Panchayat:Repo18/vol2-page1401

From Panchayatwiki
Revision as of 08:24, 6 January 2018 by Amalraj (talk | contribs) ('സൂചന:- ചീഫ് ടൗൺ പ്ലാനർ തിരുവനന്തപുരത്തിന്റെ 13/7...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സൂചന:- ചീഫ് ടൗൺ പ്ലാനർ തിരുവനന്തപുരത്തിന്റെ 13/7/2010-ലെ ഇ2/4327/10 നമ്പർ കത്ത്. കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ 13, 14 ചട്ടങ്ങൾ പ്രകാരം ഒരു തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ കെട്ടിട നിർമ്മാണാനുമതിക്കുള്ള അപേക്ഷ ലഭിച്ചുകഴിഞ്ഞ് 30 ദിവസത്തിനകം സൈറ്റ് പ്ലാൻ അംഗീകാരവും തുടർന്ന് പെർമിറ്റും നൽകുന്നതിന് വ്യവസ്ഥകളുണ്ട്. എന്നാൽ പെർമിറ്റ് നൽ കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അമിതമായ കാലതാമസം വരുത്തുന്നതായി നിരവധി പരാതി കൾ സർക്കാരിന് ലഭിച്ചുവരുന്നു. ഈ സാഹചര്യത്തിൽ കെട്ടിട നിർമ്മാണ അനുമതിക്കായി നഗരസഭ ക ളിലും പഞ്ചായത്തുകളിലും ലഭിക്കുന്ന അപേക്ഷകളിൽ ആക്ഷേപങ്ങളൊന്നും ഇല്ലാത്തപക്ഷവും മറ്റ് സ്ഥാപനങ്ങളിൽ നിന്ന് നിരാക്ഷേപ പ്രതങ്ങളൊന്നും വേണ്ടാത്ത പക്ഷവും പ്രസ്തുത അപേക്ഷ ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഓരോ ഉദ്യോഗസ്ഥനും കൈവശം വച്ച് നടപടി സ്വീകരിക്കുവാൻ വേണ്ട സമയക്രമം, ചുവടെ ചേർക്കുന്നു. 1) ഓഫീസിൽ ലഭിക്കുന്ന അപേക്ഷ രജിസ്റ്റർ ചെയ്തതു ബന്ധപ്പെട്ട ഓവർസിയർക്ക് കൈമാറുന്നതിന് - 2 ദിവസം 2) ഓവർസിയർ പരിശോധന പൂർത്തിയാക്കി ശുപാർശ സമർപ്പിക്കുന്നതിന് - 7 ദിവസം 3) അസിസ്റ്റന്റ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ, എക്സസിക്യൂട്ടീവ് എഞ്ചി നീയർ, സുപ്രണ്ടിംഗ് എഞ്ചിനീയർ ലെവലിലുള്ള പരിശോധനക്ക് - 3 ദിവസം 4) സെക്രട്ടറിക്ക് - 3 ദിവസം 5) പെർമിറ്റ/ നോട്ടീസ് പോസ്റ്റിൽ അയക്കുന്നതുവരെയുള്ള ഓഫീസ് നടപടിക്ക് - 3 ദിവസം അസിസ്റ്റന്റ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, സുപ്രണ്ടിംഗ് എഞ്ചിനീയർ തലത്തിൽ അനുമതി നൽകുന്ന അപേക്ഷകളിൽ ആകെ 15 ദിവസത്തിനകവും സെക്രട്ടറി തലത്തിൽ അനുമതി നൽകുന്ന അപേക്ഷകളിൽ 18 ദിവസത്തിനകവും പെർമിറ്റ് നൽകിയിരി Ο3σθ6)6ΥYες (O)O6ΥY). അനാവശ്യമായി അപേക്ഷകൾ കൈവശം വച്ച് കാലതാമസം ഉണ്ടാക്കുന്ന ഉദ്യോഗസ്ഥരുടെ മേൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്. മാർക്കറ്റ് സ്റ്റാളുകൾ, ഷോപ്പിംഗ് കോംപ്ലക്സ് മുറികൾ മുതലായവ വാടകയ്ക്ക് നൽകൽ, ബസ്സസ്സാന്റ്, മാർക്കറ്റ് മുതലായവയിൽ നിന്ന് ഫീസ് പിരിക്കൽ (Yυ Ο Ο എന്നിവ സംബന്ധിച്ച കരാറുകൾ - മുദ്രപ്രതത്തിന്റെ മുല്യം-സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ(ഡി.ബി.)വകുപ്പ്, നം.28758/ഡി.ബി.2/10/തസ്വഭവ, തിരും തീയതി 15-10-10). വിഷയം:- തദ്ദേശസ്വയംഭരണവകുപ്പ് - മാർക്കറ്റ് സ്റ്റാളുകൾ, ഷോപ്പിംഗ് കോംപ്ലക്സ് മുറികൾ മുതലായവ വാടകയ്ക്ക് നൽകൽ, ബസ്സ് സ്റ്റാന്റ്, മാർക്കറ്റ് മുതലായവയിൽ നിന്ന് ഫീസ് പിരിക്കൽ എന്നിവ സംബന്ധിച്ച കരാറുകൾ-മുദ്രപ്രതത്തിന്റെ മൂല്യം-സംബന്ധിച്ച്, സൂചന:- 1, 25/10/1999-ലെ 31673/ബി1/98/തസ്വഭവ നമ്പർ ഗവ. സർക്കുലർ 2, 2/6/2004-ലെ 7941/ജെ2/04/തസ്വഭവ നമ്പർ ഗവ. സർക്കുലർ കേരള ഹൈക്കോടതി വിധിയുടെ വെളിച്ചത്തിൽ പുറപ്പെടുവിച്ച സൂചന 1-ലെ ഗവൺമെന്റ് സർക്കു ലർ പ്രകാരം, ഫീസ് പിരിവുകളുടെയും മറ്റും കാര്യങ്ങളിൽ മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും കരാർ ചമയ്ക്കുന്നതിന്, ലൈസൻസിന് ബാധകമായ 50 രൂപ മൂല്യമുള്ള മുദ്രപ്രതം മതിയാകുമെന്നും എന്നാൽ കടമുറികളും മറ്റും ലേലത്തിൽ നൽകുമ്പോൾ കരാർ ചമയ്ക്കുന്നത് ആകെ തുകയുടെ 5 ശത മാനം മൂല്യമുള്ള മുദ്രപ്രതത്തിലായിരിക്കണമെന്നും സർക്കാർ എല്ലാ നഗരസഭകൾക്കും നിർദ്ദേശം നൽകി യിരുന്നു. സൂചന 2-ലെ ഗവൺമെന്റ് സർക്കുലർ പ്രകാരം, സമാനമായ നിർദ്ദേശങ്ങൾ ഗ്രാമപഞ്ചായത്തു കൾക്കും സർക്കാർ നൽകുകയുണ്ടായി. ഗ്രാമപഞ്ചായത്തുകളിലെ പൊതു മാർക്കറ്റിലെ ഏതെങ്കിലും ഒരു ഭാഗമോ ഭാഗങ്ങളോ സ്റ്റാളുകളോ ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്ധു കളിലെ മുറികളോ ലേലം ചെയ്തതോ മറ്റ് വിധത്തിലോ പാട്ടത്തിന് നൽകുമ്പോൾ ഇവയ്ക്കുള്ള കരാർ വയ്ക്കക്കേണ്ടത് പാട്ടത്തുകയുടെ 5 ശതമാനം മൂല്യമുള്ള മുദ്രപ്രതത്തിലായിരിക്കേണ്ടതാണെന്നും പഞ്ചാ യത്ത് രാജ് ആക്ട് 221-ാം വകുപ്പ് (2)-ാം ഉപവകുപ്പിൽ (എ.) മുതൽ (ഇ) വരെയുള്ള ഇനങ്ങളിൽ പരാ മർശിക്കുന്ന ഫീസ് പിരിവുകളുടെയും മറ്റും കാര്യത്തിൽ 50 രൂപ വിലയുള്ള മുദ്രപ്രതം മതിയാകുമെന്നും സൂചന (2)ലെ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വക ഷോപ്പിംഗ് കോംപ്ലക്സ്സുകളിലെയും മറ്റും കടമുറികൾ വാടകയ്ക്കക്കോ പാട്ടത്തിനോ നൽകുന്നത് ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ടിന്റെ പരിധിയിൽ വരുന്ന പാട്ട കൈമാറ്റമല്ല എങ്കിലും അത് കേരള സ്റ്റാമ്പ് ആക്ടിലെ 2(എൽ) വകുപ്പിലെ പാട്ടത്തിന്റെ (lease) നിർവ്വചനത്തിൽ ഉൾപ്പെടുന്നതാണെന്നും അതിനാൽ ഇത് സംബന്ധിച്ച കരാറുകൾക്ക് പാട്ടക്കരാറിന് ബാധ കമായതും സ്റ്റാമ്പ് ആക്ടിലെ ആർട്ടിക്കിൾ 33 ഖണ്ഡം (2) പ്രകാരം നിശ്ചയിച്ചിട്ടുള്ളതുമായ സ്റ്റാമ്പ്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ