംഗങ്ങൾക്കോ രോഗി സ്ഥിരമായി ചെയ്യേണ്ടതായ ഫിസിയോതെറാപ്പി പരിചയപ്പെടുത്തി കൊടുക്കുന്നതിനും ഫോളോ അപ്പ് അനിവാര്യ മായിട്ടുള്ളവർക്ക് അത് ലഭ്യമാക്കുന്നതിനു വേണ്ടി BPT (Batchelor of Physio Therapy) പാസ്സായിട്ടുള്ള ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം താഴെപറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തു കൾക്കും നഗരഭരണ സ്ഥാപനങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്. a) ഒരു ദിവസം കുറഞ്ഞത് 6 രോഗികളെയെങ്കിലും ഫിസിയോതെറാപ്പിസ്റ്റ് സന്ദർശിച്ചിരിക്കണം. b) പാലിയേറ്റീവ് കെയറിന്റെ ചുമതലയുള്ള അലോപ്പതി മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകുന്ന ലിസ്റ്റ് പ്രകാരമുള്ള രോഗികൾക്കായിരിക്കണം സേവനം നൽകേണ്ടത്. c) സേവനം നൽകിയ ഒരു ദിവസത്തിന് 600 രൂപാ പ്രകാരം ദിവസ വേതനം പാലിയേറ്റീവ് കെയർ പ്രോജക്ടിൽ നിന്നും നൽകാവുന്നതാണ്. d) ഒരു മാസത്തിൽ കുറഞ്ഞത് ഒരു ദിവസ ഗൃഹസന്ദർശനം നടത്തണം എന്ന വ്യവസ്ഥയ്ക്ക് വിധേ യമായി ഒരു വർഷത്തിൽ പരമാവധി 15 ദിവസത്തെ സേവനം ഉപയോഗപ്പെടുത്തി ദിവസ വേതനം നൽകാ വുന്നതാണ്. e) ഏറ്റവും അടുത്ത പ്രദേശത്തുള്ള, യോഗ്യതയുള്ള ആൾക്ക് മുൻഗണന എന്ന വ്യവസ്ഥയ്ക്ക് വിധേയമായി പി.എം.സിയായിരിക്കണം ഫിസിയോതെറാപ്പിസ്റ്റിനെ തിരഞ്ഞെടുത്ത് സേവനത്തിനായി നിയോ ഗിക്കേണ്ടത്. f) ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം 2-ൽ കൂടുതൽ തദ്ദേശഭരണസ്ഥാപനങ്ങളിൽ ഉപയോ ഗപ്പെടുത്താൻ പാടില്ല. (ഇക്കാര്യം പ്രതിപാദിച്ചുകൊണ്ടുള്ള ഒരു സത്യപ്രസ്താവന നിയോഗിക്കുന്ന ഫിസിയോ തെറാപ്പിസ്റ്റിൽ നിന്നും പി.എം.സി വാങ്ങിക്കേണ്ടതാണ്.) g) അനുബന്ധം 6-ൽ കൊടുത്ത ഫോർമാറ്റിലുള്ള റിപ്പോർട്ട് ഓരോ ദിവസ സന്ദർശനത്തിനു ശേഷവും ഫിസിയോ തെറാപ്പിസ്റ്റ് പി.എം.സി. മെമ്പർ സെക്രട്ടറിക്ക് നൽകേണ്ടതാണ്. ഈ റിപ്പോർട്ട് ലഭി ച്ചാൽ മാത്രമെ ദിവസ വേതനം നൽകാവൂ. ഈ റിപ്പോർട്ട് ഓഡിറ്റിംഗിന് ഹാജരാക്കേണ്ടതാണ്. h) ഫിസിയോ തെറാപ്പിസ്റ്റിന്റെ സന്ദർശനം, അതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ എന്നിവ ഹോം കെയർ ടീം മോണിറ്റർ ചെയ്ത് പി.എം.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട് നൽകേണ്ട ചുമതല പാലിയേറ്റീവ് കെയർ നേഴ്സിന്റെതായിരിക്കുന്നതാണ്. 2.10. പ്രോജക്ട് തയ്യാറാക്കൽ, നടത്തിപ്പ 2.10.2. നടപ്പാക്കാനുദ്ദേശിക്കുന്ന പരിചരണ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും ഇനം തിരിച്ചുള്ള ചെലവുകൾ വ്യക്തമാക്കിക്കൊണ്ടും പ്രവർത്തനങ്ങളുടെ സംഘാടനം നടത്തിപ്പ്, സമയക്രമം, മോണിറ്റ റിംഗ് എന്നിവ വിശദമാക്കിക്കൊണ്ടും പ്രവർത്തനങ്ങൾക്കാവശ്യമായ മുഴുവൻ തുകയും വകയിരുത്തി ക്കൊണ്ടും (സംയുക്ത പ്രോജക്ട് പാടില്ല) ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുനിസിപ്പൽ കോർപ്പ റേഷനുകളും വിശദമായ പ്രോജക്ട് തയ്യാറാക്കി ഓരോ വർഷവും വാർഷിക പദ്ധതിയുടെ ഭാഗമാക്കേണ്ട താണ്. 2.10.3. ഹോംകെയർ മുടക്കം കൂടാതെ സുഗമമായി നടക്കുന്നുണ്ടെന്ന് പി.എം.സി. കൾ ഉറപ്പാ ക്കണം. ഹോംകെയർ ടീമിലെ സന്നദ്ധപ്രവർത്തകർക്കുള്ള ഭക്ഷണം, പാലിയേറ്റീവ് കെയർ നേഴ്സിനുള്ള ഹോണറേറിയം, വാഹന വാടക മുതലായ ചെലവുകളുടെ പെയ്തമെന്റ് കൃത്യമായി നൽകേണ്ടത് ഹോം കെയറിന്റെ വിജയത്തിന് അത്യാവശ്യമാണ്. ഓരോ മാസത്തെയും ഇത്തരം പെയ്തമെന്റുകൾ അടുത്തമാസം 10-ാം തീയതിക്കു മുമ്പായി നിർബന്ധമായും നൽകേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ