Panchayat:Repo18/vol2-page0933

From Panchayatwiki
Revision as of 08:33, 6 January 2018 by Ajijoseph (talk | contribs) ('ജലനിധി ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ തിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ജലനിധി ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ തിതല പഞ്ചായത്തുകളുടെ സംയുക്ത പ്രോജക്ടായി നടപ്പിലാക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(ആർ.ടി.) നം.295/14/തസ്വഭവ. തിരു. തീയതി.. 31.01.2014) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ജലനിധി ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പ്രോജക്ടായി നടപ്പിലാക്കാൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 16.11.2013-ലെ സ.ഉ (എം. എസ്) നം. 362/13/തസ്വഭവ (2) 22.01.2014-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം ഇനം നമ്പർ2.8 ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം ജലനിധി ഉൾപ്പെടെയുള്ള കുടി വെള്ള പദ്ധതികൾ ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പ്രോജക്ടായി നടപ്പിലാക്കാൻ അനുവദിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പുതുതായി നിയോഗിക്കപ്പെടുന്നു/സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥർക്ക് യൂസർ നെയിം, പാസ്വേർഡ് നൽകുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ചത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ)നം.324/2014/തസ്വഭവ. തിരു. തീയതി: 0.5-2-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പുതുതായി നിയോഗിക്കപ്പെടുന്ന/സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥർക്ക് യൂസർ നെയിം, പാസ്വേർഡ് നൽകുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം : 22-1-2014-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി തീരുമാനം ഇനം നം. 2,6, 2.7 ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ സമിതി തീരുമാനപ്രകാരം പുതുതായി നിയോഗിക്കപ്പെടുന്ന/ സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥർക്ക് യൂസർ നെയിം, പാസ്വേർഡ് എന്നിവ നൽകുന്നതിന് താഴെ പറയു ന്നവരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. വെറ്റിംഗ് ഓഫീസർമാർ/ യുസർ നെയിം, പാസ്വേർഡ് എന്നിവ നിർവ്വഹണ ഉദ്യോഗസ്ഥർ നൽകുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ (1) സംസ്ഥാനതല പ്രോജക്ടുകളുടെ ജില്ലാ ആസൂത്രണ ഡിവിഷൻ ചീഫ്, വെറ്റിംഗ് ഓഫീസർമാർ സംസ്ഥാന പ്ലാനിംഗ് ബോർഡ് (2) ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ (3) ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ (ജനറൽ) (4) ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് ഡയറക്ടർ (5) മുനിസിപ്പൽ കോർപ്പറേഷൻ നഗരകാര്യ ഡയറക്ടർ മുനിസിപ്പാലിറ്റി സെക്രട്ടറിമാർ ഇതിനനുസൃതമായ സോഫ്റ്റ്വെയർ ക്രമീകരണങ്ങൾ ഐ.കെ.എം. നടത്തേണ്ടതാണ്. MoG(O)0Flo) (m'lá(OMOS o I(ðla Ioalsm o. I(30(Oól - WDT - എഞ്ചിനീയർമാർക്ക് കുടുതൽ അധികാരം നൽകുന്നത് സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(കൈ.)നം.36/14/തസ്വഭവ, തിരു. തീയതി; 11.02.2014| സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംയോജിത നീർത്തട പരിപാലന പദ്ധതി - WDT - എഞ്ചിനീയർമാർക്ക് കൂടുതൽ അധികാരം നൽകി - സാമ്പത്തികാധികാര പരിധി നിശ്ചയിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം : 01.01.2014-ലെ ഗ്രാമവികസന കമ്മീഷണറുടെ 620/SLNA/13/സി.ആർ.ഡി.നമ്പർ കത്ത്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ