Panchayat:Repo18/vol2-page0923

From Panchayatwiki
Revision as of 08:24, 6 January 2018 by Ajijoseph (talk | contribs) ('പ്രോജക്ട് റിപ്പോർട്ടിന്റെ ഭാഗമായി നിലവിൽ തയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പ്രോജക്ട് റിപ്പോർട്ടിന്റെ ഭാഗമായി നിലവിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള ഉപജീവന കർമ്മപദ്ധതി പുനഃപരി ശോധനക്ക് വിധേയമാക്കേണ്ടതാണ്. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകൾ, ബ്ലോക്കിലെ എക്സ്സ്റ്റൻഷൻ ഓഫീസർമാർ, വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർമാർ, നീർത്തട് വികസന ടീമിലെ അംഗങ്ങൾ എന്നിവരെ ചുമതലപ്പെടുത്തണം. നിലവിലെ ഉപജീവന കർമ്മപദ്ധതി പുനഃപരിശോധന നടത്തി ഓരോ നീർത്തട പ്രദേശത്തേയും സ്വയംസഹായസംഘങ്ങൾ, അയൽക്കുട്ട് സംവിധാനം, പട്ടികജാതി/പട്ടികവർഗ്ഗ ഗോത്ര കുടുംബങ്ങൾ തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി നിലവിലുള്ള ഉപജീവന കർമ്മപദ്ധതിയിൽ ആവശ്യമായ മാറ്റം വരുത്തി സമഗ്രമായ ഒരു ഉപജീവന കർമ്മ പദ്ധതിക്ക് അടിയന്തിരമായി രൂപം കൊടു ക്കേണ്ടതാണ്. നീർത്തട പ്രദേശത്തെ മുഴുവൻ കുടുംബങ്ങളെയും സംബന്ധിച്ച സാമൂഹ്യ സാമ്പത്തിക വിവരങ്ങൾ സ്വയം സഹായ സംഘങ്ങൾ, അയൽക്കുട്ട് സംവിധാനം എന്നിവ വഴി ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിൽ വേണം ഉപജീവന കർമ്മപദ്ധതികൾ തയ്യാറാക്കേണ്ടത്. ബ്ലോക്ക് തലത്തിൽ ഈ പ്രവർത്ത നങ്ങൾ ഏകോപിപ്പിക്കുന്നതിന്റെയും ചുമതല ബ്ലോക്ക് പഞ്ചായത്തിലെ വനിതാക്ഷേമ എക്സ്റ്റൻഷൻ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. വിശദമായ പ്രോജക്ട് റിപ്പോർട്ടിനു (DPR) വേണ്ടി നീക്കിവച്ചിട്ടുള്ള 1% തുക പൂർണ്ണമായും ചെലവഴിച്ച പ്രോജക്ടുകളിൽ ഇതിനാവശ്യമായ തുക ജീവനോപാധി പ്രവർത്തന ത്തിനായി ലഭ്യമായിട്ടുള്ള 9% തുകയുടെ 0.1% -ൽ പരിമിതപ്പെടുത്തി ഭരണനിർവ്വഹണ ചെലവുകളിൽ നിന്നും വഹിക്കേണ്ടതാണ്. 4. നിർവ്വഹണം 4.1 സംയോജിത നീർത്തട പരിപാലന പരിപാടിയിൻ കീഴിൽ തയ്യാറാക്കുന്ന ഉപജീവന കർമ്മപദ്ധതി നടപ്പിലാക്കേണ്ടത് സ്വയംസഹായസംഘങ്ങൾ, അയൽക്കൂട്ടങ്ങൾ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ തുട ങ്ങിയവ മുഖേനയായിരിക്കണം. 4.2 ഉപജീവനകർമ്മപദ്ധതിയുടെ ഗുണഭോക്താക്കളായി സംസ്ഥാനത്ത് നിലവിൽ വിവിധ സർക്കാർ വകുപ്പുകൾ/ഏജൻസികൾ രൂപീകരിച്ചിട്ടുള്ള സ്വയംസഹായസംഘങ്ങളെ പരിഗണിക്കാവുന്നതാണ്. നില വിൽ സ്വയം സഹായ സംഘങ്ങളിലോ അയൽക്കൂട്ടങ്ങളിലോ അംഗങ്ങൾ അല്ലാത്തതും ജീവനോപാധി സഹായം ലഭിക്കാൻ അർഹതയുള്ളതുമായ കുടുംബങ്ങൾ ഉണ്ടെങ്കിൽ അത്തരം കുടുംബങ്ങളെ ഉൾപ്പെ ടുത്തി 5 മുതൽ 20 വരെ അംഗങ്ങളുള്ള പുതിയ സ്വയംസഹായസംഘങ്ങൾ രൂപീകരിക്കുകയോ, അല്ലെ ങ്കിൽ അത്തരം കുടുംബങ്ങളെ നിലവിലുള്ള ഏതെങ്കിലും സ്വയം സഹായസംഘങ്ങളിലോ അയൽക്കുട്ട ങ്ങളിലോ ഈ സംഘങ്ങളിലെ മറ്റ് അംഗങ്ങളുടെ സമ്മതത്തോടെ അംഗമായി ചേർക്കുകയോ ചെയ്യാ വുന്നതാണ്. 4.3 ഈ പദ്ധതിയിൻകീഴിൽ ഉൾപ്പെടുത്തപ്പെടുന്ന സ്വയംസഹായസംഘങ്ങളുടെ അംഗങ്ങൾ സമാന രീതിയിൽ ഉപജീവനം നടത്തുന്നവരും സംഘത്തിന്റെ പൊതു താൽപര്യത്തിനനുസരിച്ച പ്രവർത്തിക്കുന്ന വരും ആയിരിക്കണം. 4.4 പദ്ധതിയിൻ കീഴിൽ അനുവദനീയമായിട്ടുള്ള ഏതു പ്രവർത്തനവും സംഘാംഗങ്ങൾ ഒരുമിച്ചോ അല്ലെങ്കിൽ സംഘത്തിന്റെ പൊതുവായ മേൽനോട്ടത്തിൻ കീഴിൽ അംഗങ്ങൾക്ക് വ്യക്തിപരമായോ ഏറ്റെ ടുക്കാവുന്നതാണ്. 4.5 നിലവിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും നേതൃത്വത്തിൽ രൂപീകരി ക്കപ്പെട്ടിട്ടുള്ള മുഴുവൻ സ്വയംസഹായസംഘങ്ങളുടെയും അയൽക്കൂട്ടങ്ങളുടെയും വിവരങ്ങൾ നീർത്തട കമ്മിറ്റികൾ ശേഖരിച്ച ഒരു ഡയറക്ടറി തയ്യാറാക്കേണ്ടതാണ്. നിലവിലുള്ള മുഴുവൻ സംഘങ്ങളുടെയും പേര്, അംഗങ്ങളുടെ എണ്ണം, അംഗങ്ങളുടെ തരം തിരിവ് (പുരുഷൻ/സ്ത്രതീ/വികലാംഗർ/പട്ടികജാതി/പട്ടി കവർഗ്ഗം/ബിപിഎൽ/എ.പി.എൽ), സംഘം രൂപീകരിക്കപ്പെട്ട തീയതി, ഗ്രേഡിങ്ങ് വിവരങ്ങൾ, ബാങ്ക് ലിങ്കേജ്, ലഭിച്ചിട്ടുള്ള സഹായങ്ങൾ, ഇപ്പോൾ ഏർപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും ഈ ഡയറക്ടറിയിൽ ഉൾക്കൊള്ളിക്കേണ്ടതും നീർത്തട തലത്തിൽ ശേഖരിക്കുന്ന ഈ വിവരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ക്രോഡീകരിച്ച സൂക്ഷിക്കേണ്ടതുമാണ്. ബ്ലോക്ക് പഞ്ചായത്തിലെ വനിതാ ക്ഷേമ എക്സ്റ്റൻഷൻ ആഫീസറുടെ മേൽനോട്ടത്തിൽ വി.ഇ.ഒമാരും നീർത്തട വികസന ടീം (WDT) അംഗ ങ്ങളും ചേർന്നാണ് ഈ പ്രവർത്തനം നടത്തേണ്ടത്. ഇപ്രകാരം തയ്യാറാക്കുന്ന ഡയറക്ടറി കാലാകാലങ്ങ ളിൽ ആവശ്യമായ വിവരങ്ങൾ ചേർത്ത് പുതുക്കേണ്ടതാണ്. 5. ഗുണഭോക്ത്യസംഘങ്ങളുടെ തിരഞ്ഞെടുപ്പ 5.1 ഈ പദ്ധതിയിൻ കീഴിലെ ആനുകൂല്യം ദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. നീർത്തട പ്രദേശത്ത് അധിവസിക്കുന്ന കുടുംബങ്ങളിൽ സ്വന്തമായി ഭൂമിയോ വരുമാനദായക ആസ്തികളോ ഇല്ലാത്തവർക്ക് പദ്ധതിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിന് ആദ്യപരി ഗണന നൽകേണ്ടതാണ്. 5.2 ഈ പദ്ധതിയിൻ കീഴിൽ സഹായം നൽകുന്നതിനായി സംഘങ്ങളെ തെരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന മുൻഗണനാ മാനദണ്ഡം നിർബന്ധമായും പാലിക്കേണ്ടതാണ്. (i) എല്ലാ അംഗങ്ങളും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംഘങ്ങൾ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ