Panchayat:Repo18/vol2-page0921

From Panchayatwiki
Revision as of 08:22, 6 January 2018 by Ajijoseph (talk | contribs) ('പ്രവൃത്തിയുടെ അളവിന് കുറവു വരുത്തുന്ന സാഹചര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പ്രവൃത്തിയുടെ അളവിന് കുറവു വരുത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട എഞ്ചിനീയറുടെ ഫീസി ബിലിറ്റി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും പുതുക്കിയ ഭരണാനുമതി നൽകുന്നതിന് ഗ്രാമവികസന കമ്മീഷണറെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു. സംയോജിത നിർത്തട പരിപാലന പദ്ധതി - ദരിദ്ര കുടുംബങ്ങളുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച പ്രവർത്തനമാർഗ്ഗരേഖ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സഉ(സാധാ) നം.243/14/തസ്വഭവ TVPM, dt. 27-01-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംയോജിത നീർത്തട പരിപാലന പദ്ധതി - ദരിദ്ര കുടും ബങ്ങളുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച പ്രവർത്തനമാർഗ്ഗരേഖ അംഗീകരിച്ച ഉത്ത രവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ 02-11-2011-ലെ Z.11011/21/10/PPC നമ്പർ കത്ത്. (2) ഗ്രാമവികസന കമ്മീഷണറുടെ 22-11-2013-ലെ 818/എസ്.എൻ.ലി.എ. 2/13/ സി.ർ.ഡി. നമ്പർ കത്ത്. ഉത്തരവ സംയോജിത നീർത്തട പരിപാലന പരിപാടിയുടെ ഭാഗമായി നീർത്തട പ്രദേശത്തെ ദരിദ്ര കുടുംബ ങ്ങളുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പരാമർശം (1) പ്രകാരം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് ഓരോ സംസ്ഥാനതല നോഡൽ ഏജൻസിയും അതത് സംസ്ഥാനത്തിന്റെ ആവശ്യകതയനുസരിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറ പ്പെടുവിക്കേണ്ടതാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പരാമർശം (1) പ്രകാരം സംസ്ഥാനത്തിന്റെ ആവശ്യകതയ നുസരിച്ച വിശദമായി മാർഗ്ഗനിർദ്ദേശം ഗ്രാമവികസന കമ്മീഷണർ നൽകിയിട്ടുണ്ട്. (2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയുണ്ടായി. കേരളത്തിന്റെ ആവശ്യകതയനു സരിച്ച അനുബന്ധം (1) പ്രകാരം വിശദമായ മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ദരിദ്രകുടുംബങ്ങളുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച പ്രവർത്തന മാർഗ്ഗരേഖ 1. 2008-ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള പൊതുമാർഗ്ഗ നിർദ്ദേശങ്ങളുടെയും സംസ്ഥാന ഗവൺമെന്റ് നൽകുന്ന ഉത്തരവുകളുടേയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സംയോജിത നീർത്തട പരിപാലന പരിപാടി നടപ്പിലാക്കി വരുന്നത്. നീർത്തട പ്രദേശത്ത് അധിവസിക്കുന്ന ദരിദ്രകുടുംബങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ജീവനോപാധികൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഈ പൊതു മാർഗ്ഗനിർദ്ദേശത്തിന്റെ മുഖ്യസവിശേഷതയാണ്. സംയോജിത നീർത്തട പരിപാലന പരിപാടിയുടെ ആകെ പദ്ധതി തുകയുടെ 9% ദരിദ്രകുടുംബങ്ങളുടെ ജീവനോപാധികൾ മെച്ച പ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു.നീർത്തട സംരക്ഷണ പ്രവർത്തനത്തി ലൂടെ സൃഷ്ടിക്കപ്പെടുന്ന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ആ പ്രദേശത്തെ ദരിദ്ര കുടുംബ ങ്ങൾക്ക് സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പുവരുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി, സംയോജിത നീർത്തട പരിപാലന പരിപാടി നടപ്പിലാക്കുന്ന നീർത്തടങ്ങളിൽ ജീവനോപാധി കൾ മെച്ചപ്പെടുത്തുന്ന ഘടകത്തിന്റെ ആസൂത്രണം, നിർവ്വഹണം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ ഇതോടൊപ്പം നൽകുന്നു. 2. സമീപനം 2.1. ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ എല്ലാം തന്നെ പ്രകൃതി വിഭവ ങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നവയും അവസര തുല്യത, ലിംഗ നീതി, സുതാര്യത എന്നീ തത്വങ്ങളിൽ അധിഷ്ഠിതവുമായിരിക്കണം. അതിനാൽ പ്രവർത്തനങ്ങൾ ആസൂ ത്രണം ചെയ്യുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. i. വരുമാനദായക ആസ്തികൾ സൃഷ്ടിക്കുന്നതിലൂടെയും ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതി ലൂടെയും ദരിദ്രകുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയും മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് എത്തി ച്ചേരാൻ അവസരമൊരുക്കുകയും ചെയ്യുക. ii. പട്ടികജാതി/പട്ടികവർഗ്ഗ ഗോത്ര വിഭാഗം, ഭൂമിയോ മറ്റ ആസ്തികളോ സ്വന്തമായി ഇല്ലാത്തവർ, സ്ത്രീകൾ തുടങ്ങി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോ ജനങ്ങൾ ലഭ്യമാക്കുക. iii. പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലും നിർവ്വഹണത്തിലും സുതാര്യത ഉറപ്പുവരുത്തുക.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ