Panchayat:Repo18/vol2-page1112
1 1 1 2 GOVERNMENT ORDERS - 2015-6)øoj പാലിയേറ്റീവ് வணிவளை) (வவன்(ைm)63303 സന്ദർശനം ആ വാർഡിലെ ഗ്രാമകേന്ദ്രത്തെ അറിയിച്ചും, അവിടുത്തെ വാർഡ് വികസനസമിതിയിലെയും അയൽസഭാ നിർവ്വാഹക സമിതിയിലെയും അംഗങ്ങളുടെ പങ്കാളിത്തത്തോടെയും നടത്താൻ ശ്രമിക്കേ ണ്ടതാണ്. (3) ഹോം കെയർ ദിനങ്ങളിൽ, ഗൃഹസന്ദർശനത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് (പരമാവധി 3 പേർക്ക്) ആവശ്യമായി വരുന്ന ഭക്ഷണച്ചെലവ് (ഒരാൾക്ക് ഒരുദിവസം പരമാ വധി 60 രൂപ) പ്രോജക്ടിൽ വകയിരുത്താവുന്നതും പി.എം.എസിയുടെ തീരുമാനപ്രകാരം ചെലവഴിക്കാ വുന്നതുമാണ്. (4) ഓരോ രോഗിയുടേയും ചികിത്സയ്ക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഹോം കെയർ ടീമിന്, ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്നതും പരിചരണ പ്രവർത്ത നങ്ങളിൽ നേതൃത്വം കൊടുക്കുന്നതുമായ സർക്കാർ ആശുപ്രതികളിലെ മെഡിക്കൽ ഓഫീസർമാർ (അ ലോപ്പതി/ആയൂർവ്വേദം/ഹോമിയോപ്പതി) നൽകേണ്ടതാണ്. (5) ഗൃഹസന്ദർശന വിവരങ്ങൾ (സന്ദർശിച്ച വീടുകൾ, പങ്കെടുത്തവരുടെ ഹാജർ, ചെലവ് മുതലാ യവ) അനുബന്ധം 3-ൽ കൊടുത്ത മാതൃകയിലുള്ള ഫോറത്തിലും രോഗികൾക്ക് ലഭ്യമാക്കിയ സേവന ങ്ങളും മറ്റ് വിവരങ്ങളും Home Care Report Book ലും? ഹോംകെയർ ചുമതലയുള്ള നഴ്സ് രേഖപ്പെടു GOO6ՈeOO6Ո). (6) ഓരോ ദിവസത്തേയും ഹോം കെയർ നടന്നു കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം ഗൃഹസന്ദർശന വിവരങ്ങൾ രേഖപ്പെടുത്തിയ അനുബന്ധം 3 പ്രകാരമുള്ള ഫോറവും ഹോം കെയർ റിപ്പോർട്ട് ബുക്കും പാലിയേറ്റീവ് കെയർ നഴ്സ് മെഡിക്കൽ ഓഫീസർക്ക് സമർപ്പിച്ച ഒപ്പ് വാങ്ങിക്കേണ്ടതാണ്. ഗൃഹസന്ദർശന വിവരങ്ങൾ രേഖപ്പെടുത്തിയ അനുബന്ധം 3 പ്രകാരമുള്ള ഫോറം മെഡിക്കൽ ഓഫീസർ സ്ഥാപനത്തിൽ സൂക്ഷിക്കേണ്ടതാണ്. (7) ഓരോ ദിവസവും ഗൃഹസന്ദർശനം നടന്നു കഴിഞ്ഞാൽ അന്നു തന്നെയോ തൊട്ടടുത്ത പ്രവൃത്തി ദിവസമോ അനുബന്ധം 3-നെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ റിപ്പോർട്ട് പാലിയേറ്റീവ് കെയർ നഴ്സ് കമ്പ്യൂട്ടർ സോഫ്റ്റ് വെയർ മുഖേന അപ്ലോഡ് ചെയ്യേണ്ടതാണ്. അതിനാവശ്യമായ ഓൺലൈൻ സംവിധാനം ഐ.കെ.എം. ലഭ്യമാക്കുന്നതാണ്. ആരോഗ്യ സ്ഥാപനത്തിലെയോ തദ്ദേശഭരണ സ്ഥാപന ത്തിലേയോ കമ്പ്യൂട്ടർ സൗകര്യങ്ങൾ ഈ ആവശ്യത്തിനായി ഉപയോഗപ്പെടുത്താവുന്നതാണ്. (8) ഹോം കെയറിന്റെ ഭാഗമായി രോഗികൾക്ക് ലഭ്യമാക്കിയ സേവനങ്ങൾ എന്തൊക്കെയാണെന്ന് നഴ്സ് ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർക്ക് വിശദീകരിച്ച് കൊടുക്കേണ്ടതാണ്. (9) ഹോം കെയറിന് നിശ്ചയിക്കപ്പെട്ട/പ്പെടുന്ന വാളണ്ടിയർമാരുടെ വിവരങ്ങൾ, നിർദ്ദേശിക്കപ്പെട്ട രീതിയിലുള്ള Volounteers Register (വളണ്ടിയർമാരുടെ ഏരിയ തിരിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്റർ, പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയവയും വേണം) ൽ ചേർക്കേണ്ടതാണ്. 2.6.4. ഹോം കെയർ കിറ്റ് കിറ്റിലുണ്ടായിരിക്കേണ്ട പരിചരണ സാമഗ്രികൾ ഈ മാർഗരേഖയുടെ അനുബന്ധം 4-ൽ നൽകിയി ട്ടുണ്ട്. ഹോം കെയർ കിറ്റിലേക്ക് ആവശ്യമുള്ള സാമഗ്രികൾ തദ്ദേശഭരണ സ്ഥാപന പരിധിയിൽ പ്രവർത്തി ക്കുന്ന അലോപ്പതി ആരോഗ്യ സ്ഥാപനത്തിൽ നിന്നും ഹോം കെയർ യൂണിറ്റിന് നൽകേണ്ടതാണ്. പ്രസ്തുത കേന്ദ്രത്തിൽ മതിയായ സ്റ്റോക്കില്ലാത്ത സാമഗ്രികൾ തദ്ദേശഭരണ സ്ഥാപനം നടപ്പാക്കുന്ന പാലിയേറ്റീവ് പരിചരണ പ്രോജക്ടിൽ ഉൾപ്പെടുത്തി വാങ്ങി നൽകാവുന്നതാണ്. കിറ്റിലേക്ക് ആവശ്യമായ സാധന സാമ ഗ്രികൾ സ്റ്റോക്കില്ലാത്തതുമൂലം ഹോം കെയർ ടിമിന് നൽകാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാൻ പാടില്ല. ഏകദേശ ആവശ്യകത കണക്കിലെടുത്ത് മൂന്നോ നാലോ മാസത്തേക്ക് ആവശ്യമായവ എപ്പോഴും സ്റ്റോക്കിൽ ഉണ്ടായിരിക്കേണ്ടതാണ്. സാധന സാമഗ്രികൾ ആവശ്യാനുസരണം ലഭ്യമാക്കേണ്ട ഉത്തരവാദിത്വം പി. എം.സി യുടെ മെമ്പർ സെക്രട്ടറിക്കായിരിക്കുന്നതാണ്. ഇങ്ങനെ വാങ്ങുന്ന മരുന്നുകളുടെയും മറ്റു സാമ ഗ്രികളുടെയും സ്റ്റോക്ക് സൂക്ഷിപ്പ് മേൽപ്പറഞ്ഞ ആരോഗ്യസ്ഥാപനത്തിലെ ഫാർമസിസ്റ്റിന്റെ ചുമതലയാ യിരിക്കുന്നതാണ്. ഹോം കെയർ ടീമിന് ആവശ്യമായ സാമഗ്രികൾ കൃത്യമായ ഇടവേളകളിൽ (ആവശ്യാ നുസmണ) {{hറ്റ് കെന്റിന് നേതൃത്വം നൽകുന്ന നഴ്സിന് സബ് സ്റ്റോക്കായി നൽകേണ്ടതും അതിന്റെ സബ്സ്റ്റോക്ക് രജിസ്റ്റർ (കിട്ടിയ സാധന സാമഗ്രികളുടെ തീയതി, എവിടുന്ന് കിട്ടി, പേര്, എണ്ണം, സ്പെസി ഫിക്കേഷൻ ബാച്ച് നമ്പർ, കാലാവധി കഴിയുന്ന തീയതി, ഓരോ രോഗിക്കും വിതരണം ചെയ്തതിന്റെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന രജിസ്റ്റർ) നഴ്സ് സൂക്ഷിക്കേണ്ടതുമാണ്. 2.6.5. ഹോം കെയർ വാഹനം ഹോം കെയർ ടീമിന് രോഗികളുടെ വീടുകളിലെത്തി പരിചരണം നൽകുവാൻ ആവശ്യമായ വാഹനം തദ്ദേശഭരണ സ്ഥാപനം ഏർപ്പെടുത്തണം. അതിനായി താഴെ പറയുന്ന നടപടിക്രമം സ്വീകരിക്കേണ്ടതാണ്. എന്നാൽ യാതൊരു കാരണവശാലും ഈ ആവശ്യത്തിനായി പുതിയ വാഹനം വാങ്ങുവാനോ, നിലവി ലുള്ള ഓഫീസ് വാഹനം പാലിയേറ്റീവ് കെയറിനുവേണ്ടി മാറ്റിവച്ച് ഓഫീസ് ആവശ്യത്തിന് പുതിയ വാഹനം വാങ്ങുവാനോ പാടില്ലാത്തതാകുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |