Panchayat:Repo18/vol2-page1379
(ii) കൈവണ്ടിയും ഉന്തുവണ്ടിയും പോലുള്ള വാഹനങ്ങൾ ഇടിച്ച് ഉണ്ടാകാവുന്ന കേടുപാടുകൾ തടു ക്കാൻ കഴിയുന്ന വിധത്തിൽ സാനിട്ടറി വസ്തുക്കൾ ഭിത്തികളിൽ പണിഞ്ഞിരിക്കണം. (iii) ഉൾഭിത്തികൾ തറനിരപ്പിൽ നിന്ന് 2 മീറ്റർ ഉയരത്തിൽ വരെ കഴുകാൻ കഴിയുന്നതായിരിക്കണം. അങ്ങനെയെങ്കിൽ അവിടം മാലിന്യം കഴുകി മാറ്റി അണുവിമുക്തമാക്കി സംരക്ഷിക്കുകയും ആവാം. (ഇ) മച്ചുകൾ (സീലിങ്ങ്) (i) പണി മുറികളിലെ മച്ചുകൾക്ക് 5 മീറ്ററോ അതിൽ കൂടുതലോ ഉയരം ഉണ്ടായിരിക്കണം. കെട്ടിട ത്തിന്റെ ഘടന അനുവദിക്കുമെങ്കിൽ മച്ചുകൾ മിനുസമുള്ളതും നിരപ്പുള്ളതുമായിരിക്കണം. (i) മച്ചുകൾ പോർട്ടു ലാൻഡ് സിമെന്റ് പ്ളാസ്റ്റർ കൊണ്ടോ വലുപ്പത്തിലുള്ള സിമെന്റ് ആസ്ബെ സ്റ്റോസ് ബോർഡുകൊണ്ടോ നിർമ്മിച്ചതാകണം. അവ കൂടിച്ചേരുന്ന സന്ധികളിൽ അയവുള്ള മിശ്രണ ങ്ങൾ ചേർത്തും വിടവുകൾ സൃഷ്ടിക്കാത്ത സാധന സാമഗ്രികൾ കൊണ്ട് കൂട്ടി യോജിപ്പിച്ചും കട്ടിപടി ക്കൽ, ജീർണിക്കൽ, ചെളി അടിഞ്ഞുകൂടൽ എന്നിവയുടെ തോത് കുറച്ചു കൊണ്ട് പണി പൂർത്തീകരിച്ച തായിരിക്കണം. (iii) ചുമരിലെ തിളക്കമുള്ള ഭാഗത്തിനു മുകളിലുള്ള സ്ഥലവും മച്ചും വൃത്തിയായി സംരക്ഷിക്കുന്നതിന് വെള്ളത്തെ പ്രതിരോധിക്കുന്ന തരം പെയിന്റ് ഉപയോഗിച്ചിരിക്കണം. (എഫ്) ജനൽത്തട്ടുകൾ ശുചീകരണം എളുപ്പമാക്കാനും കൈവണ്ടികളും അതുപോലെയുള്ള സാമഗ്രികളും വഴി ജനൽത്തട്ടു കൾക്ക് കേടുപാടുകൾ ഉണ്ടാകുന്നത് ഒഴിവാക്കാനും ജനൽത്തട്ടുകൾക്ക് 45 ഡിഗ്രി ചരിവു നൽകണം. ജന പ്പൽപ്പടികൾ തറ നിരപ്പിൽ നിന്ന് 1200 മി. മീറ്റർ ഉയരത്തിൽ, യന്ത്ര സംവിധാനത്തോടെയോ അതല്ലെങ്കിൽ മേൽക്കൂരയിൽ വായു സഞ്ചാര മാർഗ്ഗം ഇട്ടോ ഉചിതമായ രീതിയിൽ വായു സഞ്ചാരം ഉറപ്പാക്കുന്ന തര ത്തിലായിരിക്കണം. (ജി) ഇടനാഴികളും വാതിലുകളും (i) ഉത്പന്നങ്ങൾ റയിൽ പാളങ്ങൾ വഴിയോ കൈവണ്ടിയിലൂടെയോ കൊണ്ടുപോകുന്ന ഇടനാഴികൾക്ക് ഏറ്റവും കുറഞ്ഞത് 1500 മി. മീറ്റർ ഉയരവും 1500 മി.മീറ്റർ വീതിയും ഉണ്ടായിരിക്കണം. (ii) വാതിലുകൾ ഒന്നുകിൽ തുരുമ്പു പിടിക്കാത്ത ലോഹത്താൽ പൂർണ്ണമായി നിർമ്മിച്ചതാകണം. മറിച്ച് ഇളം തടി കൂടി ഉൾപ്പെട്ട തുരുമ്പു പിടിക്കാത്ത ലോഹം കൊണ്ടുള്ളതാണെങ്കിൽ നന്നായി വിളക്കി ചേർത്ത പാളികൾ കൊണ്ട് അതിന്റെ ഇരുവശവും പൊതിഞ്ഞിരിക്കണം. (iii) വാതിൽപ്പടികൾ അഴുക്കോ, കീടങ്ങളോ അടിഞ്ഞു കൂടാവുന്ന വിടവുകൾ തീരെ ഇല്ലാത്ത തര ത്തിൽ തുരുമ്പു പിടിക്കാത്ത ലോഹം കൊണ്ട സുരക്ഷിതമായി ഉറപ്പിച്ചിരിക്കണം. വാതിൽ ഭിത്തിയോടു ബന്ധിപ്പിക്കുന്ന ഭാഗത്ത് അയവുള്ള ഉറപ്പ് മിശ്രണങ്ങൾ ചേർത്ത് അടച്ചിരിക്കണം. (എച്ച്) അരിപ്പകളും കീട നിയന്ത്രണവും പ്രാണികൾ കടക്കാനിടയുള്ള എല്ലാ ജനലുകളിലും ഇടനാഴികളിലും മറ്റു വാതായനങ്ങളിലും അവയെ തടുക്കുന്ന അരിപ്പകൾ പിടിപ്പിക്കണം. ഭക്ഷ്യവസ്തതുക്കളുടെ കൈമാറ്റം നടക്കുന്ന സ്ഥലത്ത് ഭിത്തിയുടെ പുറവശം വരെയുള്ള ഇടനാഴികളിൽ പ്രാണികളെ തുരത്തുന്ന ഫാനുകളും കുഴലുകളും ജനൽ വിരികളും സ്ഥാപിക്കുകയും വേണം. (ഐ) കരണ്ടുതിന്നുന്ന ജീവികളിൽ നിന്നുള്ള സംരക്ഷണം മിനുസമുള്ള തറയോ ഇഷ്ടികയോ അതുപോലെയുള്ള മറ്റു വസ്തുക്കളോകൊണ്ട് ഭിത്തികൾ നിർമ്മിച്ചിട്ടു ള്ളവയോ ഒഴികെയുള്ള, എല്ലാ ഭിത്തികളും തറയും ചേരുന്നയിടങ്ങളിൽ 12.5 മി.മീറ്റർ വലക്കണ്ണിയിൽ കൂടാത്ത വലിപ്പമുള്ള സുഷിരമുള്ള ലോഹത്തകിടോ കമ്പി വലയോ ഉറപ്പിച്ചിരിക്കണം. എലിയും മറ്റും കടക്കാതിരിക്കാൻ പാകത്തിൽ വേണ്ടത്ര ഉയരത്തിലും നീളത്തിലും അവ വലിച്ചു കെട്ടിയിരിക്കുകയും വേണം. (ജെ) വണ്ടികൾ ഇടുന്ന സ്ഥലം (i) വണ്ടികളിൽ സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ഇടങ്ങളിൽ, നന്നായി വെള്ളം വാർന്നു പോകുന്നതു കെട്ടിടത്തിൽ നിന്ന് 6 മീറ്ററെങ്കിലും തള്ളി നിൽക്കുന്നതുമായ കോൺക്രീറ്റ പാകിയ കയറ്റിറക്ക് സ്ഥലമോ ജന്തുക്കൾക്കായുള്ള പ്ളാറ്റ്ഫോറമോ നൽകിയിരിക്കണം. (ii) അത്തരം സ്ഥലങ്ങളിൽ മൃഗങ്ങളെ വഹിച്ചു കൊണ്ടുപോകുന്ന വാഹനങ്ങൾക്കു വേണ്ടി മർദ്ദ ത്താൽ വൃത്തിയാക്കൽ നടത്തുന്ന ജലധാരാ സംവിധാനവും അണുവിമുക്ത സൗകര്യങ്ങളും ഒരുക്കിയിരി c£96)6ኽኸOO. (6a) oneflooee 63osagó () ജലം ഉപയോഗിക്കേണ്ട ആവശ്യമുള്ള ഇടങ്ങളിൽ മലിന ജലം ഒഴുകിപ്പോകുന്നതിന് സൗകര്യം ഏർപ്പെടുത്തണം. ഓരോ 37 ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണത്തിനും മലിനജല ഗമനമാർഗ്ഗം (ഓടകൾ) സജ്ജമാക്കിയിരിക്കണം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |