Panchayat:Repo18/vol2-page1402
ഡ്യൂട്ടി ബാധകമാണെന്നും WP (C) 23947/05,WP(C15476/2006 തുടങ്ങിയ 16 കേസുകളിലെ 27/8/2009-ലെ പൊതു വിധിയിൽ ബഹു. കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബസ്സ്റ്റാന്റ്, മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഫീസ് സംബന്ധിച്ച കരാറുകൾക്ക് ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി 50 രൂപ മാത്രമായിരിക്കു മെന്ന് WP(C) 19240/2006, WP(C)10581/2008 തുടങ്ങിയ 10 കേസുകളിലെ 20/8/2009-ലെ മറ്റൊരു വിധി യിൽ ബഹു. കേരള ഹൈക്കോടതി ഉത്തരവായിരുന്നു. എന്നാൽ ബഹു. സുപ്രീം കോടതിയിൽ കോഴിക്കോട് കോർപ്പറേഷനെതിരെ ന്യൂ ബസ് സ്റ്റാന്റ് ഷോപ്പ ഓണേഴ്സ് അസോസിയേഷൻ ഫയൽ ചെയ്തത് CA6391/2009 (SLP 1105.1/2006)-ൽ 18/9/2009-ലെ വിധി യിൽ കേരള മുനിസിപ്പാലിറ്റി ആക്ട് 215-ാം വകുപ്പ് വിശകലനം ചെയ്തതുകൊണ്ട് കടമുറികൾ വാടകയ്ക്ക് നൽകൽ പാട്ട കൈമാറ്റത്തിന്റെ പരിധിയിൽ വരുന്നതല്ല എന്നും ഇത് ലൈസൻസ് നൽകിയ വ്യക്തിയും ലൈസൻസിയും തമ്മിലുള്ള ബന്ധമാണെന്നും അല്ലാതെ പാട്ടത്തിന് നൽകിയ വ്യക്തിയും പാട്ടക്കാരനും തമ്മിലുള്ള ബന്ധമല്ല എന്നും, ലൈസൻസ് കരാറിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി കേരള സ്റ്റാമ്പ് ആക്ടിലെ എൻട്രി 5(സി) പ്രകാരം നിർണ്ണയിക്കേണ്ടതാണെന്നും അല്ലാതെ എൻട്രി 33 പ്രകാരം ആയിരിക്കരുത് എന്നും ബഹു. സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റി ആക്ടിലെ 215-ാം വകുപ്പിന് സമാനമായ ലൈസൻസ് വ്യവസ്ഥകളാണ് ഗ്രാമപഞ്ചായത്തുകളുടെ വക കടമുറികൾ വാടകയ്ക്ക് നൽകുന്ന കാര്യത്തിൽ 2005-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു ആർജ്ജിക്കലും കയ്യൊഴിക്കലും) ചട്ടങ്ങളിലെ ചട്ടം 7-ൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. 2007-ലെ കേരള ഫിനാൻസ് ആക്ട് പ്രകാരം കേരള സ്റ്റാമ്പ് ആക്ടിലെ പട്ടികയിലെ എൻട്രി 5(സി) എന്നത് എൻട്രി 5(ഡി) ആയി പുന:ക്രമീകരണം ചെയ്തിട്ടുള്ളതും, 2010-ലെ കേരള ഫിനാൻസ് ആക്ടപ്രകാരം, എൻട്രി 5 (ഡി)-യിലെ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് 50 രൂപ എന്നത് 100 രൂപ ആയി പുതുക്കി നിശ്ചയിച്ചിട്ടുള്ളതുമാണ്. മേൽ പരാമർശിച്ച ബഹു. സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ താഴെപ്പറയുന്ന പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. നഗരസഭകളുടെയും, പഞ്ചായത്തുകളുടെയും വക കട മുറികളോ ആഫീസ് മുറികളോ, മാർക്കറ്റ് സ്റ്റാളുകളോ പൊതു മാർക്കറ്റിലെ ഏതെങ്കിലും ഒരു ഭാഗമോ ലേലം ചെയ്തതോ മറ്റ് വിധത്തിലോ വാടകയ്ക്കക്കോ പാട്ടത്തിനോ നൽകുന്നത് സംബന്ധിച്ച കരാറുകളും, ബസ് സ്റ്റാന്റ്, മാർക്കറ്റ് തുടങ്ങിയവയിൽ നിന്നുള്ള ഫീസ് പിരിവ് സംബന്ധിച്ച കരാറുകളും ചമയ്ക്കുന്നത്. കേരള സ്റ്റാമ്പ് ആക്ടിലെ പട്ടികയിലെ എൻട്രി 5(ഡി) പ്രകാരം 100 രൂപ മൂല്യമുള്ള മുദ്രപ്രതത്തിലായിരിക്കേണ്ടതാണ്. 2. നിലവിലുള്ള കരാറുകൾ പുതുക്കുന്ന സംഗതിയിൽ മേൽപ്പറഞ്ഞ പ്രകാരം 100 രൂപ മൂല്യമുള്ള മുദ്ര പ്രതത്തിൽ കരാർ ചമയ്ക്കക്കേണ്ടതാണ്. സർക്കാർ കൈമാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക കാര്യങ്ങളിൽ ഇടപെടൽ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഇ.എം.) വകുപ്പ്, നം. 44667/ഇ.എം.2/08/തസ്വഭവ. തിരും തീയതി 19-10-10). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - സർക്കാർ കൈമാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക്സ് കാര്യങ്ങളിൽ ഇടപെടൽ - സ്പഷ്ടീകരണം നൽകുന്നത് - സംബന്ധിച്ച സൂചന:- 18-09-1995-ലെ ജി.ഒ. (പി.) 189/95/തഭവ നമ്പർ ഉത്തരവ് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെയും, 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടി ലെയും വ്യവസ്ഥകൾ പ്രകാരം സർക്കാരിന്റെ വിവിധ ചുമതലകളും സ്ഥാപനങ്ങളും പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്തതുകൊണ്ട് സൂചനപ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടു വിച്ചിരുന്നു. അപ്രകാരം സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ സ്ഥാപനങ്ങളിൽ സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയ്ക്ക് നൽകിയ അധികാരങ്ങളിൽ പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും ഉൾപ്പെടുന്നു. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകപ്പെട്ട അധികാരങ്ങളിലും കർത്ത്യവങ്ങളിലും ചുമതലകളിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളു മായി ബന്ധപ്പെട്ട്, വിദ്യാർത്ഥികളുടെ അഡ്മിഷൻ, പഠന വിഷയങ്ങൾ, സിലബസ്, പാഠപുസ്തകങ്ങൾ, പരീക്ഷാ നടത്തിപ്പ്, ഗ്രേഡിംഗ്, പ്രൊമോഷൻ തുടങ്ങിയ അക്കാദമിക്സ് കാര്യങ്ങൾ ഉൾപ്പെടുന്നില്ല എന്നും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇത്തരം കാര്യ ങ്ങൾ സർക്കാരിന്റെ ചുമതലയിലാണെന്നും ഇതിനാൽ സ്പഷ്ടീകരണം നൽകുന്നു. ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുവാനും വിലയിരുത്തുവാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടായിരിക്കു ന്നതാണ്. ഇക്കാര്യങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെ ങ്കിൽ അവ സർക്കാരിന് സമർപ്പിക്കാവുന്നതും, സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച മേൽനടപടി സ്വീക രിക്കേണ്ടതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വിദ്യാർത്ഥിക ളുടെ പഠന നിലവാരം ഉയർത്തൽ, സർക്കാർ അനുവദിക്കുന്ന പ്രകാരം ദിവസവേതനാടിസ്ഥാനത്തിൽ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |