Panchayat:Repo18/vol2-page1118

From Panchayatwiki
Revision as of 08:31, 6 January 2018 by Vinod (talk | contribs) ('1118 GOVERNMENT ORDERS - 2015-6a o Joeilacogloi வ07வஎை7) (வவன்(ைm)68306 യോഗ്യത 2: General Nu...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1118 GOVERNMENT ORDERS - 2015-6a o Joeilacogloi வ07வஎை7) (வவன்(ைm)68306 യോഗ്യത 2: General Nursing and Midwifery (GNM) കോഴ്സ് പാസ്സായിരിക്കണം. കേരള നഴ്സസിംഗ് കൗൺസിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപ cocorolo3 ailm5 BCCPN(Basic Certificate Course in Palliative Nursing) Geogons ojoqoolole66mo. യോഗ്യത 3: ബി.എസ്സ്.സി നഴ്സസിംഗ് പാസ്സായിരിക്കണം. കേരള നഴ്സസിംഗ് കൗൺസിലിൽ രജിസ്ട്രേ ഷൻ ഉണ്ടായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് BCCPN (Basic Certificate Course in Palliative Nursing) GeogonSojoqoqololosamo. 2.8.2. പാലിയേറ്റീവ് കെയർ സേവനത്തിനായി നഴ്സസിനെ തിരഞ്ഞെടുക്കുന്നതിന് (തിരഞ്ഞെടുക്കപ്പെ ടുന്നയാളിന് പാലിയേറ്റീവ് കെയർ നഴ്സ് ആയി സേവനമനുഷ്ഠിക്കുന്നതിന് മറ്റ് അയോഗ്യതകൾ ഒന്നു മില്ലെങ്കിൽ) താഴെ പറയുന്ന ക്രമത്തിൽ മുൻഗണനകൾ നൽകേണ്ടതാണ്. i. ഒരു ഗ്രാമപഞ്ചായത്തിന്റെ/നഗരഭരണസ്ഥാപനത്തിന്റെ ഭൂപ്രദേശത്ത് കുറഞ്ഞത് 3 വർഷത്തെ സ്ഥിര താമസക്കാരിയായ, മുകളിൽ ഖണ്ഡിക 2.8.1-ൽ പറഞ്ഞ യോഗ്യതകളിൽ ഏതെങ്കിലും ഒരു യോഗ്യത യുള്ള, 18 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു അപേക്ഷക മാത്രമെ ഉള്ളൂ. എങ്കിൽ ആ അപേക്ഷകയെ പാലിയേറ്റീവ് കെയർ നഴ്സ് ആയി തിരഞ്ഞെടുക്കേണ്ടതാണ്. ii. തദ്ദേശഭരണ സ്ഥാപന ഭൂപ്രദേശത്തെ മുകളിൽ പറഞ്ഞ പ്രകാരമുള്ള സ്ഥിരതാമസക്കാരികളും ഖണ്ഡിക 2.8.1-ൽ പറഞ്ഞ യോഗ്യതകളിൽ ഏതെങ്കിലും ഒരു യോഗ്യതയും 18 വയസ്സിനു മുകളിൽ പ്രായവുമുള്ള ഒന്നിലധികം അപേക്ഷകരുണ്ടെങ്കിൽ താഴെപറയുന്ന ക്രമത്തിൽ മുൻഗണനകൾ പാലിച്ചു മാത്രമെ തിരഞ്ഞെടുക്കാവു. a) ഖണ്ഡിക 2.8.1-ൽ പറഞ്ഞ ഒന്നാമത്തെ യോഗ്യതയുള്ള ആരുംതന്നെ ഇല്ലെങ്കിൽ മാത്രം രണ്ടാ മത്തെ യോഗ്യതയുള്ളയാളെ തിരഞ്ഞെടുക്കാം. ഒന്നാമത്തേയും രണ്ടാമത്തെയും യോഗ്യതയുള്ള ആരും തന്നെ ഇല്ലെങ്കിൽ മാത്രം മൂന്നാമത്തെ യോഗ്യതയുള്ളയാളെ തിരഞ്ഞെടുക്കാം. b) മുകളിൽ (a) ഉപഖണ്ഡത്തിൽ പറഞ്ഞ മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കുമ്പോൾ ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള ഒന്നിലേറെ അപേക്ഷകരുണ്ടെങ്കിൽ 18-നും 35-നും ഇടയ്ക്ക് പ്രായമുള്ള തൊഴിൽ രഹിതയ്ക്ക് മുൻഗണന നൽകണം. 18-നും 35-നും ഇടയ്ക്ക് പ്രായമുള്ള തൊഴിൽ രഹിതർ ആരും അപേക്ഷകരായി ഇല്ലെങ്കിൽ മാത്രം 35 വയസ്സിനു മുകളിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് മുൻഗണന നൽകണം. 56 വയസ്സു വരെ പ്രായമുള്ള തൊഴിൽരഹിത അപേക്ഷകരാരുമില്ലെങ്കിൽ മാത്രം സർവ്വീസിൽ നിന്ന് വിരമിച്ചവരെ തിരഞ്ഞെടുക്കാവുന്നതാണ്. C) മുകളിൽ (b) ഉപഖണ്ഡത്തിൽ പറഞ്ഞ ക്രമത്തിൽ മുൻഗണനകൾ നൽകുമ്പോൾ ഓരോ ക്രമ ത്തിലും തുല്യസ്ഥാനത്ത് ഒന്നിലേറെപേർ വന്നാൽ വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, അവിവാഹിത രായ അമ്മമാർ, ബി.പി.എൽ കുടുംബത്തിൽ അംഗമായിട്ടുള്ളവർ, അവിവാഹിതർ എന്ന ക്രമത്തിൽ വീണ്ടും മുൻഗണന നൽകിയ ശേഷമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. 2.8.3. പാലിയേറ്റീവ് കെയർ നഴ്സസിനെ പുതുതായി തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചുവടെ കൊടുക്കുന്നു. 1) പാലിയേറ്റീവ് കെയർ നേഴ്സസിന്റെ ഒഴിവുള്ള വിവരം, ആവശ്യമായ യോഗ്യതകളും മാനദണ്ഡ ങ്ങളും വ്യക്തമാക്കിക്കൊണ്ടും, അപേക്ഷകൾ ക്ഷണിച്ചുകൊണ്ടും തദ്ദേശഭരണ സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടതും കൂടാതെ പ്രസ്തുത നോട്ടീസ് എല്ലാ അങ്കണവാടികളിലും തദ്ദേശ ഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റ സ്ഥാപനങ്ങളിലും സേവാഗ്രാം ഗ്രാമകേന്ദ്രം/വാർഡ് കേന്ദ്രം നോട്ടീസ് ബോർഡുകളിലും പ്രസിദ്ധീകരിക്കേണ്ടതും അതിനുപുറമെ എല്ലാ എ.ഡി.എസ്സുകളേയും രേഖാ മൂലം അറിയിക്കേണ്ടതുമാണ്. 2) തദ്ദേശഭരണ സ്ഥാപന പരിധിയിൽ സ്ഥിരതാമസക്കാരിയും ഖണ്ഡിക, 2.8.1 ൽ പറഞ്ഞ യോഗ്യത യുമുള്ള ഒരാളുടെ അപേക്ഷ മാത്രം കിട്ടിയാൽ ഗ്രാമപഞ്ചായത്തിന്/നഗരസഭയ്ക്ക് ആ അപേക്ഷകയെ പാലിയേറ്റീവ് കെയർ നേഴ്സ് ആയി നിയോഗിക്കാവുന്നതാണ്. 3) തദ്ദേശഭരണ സ്ഥാപനപരിധിയിലെ സ്ഥിരതാമസക്കാരികളും തൊഴിൽരഹിതരും ഖണ്ഡിക 28.1-ൽ പറഞ്ഞ ഏതെങ്കിലും ഒരു യോഗ്യതയുള്ളവരുമായ ഒന്നിലധികം പേരുടെ അപേക്ഷകൾ ലഭിച്ചാൽ അവരെ ഇന്റർവ്യൂ നടത്തി ഖണ്ഡിക 28.2-ൽ പറഞ്ഞ മുൻഗണനാ മാനദണ്ഡങ്ങൾ, പ്രസ്തുത ഖണ്ഡികയിൽ പറഞ്ഞ ക്രമത്തിൽ പാലിച്ച് ഒരാളെ നിയോഗിക്കാവുന്നതാണ്. ഇന്റർവ്യൂ നടത്താനുള്ള ടീമിൽ താഴെപറ യുന്നവർ ഉണ്ടായിരിക്കേണ്ടതാണ്. (1) തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ (2) പാലിയേറ്റീവ് കെയർ പ്രോജക്ടിന്റെ നിർവ്വഹണ ഉദ്യോഗസ്ഥനായ അലോപ്പതി മെഡിക്കൽ ഓഫീസർ (3) തദ്ദേശഭരണ സ്ഥാപന ഭൂപ്രദേശത്തിന്റെ ചുമതലയുള്ള സി.ഡി.പി.ഒ. (4) തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ആയുർവ്വേദ/ഹോമിയോപ്പതി ആരോഗ്യ സ്ഥാപനത്തിലെ മെഡിക്കൽ ഓഫീ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ