Panchayat:Repo18/vol2-page0920

From Panchayatwiki
Revision as of 08:21, 6 January 2018 by Ajijoseph (talk | contribs) ('അപ്പലേറ്റ അതോറിറ്റി രൂപീകരിച്ച് ഉത്തരവ് പുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അപ്പലേറ്റ അതോറിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഓംബുഡ്സ്മാന്റെ കണ്ടെത്തലുകളിൻ മേലുള്ള അപ്പീലുകൾ 2 മാസത്തിനകം തീർപ്പാക്കേണ്ടതും അപ്പലേറ്റ അതോറിറ്റിയുടെ ആസ്ഥാനം MGNREGA-യുടെ നോഡൽ ഓഫീസിൽ ആയിരിക്കേണ്ടതും ആയതിനുവേണ്ടിവരുന്ന ചെലവുകൾ 6% ഭരണപരമായ ചെലവുകളിൽ നിന്നും കണ്ടെത്തേണ്ടതുമാണ്. അംഗൻവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപണി, ഭൗതിക സാഹചര്യങ്ങളുടെ വിപുലീകരണം മുതലായ പ്രവർത്തനങ്ങൾക്ക് വികസന ഫണ്ടിൽ നിന്നും പണം ചെലവഴിക്കുന്നതിന് അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഇ.പി.എ.) വകുപ്പ്, സ.ഉ.(സാധാ) നം.215/14/തസ്വഭവ TVPM, dt. 23-01-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - അംഗൻവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപണി, ഭൗതിക സാഹ ചര്യങ്ങളുടെ വിപുലീകരണം, മുതലായ പ്രവർത്തനങ്ങൾക്ക് വികസന ഫണ്ടിൽ നിന്നും പണം ചെലവഴി ക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സാമൂഹ്യ നീതി ഡയറക്ടറുടെ 25-11-2013-ലെ കുറിപ്പ (2) വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 27-11-2013-ലെ തീരുമാനം നമ്പർ 2.3 ഉത്തരവ് സംസ്ഥാനത്തെ അംഗൻവാടി കെട്ടിടങ്ങളുടെ നിർമ്മാണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് 40%-ൽ കൂടുതൽ വരുന്ന മെറ്റീരിയൽ കംപോണന്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകണമെന്ന് പരാമർശം (1) പ്രകാരം സാമൂഹ്യ നീതി ഡയറക്ടർ അഭ്യർത്ഥിച്ചിരിക്കുന്നു. പരാമർശം (2) പ്രകാരം ഈ ആവശ്യം അംഗീകരിക്കുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡി നേഷൻ കമ്മിറ്റിയുടെ തീരുമാനം നമ്പർ 23-ന്റെ അടിസ്ഥാനത്തിൽ അംഗൻവാടികളുടെ കെട്ടിട നിർമ്മാണം, അവയുടെ വാർഷിക അറ്റകുറ്റപണി, ഭൗതിക സാഹചര്യങ്ങളുടെ വിപുലീകരണം, വാടക കെട്ടിടങ്ങളുടെ വർദ്ധിച്ച വാടക എന്നിവയ്ക്കാവശ്യമായ ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതിനും 40% ൽ കൂടുതൽ വരുന്ന മെറ്റീരിയൽ കംബോണന്റ് അതതു പഞ്ചായത്തുകളുടെ വികസന ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. നബാർഡ് ആർ.ഐ.ഡി.എഫ്. - അധിക തുക ആവശ്യമായ സാഹചര്യത്തിലും, അളവിനു കുറവു വരുത്തുന്ന സാഹചര്യത്തിലും - പുതുക്കിയ ഭരണാനുമതി നൽകുന്നതിനുള്ള ചുമതല ഗ്രാമവികസന കമ്മീഷണർക്ക് നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ) നം. 241/14/തസ്വഭവ TVPM, dt. 27-01-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - നബാർഡ് ആർ.ഐ.ഡി.എഫ്. - അധിക തുക ആവശ്യ മായ സാഹചര്യത്തിലും, അളവിനു കുറവു വരുത്തുന്ന സാഹചര്യത്തിലും - പുതുക്കിയ ഭരണാനുമതി നൽകുന്നതിനുള്ള ചുമതല ഗ്രാമവികസന കമ്മീഷണർക്ക് നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: സ.ഉ (കൈ) നം. 340/13/തസ്വഭവ തീയതി 22-10-2013. ഉത്തരവ് നബാർഡ് ആർ.ഐ.ഡി.എഫ്. പദ്ധതി പ്രകാരം ഏറ്റെടുത്ത പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയിൽ SoRമാറ്റം വഴിയും പ്രവൃത്തിയുടെ ഏതെങ്കിലും ഘടകങ്ങളിൽ മാറ്റം വരുന്നതുകൊണ്ടുണ്ടാകുന്ന അധിക ചെലവു മുഖേനയും മാറ്റമുണ്ടാകുമ്പോൾ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് ഉൾപ്പെടെ യുള്ള വിഹിതത്തിൽ നിന്ന് അധിക തുക വഹിക്കേണ്ട സാഹചര്യത്തിൽ പുതുക്കിയ ഭരണാനുമതി നൽകാൻ ഗ്രാമവികസന കമ്മീഷണറെ ചുമതലപ്പെടുത്തി പരാമർശം (4) പ്രകാരം ഉത്തരവായിരുന്നു. എന്നാൽ പദ്ധതി ഘടകങ്ങളിൽ വ്യാപകമായ കുറവ് വരുത്തി ഭരണാനുമതി ലഭ്യമാക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യ ത്തിൽ പ്രസ്തുത ഭരണാനുമതി നൽകുന്നത് സംബന്ധിച്ച വ്യക്തമായ മാനദണ്ഡങ്ങൾ കൂടി ഉൾപ്പെ ടുത്തി പുതുക്കിയ ഒരു ഉത്തരവിന്റെ ആവശ്യകത 30-12-2013-ലെ ആർ.ഐ.ഡി.എഫ്. ചർച്ചയിൽ ഉരു ത്തിരിയുകയുണ്ടായി. (2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും SoR പരിഷ്ക്കരിക്കുന്നതു മൂലവും പ്രവൃത്തി ആരംഭിച്ച പ്രവൃത്തി തൃപ്തികരമായി പൂർത്തീകരിക്കുന്നതിലേക്കും ആവശ്യമായി വരുന്ന അധികതുക ത്രിതല പഞ്ചായത്തുകൾ വഹിക്കണമെന്ന നിബന്ധനയോടെ പുതുക്കിയ ഭരണാനുമതി നൽകുന്നതിനും


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ