Panchayat:Repo18/vol2-page1377

From Panchayatwiki
Revision as of 08:23, 6 January 2018 by Ranjithsiji (talk | contribs) ('(iii) മൂന്നുമാസത്തിൽ കുറഞ്ഞ പ്രായമേ ഉള്ളുവെങ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(iii) മൂന്നുമാസത്തിൽ കുറഞ്ഞ പ്രായമേ ഉള്ളുവെങ്കിൽ (iv) അറിവു നടത്താൻ പറ്റുന്ന അവസ്ഥയിലുള്ളതാണെന്ന് മൃഗ ഡോക്ടർ സാക്ഷ്യപത്രം നൽകിയിട്ടില്ലെങ്കിൽ (ബി) അറവുശാല സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജനങ്ങളുടെ ആവശ്യകതയും അറിവുശാലയിലെ സൗകര്യങ്ങളും കണക്കിലെടുത്തുകൊണ്ട് തദ്ദേശ സ്ഥാപനാധികാരികൾക്ക് ഒരു ദിവസം പരമാവധി എത്ര മൃഗങ്ങളെ അറിവു നടത്താം എന്നു നിജപ്പെടുത്താവുന്നതാണ്. 2, ഏറ്റുവാങ്ങുന്ന സ്ഥലം അഥവാ വിശ്രമ സ്ഥലം ഒരുക്കൽതാഴെപ്പറയുന്ന സൗകര്യങ്ങൾ അറവുശാലകളിൽ ഉണ്ടായിരിക്കണം. (എ.) അറിവിനു കൊണ്ടുവരുന്ന മൃഗങ്ങളെ ഏറ്റുവാങ്ങുന്ന സ്ഥലത്ത് രോഗപരിശോധനയ്ക്കും മറ്റും ആവശ്യമായ സ്ഥലസൗകര്യവും ഏർപ്പെടുത്തണം. (ബി) ഒരു മൃഗ ഡോക്ടർ ഒരു മണിക്കുറിനുള്ളിൽ 12 മൃഗങ്ങൾ എന്നതിൽ കൂടാതെയും ദിവസം 96 മൃഗങ്ങൾ എന്നിൽ കൂടാതെയും മാത്രമേ വിശദമായി പരിശോധന നടത്താവൂ. (സി) പരിശോധനയ്ക്കുശേഷം കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള തരത്തിൽ ഒരു യോഗ്യതാ സർട്ടി ഫിക്കറ്റ് ഡോക്ടർ നൽകിയിരിക്കണം. (ഡി) വാഹനങ്ങളിൽ നിന്നോ റെയിൽവേ വാഗണിൽ നിന്നോ മൃഗങ്ങളെ ഇറക്കുമ്പോൾ അറിവുശാല യ്ക്കകത്തേക്ക് നേരിട്ട് കൊണ്ടെത്തിക്കാൻ പറ്റുന്ന തരത്തിൽ സ്ഥലത്തിന് ആവശ്യമായ ചരിവു (റാംപ്റ്റ്) നൽകിയിരിക്കണം. അവയ്ക്കു തീറ്റയും വെള്ളവും നൽകാനും വേണ്ടത്ര സ്ഥലസൗകര്യം ഉണ്ടായിരി Ժ96)6ՈDO. (ഇ) അറിവുശാലകളിൽ കൊണ്ടുവരുന്ന മൃഗങ്ങളിൽ പകർച്ച വ്യാധിയും അണുബാധയും ഉണ്ടെന്നു സംശയിക്കപ്പെടുന്നവയെയും ഉപദ്രവകാരികളെയും തീറ്റയും വെള്ളവും നൽകി പ്രത്യേക സ്ഥലങ്ങളി ലേക്ക് മാറ്റി ഒറ്റതിരിച്ചു നിർത്തണം. (എഫ്) അറവുശാലകളിൽ മൃഗങ്ങളെ ഓരോരോ വിഭാഗങ്ങളിലായി തിരിച്ചു നിർത്തുന്നതിന് സ്ഥല മൊരുക്കുകയും അവിടെ തീറ്റയും വെള്ളവും നൽകുന്നതിന് സൗകര്യമൊരുക്കുകയും വേണം. (ജി) അറവുശാലയിലെ മൃഗങ്ങൾക്കായുള്ള വിശ്രമസ്ഥലത്തിന് മേൽക്കുരയുടെ സംരക്ഷണം ഉണ്ടാ യിരിക്കണം. (എച്ച്) മൃഗങ്ങളെ അറവിനു മുമ്പായി പാർപ്പിക്കുന്ന ആലകൾ ഉറപ്പുള്ളതും വിടവില്ലാത്തതുമായ ഇഷ്ടികയോ കോൺക്രീറ്റോ പോലെയുള്ള തെന്നാത്തതും കുളമ്പുകൊണ്ട് ഇടിഞ്ഞു തകരാത്തതുമായി രിക്കണം. അവിടെ സൗകര്യപ്രദമായി മലിന ജലം ഒഴുക്കി വിടുന്നതിന് സൗകര്യമൊരുക്കുകയും ഒപ്പം, പ്രവേശന കവാടം ഒഴികെയുള്ള ഭാഗങ്ങളിൽ 150-300 മി.മീറ്റർ ഉയരത്തിൽ ഉറപ്പുള്ള തിട്ട പണിത ആലയ്ക്ക് തടയുണ്ടാക്കുകയും വേണം. 3. മൃഗങ്ങൾക്ക് കിടക്കാനുള്ള ഇടത്തിൽ (ആലകൾ) ഉണ്ടാകേണ്ട സൗകര്യങ്ങൾ (എ.) അറിവിനുമുമ്പുള്ള 24 മണിക്കുർ സമയം മൃഗങ്ങൾക്ക് വിശ്രമം അനുവദിക്കാനായി മൃഗ ഡോക്ട റുടെ പരിശോധനയ്ക്കുശേഷം അവയെയെല്ലാം ആലകളിലേക്ക് മാറ്റണം. (ബി) അറവുശാലയിൽ കൊണ്ടുവരുന്ന മൃഗങ്ങൾക്കുള്ള ഇത്തരം ആലകൾ അവയുടെ എണ്ണത്തിന നുപാതികമായ വലിപ്പത്തിൽ ഇടമൊരുക്കുന്ന തരത്തിലായിരിക്കണം. (സ) അത്തരം ആലയ്ക്കായി നീക്കി വയ്ക്കാവുന്ന സ്ഥലം വലിയ മൃഗത്തിന് 2.8 ചതുരശ്ര മീറ്ററും ചെറിയ മൃഗത്തിന് 1.6 ചതുരശ്ര മീറ്ററും ആയിരിക്കണം. (ഡി) വളപ്പുകളിൽ സൂക്ഷിക്കുന്ന മൃഗങ്ങളെ അവയുടെ വലിപ്പവും തരവും അനുസരിച്ച പ്രത്യേക മായി പാർപ്പിക്കേണ്ടതും ചൂട്, തണുപ്പ്, മഴ എന്നിവയിൽ നിന്ന് സംരക്ഷണം ലഭിക്കത്തക്കവിധത്തിൽ അവ യുടെ നിർമ്മാണം നടത്തിയിരിക്കേണ്ടതുമാണ്. (ഇ) ആലകളിൽ (ആവശ്യത്തിന് ജലലഭ്യതയും പോസ്റ്റമോർട്ടം പരിശോധനയ്ക്ക് സൗകര്യവും ഉണ്ടാ യിരിക്കണം. 4, അറവ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (എ.) മറ്റു മൃഗങ്ങൾ കാൺകെ ഒരു മൃഗത്തെയും അറിവുശാലയ്ക്കുള്ളിൽ കൊല്ലാൻ പാടുള്ളതല്ല. (ബി)പ്രത്യേക രോഗത്തിനോ അവശതയ്ക്കക്കോ കൊടുക്കുന്ന മരുന്നല്ലാതെ കൊല്ലുന്നതിനു മുമ്പായി രാസ ദ്രവ്യങ്ങളോ, മയക്കുമരുന്നോ, ഹോർമോണോ ഒന്നുംതന്നെ കൊടുക്കാൻ പാടുള്ളതല്ല. (സി) മൃഗങ്ങളെ കൊല്ലുന്നത് മറ്റു മൃഗങ്ങൾ കാണാതിരിക്കാൻ വേണ്ടി അറിവു ഹാളിൽ പ്രത്യേക മറ കൾ പര്യാപ്തമായ വലിപ്പത്തിൽ ഒരുക്കണം. (ഡി) മൃഗങ്ങളെ കൊല്ലുന്നതിനുമുമ്പായി ബോധം കെടുത്തുന്നതിനും അറിവിനുശേഷം രക്തം ഒഴു ക്കിക്കളയുന്നതിനും അവയെ വൃത്തിയാക്കി ഒരുക്കിയെടുക്കുന്നതിനും എത്രയും വേഗത്തിൽ പ്രത്യേകം സ്ഥാനങ്ങൾ കണ്ടെത്തണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ