Panchayat:Repo18/vol2-page0926

From Panchayatwiki
Revision as of 08:27, 6 January 2018 by Ajijoseph (talk | contribs) ('9. കാലാകാലങ്ങളിൽ നീർത്തട് വികസന സൊസൈറ്റി (WDS), ബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

9. കാലാകാലങ്ങളിൽ നീർത്തട് വികസന സൊസൈറ്റി (WDS), ബ്ലോക്ക് തല നീർത്തട് വികസന സൊസൈറ്റി (BLWDS) എന്നിവയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. 10. നീർത്തട കമ്മിറ്റിയിൽ നിന്നോ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ, ലഭിക്കുന്ന വായ്പകൾ അതത് വായ്പകളുടെ വ്യവസ്ഥകൾക്കനുസൃതമായി ഫലപ്രദമായി വിനിയോഗിക്കുകയും കൃത്യമായി തിരിച്ചട യ്ക്കുകയും ചെയ്യുക. 6.8 നീർത്തട് വികസന സൊസൈറ്റിയുടെ ചുമതലകൾ:- 1. നീർത്തട വികസന സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി രണ്ടാഴ്ചയിലൊരിക്കലും പൊതു സഭ മൂന്നു മാസത്തിലൊരിക്കലും യോഗം ചേർന്ന് പ്രവർത്തനം അവലോകനം ചെയ്യേണ്ടതും തുടർ പ്രവർത്തനം ആസൂത്രണം ചെയ്യേണ്ടതുമാണ്. 2. നീർത്തട പ്രദേശത്തുള്ള എല്ലാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോ പിപ്പിക്കുകയും സമയാസമയങ്ങളിൽ അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക. 3. നീർത്തട പ്രദേശത്ത് നടപ്പിലാക്കുന്ന എല്ലാ വികസന ക്ഷേമ പദ്ധതികളിലും സജീവമായ പങ്കാ ളിത്തം വഹിക്കുക. 4. സംയോജിത നീർത്തട പരിപാലന പരിപാടിയിൻ കീഴിൽ നിർത്തട പ്രദേശത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. 5. ഈ പദ്ധതി പ്രകാരം ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് പലിശരഹിത വായ്ക്കപക്കായുള്ള സീഡ് മണി, സംരംഭവികസനത്തിനായുള്ള ധനസഹായം എന്നിവ നൽകുന്നതിനായുള്ള അപേക്ഷകൾ പരിശോ ധിച്ച് ശുപാർശ സഹിതം നീർത്തട കമ്മിറ്റിക്ക് സമർപ്പിക്കുക. 6. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് നൽകുന്ന പലിശരഹിത വായ്ക്കുപയുടെ തിരിച്ചടവ് ഉറപ്പുവരു ത്തുക. 7. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് അംഗങ്ങളെ വരുമാനദായക പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ പ്രാപ്ത രാക്കുന്നതിനായി നീർത്തട കമ്മിറ്റിയുടെ സഹായത്തോടെ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക. 8. ജെ.എൽ.ജി.കൾക്ക് വരുമാനദായക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി വായ്ക്ക്പാ ലഭ്യത ഉറപ്പു വരുത്തുക. 9, ഉൽപാദന മേഖലയുമായി ബന്ധപ്പെട്ട മൂല്യവർദ്ധനവ്, കാർഷിക ഉൽപ്പന്ന സംസ്ക്കരണം, വിപ ണനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. 10. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുക 11. കാലാകാലങ്ങളിൽ നീർത്തട കമ്മിറ്റി ബ്ലോക്കുതല നീർത്തടവികസന സൊസൈറ്റി എന്നിവയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തനം സംഘടിപ്പിക്കുക. 6.9 ബ്ലോക്കതല നീർത്തട് വികസന സൊസൈറ്റിയുടെ (BLWDS) ചുമതലകൾ:- 1. ബ്ലോക്കതല നീർത്തട വികസന സൊസൈറ്റിയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റി രണ്ടാഴ്ചയിലൊരി ക്കലും പൊതുസഭ മൂന്നു മാസത്തിലൊരിക്കലും യോഗം ചേർന്ന് പ്രവർത്തനം അവലോകനം ചെയ്യേ ണ്ടതും തുടർ പ്രവർത്തനം ആസൂത്രണം ചെയ്യേണ്ടതുമാണ്. 2. പദ്ധതി പ്രദേശത്തെ എല്ലാ നിർത്തട് വികസന സൊസൈറ്റികളുടെയും പ്രവർത്തനങ്ങൾ ഏകോ പിപ്പിക്കുകയും സമയാസമയങ്ങളിൽ നീർത്തട വികസന സൊസൈറ്റികൾക്കും ജോയിന്റ് ലയബിലിറ്റി ഗുപ്പുകൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുക. 3. പദ്ധതി പ്രദേശത്ത് നടപ്പിലാക്കുന്ന എല്ലാ വികസന ക്ഷേമപ്രവർത്തനങ്ങളിലും സജീവമായ പങ്കാ ളിത്തം വഹിക്കുക. 4. സംയോജിത നീർത്തട പരിപാലന പരിപാടിയിൻ കീഴിൽ പദ്ധതി പ്രദേശത്ത് നടപ്പിലാക്കുന്ന പ്രവർത്ത നങ്ങൾക്ക് നേതൃത്വം നൽകുക. 5. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ ഏറ്റെടുത്തു നടപ്പിലാക്കുന്ന വരുമാനദായക പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശം നൽകുകയും അവരുടെ വായ്ക്ക്പാ തിരിച്ചടവ് ഉറപ്പുവരുത്തുകയും ചെയ്യുക. 6. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ അംഗങ്ങൾക്കും നീർത്തട വികസന സൊസൈറ്റി അംഗങ്ങൾക്കും ആവശ്യമായ പരിശീലനങ്ങൾ ഏതൊക്കെയെന്ന് നിർണ്ണയിക്കുകയും ബ്ലോക്ക് പഞ്ചായത്തിന്റെ സഹകര ണത്തോടെ പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക. 7, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെ വായ്ക്ക്പാ ആവശ്യം നിർണ്ണയിക്കുകയും യഥാസമയം വായ്ക്കപ ലഭിക്കുന്നതിന് ബാങ്കുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുമായി ചേർന്ന് നടപടി സ്വീകരിക്കുകയും ചെയ്യുക. 8. ഉൽപാദനമേഖലയുമായി ബന്ധപ്പെട്ട മൂല്യവർദ്ധനവ്, കാർഷിക ഉൽപന്ന സംസ്കരണം, വിപണനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് നീർത്തട് വികസന സൊസൈറ്റികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശം നൽകുക.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ