Panchayat:Repo18/vol2-page0960

From Panchayatwiki
Revision as of 08:32, 6 January 2018 by Siyas (talk | contribs) ('അർത്ഥവുമില്ലാത്ത ജീവിതത്തിലേക്ക് വഴിതെറ്റി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അർത്ഥവുമില്ലാത്ത ജീവിതത്തിലേക്ക് വഴിതെറ്റിക്കുന്ന പ്രകോപനങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ലഭി ക്കുക, മികച്ച തൊഴിലവസരങ്ങൾ ലഭിക്കുക എന്നിവയാണ് പതിനെട്ട വയസ്സ് കഴിഞ്ഞാൽ ഇത്തരം സ്ഥാപ നങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ. ഈ കുട്ടികളും ഭാവിയിൽ രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി സംഭാവന ചെയ്യുവാൻ ഉതകുമാറ്റ് വളർന്ന് പക്വത പ്രാപിക്കുമെന്ന് ഉറപ്പുവരുത്തുവാൻ വേണ്ടി ഈ മേഖലയിൽ പ്രത്യേകം ബാലസഭകൾ രൂപീകരിച്ച വിവിധ വകുപ്പുകളുമായി സംയോജിച്ച് അനുയോജ്യമായ ഇടപെടലുകൾ നടത്തേണ്ട ആവശ്യകതയെക്കു റിച്ചുള്ള പരിചിന്തന പ്രകിയയിലാണ് കുടുംബശ്രീ. 5. പ്രൊഫഷണൽ കൺസൾട്ടന്റുമാരെ പ്രാപ്തരാക്കൽ പല പരിപാടികളും ഉദ്ദേശ്യലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെടുന്നതിനുള്ള കാരണം ഇതിലേർപ്പെ ടുന്ന പ്രൊഫഷണൽ കൺസൾട്ടന്റുമാർക്ക് ഇടപെടുന്ന വിഷയങ്ങളെക്കുറിച്ച് ആവശ്യമായ പരിജ്ഞാനം ഇല്ലാത്തതും ബന്ധപ്പെട്ട മേഖലയെക്കുറിച്ചുള്ള യാഥാർത്ഥ്യബോധമില്ലായ്മയുമാണ്. പ്രാരംഭത്തിൽ തന്നെ എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു വ്യക്തിയെ കണ്ടുപിടിക്കുന്നത് പ്രയാസകരമായിരിക്കും. ഇതിന് പരി ഹാരം ആവശ്യത്തിന് അനുഭവജ്ഞാനമുള്ള നിലവിലുള്ള പ്രൊഫഷണൽ കൺസൾട്ടന്റുമാരെ ആവശ്യാ നുസരണം ഈ രംഗത്ത് പ്രാപ്തരാക്കുക എന്നുള്ളതാണ്. അവരുടെ നിലവിലുള്ള പ്രവർത്തനങ്ങളോ ടൊപ്പം കൂടുതൽ വിദ്യാഭ്യാസ യോഗ്യതകൾ നേടുന്നതിനുള്ള അവസരങ്ങൾ കൂടി അവർക്ക് ലഭ്യമാക്കി യാൽ മെച്ചപ്പെട്ട ഫലങ്ങൾ ഉളവാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതുവഴി ഇതൊരു ദീർഘകാല അടി സ്ഥാനത്തിലുള്ള മുതൽമുടക്കുമാവും. ബാലസഭ സംബന്ധമായി ജോലി നോക്കുന്ന പ്രൊഫഷണൽ കൺസൾട്ടന്റുമാരെ കുട്ടികളുടെ അവ കാശം സംബന്ധിച്ചുള്ള ബിരുദാനന്തര ബിരുദം നേടുന്നതിനായി പ്രോത്സാഹിപ്പിക്കുന്നതിനും നിർദ്ദേശം വച്ചിട്ടുണ്ട്. ഇതിനുള്ള ഫീസ് തുടക്കത്തിൽ ഗവൺമെന്റ് ചെലവാക്കുകയും പിന്നീടത് തവണ വ്യവസ്ഥ യിൽ അവരിൽ നിന്നും തിരിച്ചുപിടിക്കാവുന്നതുമാണ്. ശരിയായ ആധാര രേഖകൾ സൃഷ്ടിക്കുകയും, ആവശ്യമായ പഠനങ്ങൾ നടത്തിയിട്ടില്ലാത്തതിനാലും ബാലസഭയുടെ സ്വാധീനവും അവയുടെ വിജയഗാഥകളും യഥാവിധി മനസ്സിലാക്കപ്പെട്ടില്ല. ഇതിനായി കൺസൾട്ടന്റുമാരെ അവരുടെതായ സൂക്ഷ്മ പഠനം നടത്തുന്നതിനായി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ അവരുടെതായ ബാലസഭാ സംബന്ധിച്ച അവബോധം വളർത്തുന്നതിന് സാധിക്കും. വിവരശേഖരണം നടത്തുകയും അവ ക്രമാനുക്രമമായി പരിശോധിക്കുകയും ചെയ്യുകയാണെങ്കിൽ പുതിയ പ്രൊപ്പോസലു കൾ നിർദ്ദേശിക്കുന്നതിനും ബാലസഭയുടെ വിജയഗാഥകൾ രേഖപ്പെടുത്തുന്നതിനും സാധിക്കും. ഈ പഠനങ്ങൾ സൂക്ഷ്മ തലത്തിലും പ്രാദേശിക തലത്തിലുമുള്ള പരിപാടികളുടെ പരീക്ഷണത്തിന് അടി സ്ഥാനമാവുകയും ഈ പരിപാടികൾ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നതിനും സാധിക്കും. കൂടാതെ ഇത് പ്രൊഫഷണൽ കൺസൾട്ടന്റുമാരെ കൂടുതൽ പ്രാപ്തരാക്കുന്നതിന് പ്രയോജനപ്പെടുകയും ചെയ്യും. വനിതാ ടാക്സസി സർവ്വീസിലെ (ഷീ ടാക്സസി എന്ന ജെൻഡർ പാർക്ക് പ്രോജക്ട്) വാഹനങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തുന്ന പരസ്യനികുതിയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ.(സാധാ.)നം.1463/2014/തസ്വഭവ, തിരുതീയതി :10-6-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വനിതാ ടാക്സി സർവ്വീസിലെ (ഷീ ടാക്സി എന്ന ജെൻഡർ പാർക്ക് പ്രോജക്ട്) വാഹനങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തുന്ന പരസ്യനികുതിയിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ.(ആർ.ടി.) 425/2013/സാ.നി.വ. തീയതി: 21.08.2013. 2. ജെൻഡർ പാർക്ക് സ്പെഷ്യൽ ഓഫീസറുടെ 08.10.2013-ലെ കത്ത്. 3. 23.10.2013-ലെ 3.6 നമ്പർ വികേന്ദ്രീകൃതാസുത്രണത്തിനായുള്ള സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം. ഉത്തരവ് വനിതാ ടാക്സസി സർവ്വീസസ് (ഷീ-ടാക്സസി-ഒരു ജെൻഡർ പാർക്ക് പ്രോജക്ട്) വാഹനങ്ങളിൽ പതി ക്കുന്ന പരസ്യങ്ങൾക്കുമേൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമത്താവുന്ന പരസ്യ നികുതിയിൽ നിന്നും ഒഴിവാക്കണമെന്ന് പരാമർശം (2) പ്രകാരം ജെൻഡർ പാർക്ക് സ്പെഷ്യൽ ഓഫീസർ ആവശ്യപ്പെട്ടി രുന്നു. ഇക്കാര്യം പരിശോധിച്ച് 23.10.2013-ലെ വികേന്ദ്രീകൃതാസുത്രണത്തിനായുള്ള സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി അതിന്റെ 3.6 നമ്പർ തീരുമാനപ്രകാരം പരാമർശം (1) അനുസരിച്ച നടപ്പാക്കുന്ന വനിതാ ടാക്സസി സർവ്വീസസ് (ഷീ ടാക്സസി) എന്ന ജെൻഡർ പാർക്ക് പ്രോജക്റ്റടിലെ ടാക്സസി സർവ്വീസ് വാഹനങ്ങളിലെ പരസ്യങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമത്താവുന്ന പരസ്യ നികുതിയിൽ നിന്നും ഒഴിവാക്കുന്നതിന് തീരുമാനിക്കുകയുണ്ടായി.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ