Panchayat:Repo18/vol2-page1384
2. സഞ്ചയ (റവന്യൂ മൊഡ്യൾ) വിന്യസിക്കുന്നത് സംബന്ധിച്ച്. വസ്തു നികുതി, തൊഴിൽ നികുതി, ഭൂമി-കെട്ടിടം വാടക, ഡി.ആന്റ് ഒ/പി.എഫ്.എ. ലൈസൻസ് ഫീസുകൾ തുടങ്ങിയവ സംബന്ധിച്ച രജിസ്റ്ററുകളിലെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കമ്പ്യൂട്ടർ വാടകയ്ക്ക് എടുക്കുന്നതിന്റേയും, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ഉപയോഗിച്ച സഞ്ചയ ആപ്ലിക്കേഷൻ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്റേയും, കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ അസസ്സമെന്റ് / കളക്ഷൻ വിവരങ്ങൾ ബന്ധപ്പെട്ട ക്ലാർക്കുമാർ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഉത്തരവാദിത്വം നഗരസഭാ സെക്രട്ടറിക്കായിരിക്കും. ഈ പ്രവർത്തനങ്ങൾക്കുള്ള സാങ്കേതിക സഹായം നഗരസഭയിലെ ഇൻഫർമേഷൻ കേരള മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് നൽകുന്നതാണ്. രേഖപ്പെടുത്തിയ വിവരങ്ങൾ എത്രമാത്രം ശരിയാണെന്നതു സംബന്ധിച്ച ഗുണനിലവാര പരിശോധന ഇൻഫർമേഷൻ കേരള മിഷൻ ഏർപ്പാടാക്കുന്നതായിരിക്കും. ആദ്യപടിയായി വസ്തു നികുതി അസസ്സമെന്റ് രജിസ്റ്ററിലെ വിവരങ്ങൾ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ സഞ്ചയയിൽ രേഖപ്പെടുത്തണം. സഞ്ചയ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഐ.കെ.എം. വിന്യസിക്കുന്ന തായിരിക്കും. തുടർന്ന് ബന്ധപ്പെട്ട ക്ലാർക്കുമാർ അവരവരുടെ രജിസ്റ്ററുകളിലെ വിവരങ്ങൾ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ സഹായത്തോടെ കമ്പ്യൂട്ടറിലെ വിവരങ്ങളുമായി ഒത്തുനോക്കി ആവശ്യമായ തിരുത്ത ലുകൾ വരുത്തണം. അതിനുശേഷം കളക്ഷൻ, വേക്കൻസി റമിഷൻ, പൊളിക്കൽ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. അടുത്തപടിയായി തൊഴിൽ, നികുതി, ഭൂമി-കെട്ടിട വാടക, ഡി.ആന്റ്.ഒ. /പി.എഫ്.എ. ലൈസൻസ് ഫീസുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സഞ്ചയയിൽ രേഖപ്പെടുത്തണം. സഞ്ചയ ആപ്ലിക്കേഷനിൽ വിവരങ്ങൾ രേഖപ്പെടുത്തി കഴിഞ്ഞാൽ സഞ്ചയ-സാംഖ്യ ആപ്ലിക്കേഷനു കൾ സംയോജിച്ചായിരിക്കും പ്രവർത്തിക്കുക. ഇതിന്റെ ഫലമായി കൃത്യമായ വിവരങ്ങൾ അക്കൗണ്ടസ് സംബന്ധിച്ച രേഖകളിലും വിവിധ ഡിമാന്റ് രജിസ്റ്ററുകളിലും ഒരേ സമയം ലഭ്യമാവും. കഴിയാവുന്ന വേഗം ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതാണ്. 3. സ്ഥാപന (എസ്റ്റാബ്ലിഷ്മെന്റ് മൊഡ്യൾ) എല്ലാ നഗരസഭകളിലും ശമ്പളബില്ലുകൾ സ്ഥാപന ആപ്ലിക്കേഷൻ വഴിയാണ് തയ്യാറാക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സ്ഥാപന-സാംഖ്യ ആപ്ലിക്കേഷനുകൾ യോജിച്ചു പ്രവർത്തിക്കുന്നതിനാൽ ശമ്പ ളബിൽ സംബന്ധിച്ച സ്ഥാപനയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ അതേപടി സാംഖ്യയിൽ രേഖപ്പെടു ത്തും. അതിനാൽ സ്ഥാപന ബില്ലിന്റെ ആദ്യ പ്രിന്റ് എടുത്ത ശേഷം, തിരുത്തലുകളുണ്ടെങ്കിൽ അവ കമ്പ്യൂട്ടറിൽ വരുത്തി, അവസാന പ്രിന്റ് എടുത്തു കഴിഞ്ഞാൽ അതിൽ തിരുത്തലുകൾ കൂടാതെ പാസ്സാക്കി പേയ്ക്കുമെന്റ് നടത്തേണ്ടതാണ്. പാസ്സാക്കുന്ന പ്രിന്റ് ഔട്ടിൽ ഒരുതരത്തിലുള്ള തിരുത്തലുകൾ അനുവദനീ യമല്ല. ഇതിനാവശ്യമായ ക്രമീകരണങ്ങൾ സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതാണ്. 4. സുലേഖ (പ്ലാൻ മോണിറ്ററിംഗ് മൊഡ്യൾ) പദ്ധതിവിവരങ്ങൾ സുലേഖ ആപ്ലിക്കേഷൻ വഴിയായിരിക്കും എല്ലാ നഗരസഭയിലും രേഖപ്പെടുത്തി യിട്ടുള്ളത്. പ്രോജക്ട് സംബന്ധിച്ച ചെലവുകൾ സുലേഖ ആപ്ലിക്കേഷനിലെ വിവരങ്ങളുമായി ബന്ധപ്പെ ടുത്തിയായിരിക്കും സാംഖ്യയിൽ രേഖപ്പെടുത്തുക. 5. കാഷ സംബന്ധിച്ച പൂർണ്ണചുമതല അക്കൗണ്ട്സ് വിഭാഗത്തിന് നഗരസഭയിലെ ട്രഷറി പ്രവർത്തനങ്ങൾ (അതായത് കാഷ് വിഭാഗവും അതുമായി ബന്ധപ്പെട്ട പ്രവർത്ത നങ്ങളും) പൂർണ്ണമായും റവന്യൂ വിഭാഗത്തിൽ നിന്ന് അക്കൗണ്ട്സ് വിഭാഗത്തിലേക്ക് മാറ്റണമെന്ന് 2.03.2007 -ലെ ജി.ഒ (ആർ.ടി) 652/07/എൽ.എസ്.ജി.ഡി നമ്പർ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. ഇതു പ്രകാരം നഗരസഭയുടെ മൊത്തം വരവു ചെലവുകളും, ബാങ്ക് / ട്രഷറി റിക്കൺസിലിയേഷൻ ചുമതല കളും അക്കൗണ്ട്സ് വിഭാഗത്തിന്റേതായിത്തീരുന്നതാണ്. ഇക്കാര്യം സൂചന (3)-ലെ സർക്കാർ ഉത്തര വിൽ ഓർമ്മപ്പെടുത്തിയിരിക്കുന്നു. സർക്കാർ നിർദ്ദേശം ഇതുവരെയും നടപ്പാക്കിയിട്ടില്ലാത്ത നഗരസഭകൾ, ഉടൻതന്നെ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്. 6. സാംഖ്യ സംബന്ധിച്ച് ഓരോ ജീവനക്കാരന്റേയും ഉത്തരവാദിത്വം സാംഖ്യ സംബന്ധിച്ച ഓരോ ജീവനക്കാരന്റേയും ഉത്തരവാദിത്വം സംബന്ധിച്ച ഓഫീസ് ഉത്തരവ് സെക്രട്ടറി പുറപ്പെടുവിക്കേണ്ടതാണ്. ഇതിനു സഹായകമായി ഉത്തരവിന്റെ കരട് അനുബന്ധം - 2 ആയി ഉള്ളടക്കം ചെയ്യുന്നു. 7. കമ്പ്യൂട്ടറൈസേഷനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ നഗരസഭയിൽ ഇൻഫർമേഷൻ കേരള മിഷൻ വിന്യസിച്ച എല്ലാ ആപ്ലിക്കേഷനുകളും യോജിച്ചു പ്രവർത്തിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തുന്നത്. ഇതിനായി ആവശ്യമായ കമ്പ്യൂട്ടറുകൾ ബന്ധപ്പെട്ട സെക്ഷനുകളിൽ ഉണ്ടെന്നും, ശരിയായ രീതിയിൽ വയറിംഗ് ചെയ്തിട്ടുണ്ടെന്നും, ആവശ്യമായ തോതിൽ വൈദ്യുതി ലഭ്യമാണെന്നും യു.പി.എസ്/സെർവർ എന്നിവയുടെ ശേഷി പര്യാപ്തമാണെന്നും, കമ്പ്യൂട്ടറു കൾ നെറ്റ്വർക്ക് ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. ഇതിനാവശ്യമായ സാങ്കേതിക സഹായം ഐ.കെ.എം. ടെക്സനിക്കൽ അസിസ്റ്റന്റ് നൽകുന്നതായിരിക്കും.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |