Panchayat:Repo18/vol2-page1400
5, ടൗൺ പ്ലാനിംഗ് സ്കീമുകൾ ഉള്ള പക്ഷം അവയ്ക്ക് അനുസൃതമായല്ല നിർമ്മാണം നടത്തുന്നത് എങ്കിൽ അവ നോട്ടീസിൽ വ്യക്തമാക്കേണ്ടതാണ്. 6, തീരദേശ പരിപാലന നിയമം ലംഘിക്കുന്നപക്ഷം അവ വ്യക്തമായി നോട്ടീസിൽ കാണിച്ചിരിക്കേ ണ്ടതാണ്. 7. അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട നോട്ടീസ് കക്ഷികൾക്ക് നൽകുന്നത് ചട്ടത്തിൽ വടക്ത മാക്കിയിരിക്കുന്ന പ്രകാരമോ, അല്ലാത്ത പക്ഷം സർക്കാർ അധികാരപ്പെത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ആയിരിക്കേണ്ടതാണ്. 8. അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട നോട്ടീസുകൾ നൽകുമ്പോൾ വ്യക്തവും, കൃത്യവു മായ അളവുകൾ കാണിച്ചുകൊണ്ടുള്ള മഹസ്സർ തയ്യാറാക്കേണ്ടതും, മഹസ്സർ തയ്യാറാക്കുമ്പോൾ ഒരു ഫോട്ടോ എടുത്ത് മഹസ്സറിനോടൊപ്പം സൂക്ഷിച്ചിരിക്കേണ്ടതുമാണ്. 9. അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട നോട്ടീസ് നൽകുമ്പോൾ അതിൽ കൃത്യമായ ദിവസ ങ്ങൾ കാണിച്ചിട്ടുള്ളപക്ഷം പ്രസ്തുത ദിവസങ്ങൾക്കുള്ളിൽതന്നെ നടപടി സ്വീകരിക്കേണ്ടതാണ്. 10, അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമ്പോഴൊ, പെർമിറ്റ് റദ്ദുചെയ്യുമ്പോഴൊ ചട്ടത്തിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം അപേക്ഷകനെ കേൾക്കുന്നതിനുള്ള അവസരം നൽകുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വികസനം - ബഡ്സ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (എഫ്. എം) വകുപ്പ്, നം.43145/എഫ്. എം.1/10, തസ്വഭവ, തിരു. 26-7-10). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വികസനം - ബഡ്സ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച സൂചന:- 1. സ.ഉ.(എം.എസ്) നം. 148/2009/തസ്വഭവ; തീയതി: 29-07-2009 2. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 26-06-2010 ലെ കെ.എസ്./എൽ/392/2008 നമ്പർ കുറിപ്പ് 3. വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 28-06-2010-ലെ യോഗത്തിലെ 19-ാം നമ്പർ തീരുമാനം മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വികസനം ലക്ഷ്യമിട്ട് തദ്ദേശഭരണ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുള്ള ബഡ്സ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സൂചന 1 പ്രകാരം മാർഗരേഖ പുറപ്പെടുവിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ചില തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും മാർഗരേഖ പ്രകാരമുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും കൂടുതൽ ഇടപെടൽ ആവശ്യമാണെന്നും ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ സൂചന 2 പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച ചുവടെ പ്രതിപാദിക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 2. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള ബഡ്സ് സ്കൂളുകൾക്ക് സൂചന 1 പ്രകാരം നിശ്ചയിച്ചിട്ടുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേ ണ്ടതാണ്. കെട്ടിടം, തൊഴിൽ പരിശീലന വർക്ക്ഷെഡ്, ബാത്ത് റൂമുകൾ, ഫർണീച്ചർ, പഠനോപകരണ ങ്ങൾ, കളിയുപകരണങ്ങൾ, കുടിവെള്ള സൗകര്യം, ചികിത്സാ ഉപകരണങ്ങൾ, കുട്ടികളെ സ്കൂളിൽ എത്തി ക്കുന്നതിന് വാഹനം, കുട്ടികൾക്ക് ആവശ്യമായ മരുന്ന, പോഷകാഹാരം മുതലായവ വാർഷിക പദ്ധതി യുടെ ഭാഗമായി ഏർപ്പെടുത്തേണ്ടതാണ്. ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളെ സംബന്ധി ച്ചിടത്തോളം മേൽപ്പറഞ്ഞ സൗകര്യങ്ങൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുമായി കൂടിയാലോചിച്ച് ബ്ലോക്ക്/ ജില്ലാ പഞ്ചായത്തുകൾക്കും ലഭ്യമാക്കാവുന്നതാണ്. 3. വർക്ക്ഷെഡ്, ഫർണിച്ചർ, പഠനോപകരണങ്ങൾ, കളിയുപകരണങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, കുട്ടികൾക്ക് ആവശ്യമായ മരുന്ന് എന്നിവ ലഭ്യമാക്കുന്നതിന് റോഡിതര മെയിന്റനൻസ് ഫണ്ട് വിനിയോഗി ക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു. കെട്ടിട നിർമ്മാണാനുമതിക്കുള്ള അപേക്ഷകളിന്മേൽ നടപടി സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ. എ)വകുപ്പ്, നം.71395/ആർ.എ.2/09, തസ്വഭവ, തിരു. തീയതി 15-9-10). വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കുന്ന കെട്ടിട നിർമ്മാണാനുമതിക്കുള്ള അപേക്ഷകളിന്മേൽ നടപടി സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് - സംബന്ധിച്ച്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |