Panchayat:Repo18/vol2-page1109

From Panchayatwiki
Revision as of 08:20, 6 January 2018 by Vinod (talk | contribs) ('GOVERNMENT ORDERS - 2015-6)AoJ പാലിയേറ്റീവ് a solo Osmo (a solidoroadó83od 1109 2.3.2. പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS - 2015-6)AoJ പാലിയേറ്റീവ് a solo Osmo (a solidoroadó83od 1109 2.3.2. പ്രസ്തുത കമ്മിറ്റി രണ്ട് മാസത്തിലൊരിക്കലോ ഇടവേളകളിൽ ആവശ്യാനുസരണമോ യോഗം ചേർന്ന് തങ്ങളുടെ പരിധിയിൽ നടക്കുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതും പോരായ്മ കൾ പരിഹരിക്കുന്നതിനും പരിമിതികൾ മറികടക്കുന്നതിനും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊളേള ണ്ടതുമാണ്. പാലിയേറ്റീവ് പ്രവർത്തനം സംബന്ധിച്ച് അനുബന്ധം 9-ൽ കൊടുത്ത മാതൃകയിലുള്ള ഓരോ മാസത്തേയും പ്രതിമാസ പ്രവർത്തന-അവലോകന റിപ്പോർട്ടും വരവ്-ചെലവ് കണക്കും മെമ്പർ സെക്ര ട്ടറി ഈ യോഗത്തിൽ രേഖാമൂലം അവതരിപ്പിക്കേണ്ടതും യോഗം അത് വിലയിരുത്തി അംഗീകരിക്കേണ്ട തുമാണ്. റിപ്പോർട്ടും വരവ് ചിലവ് കണക്കും അംഗീകാരയോഗ്യമല്ലെങ്കിൽ അതിൻമേൽ ആവശ്യമായ നട പടികൾ യോഗം സ്വീകരിക്കേണ്ടതാണ്. കൂടാതെ ദൈമാസ യോഗത്തിൽ വച്ച് അടുത്ത രണ്ട് മാസത്തേ ക്കുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കേണ്ടതും അംഗീകരിക്കേണ്ടതുമാണ്. പാലിയേറ്റീവ് കെയർ പരി ചരണം മെച്ചപ്പെടുത്തുന്നതിന് തദ്ദേശഭരണസ്ഥാപനത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്ത പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ സെക്രട്ടറി, ഡോക്ടർ എന്നിവരേയും ഈ പ്രവർത്തനങ്ങളിൽ സഹാ യിക്കാൻ കഴിവുള്ള വിദഗ്ദദ്ധരെയും ഈ യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കാവുന്ന താണ്. യോഗത്തിന്റെ ഹാജർ, മിനിടസ് എന്നിവ രേഖപ്പെടുത്തുന്നതിന് ആവശ്യമായ സഹായം പാലിയേ റ്റീവ് കെയർ നേഴ്സ് പി.എം.സി യുടെ മെമ്പർ സെക്രട്ടറിക്ക് നൽകേണ്ടതാണ്. 2.4 o Oescogloi 6-0.co.3 mláoosm (0.0mg (Palliative Care implementation Committee PIC) 24.1. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഫലപ്രദമായും സുഗമമായും മുന്നോട്ടുകൊണ്ടുപോകു ന്നതിനായി താഴെപറയും പ്രകാരം ഒരു പാലിയേറ്റീവ് കെയർ നിർവ്വഹണ കമ്മിറ്റി (പി.ഐ.സി) ഓരോ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മുനിസിപ്പൽ കോർപ്പറേഷനിലും രൂപീകരിക്കേണ്ടതാണ്. ᏓᏯᏏ0n (Ꭰo വിവരണം ou(3of 1. തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ ചെയർപേഴ്സസൺ 2. പാലിയേറ്റീവ് കെയർ പ്രോജക്ടിന്റെ നിർവ്വഹണ ഉദ്യോഗസ്ഥനായ അലോപ്പതി മെഡിക്കൽ ഓഫീസർ co,6mồoflor)ổ 3. ആരോഗ്യ വിഷയ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സസൺ മെമ്പർ 4. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെമ്പർ 5. ആയുർവ്വേദ മെഡിക്കൽ ഓഫീസർ മെമ്പർ 6. ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ മെമ്പർ 7. തദ്ദേശഭരണ സ്ഥാപന സെക്രട്ടറി മെമ്പർ 8. ഹോംകെയറിന് നിയോഗിക്കപ്പെടുന്ന പാലിയേറ്റീവ് കെയർ നഴ്സ മെമ്പർ 9. സി.ഡി.എസ് ചെയർപേഴ്സസൺ മെമ്പർ 2.4.2 എല്ലാ മാസവും 5-ാം തീയതിക്കുമുമ്പായി ഈ കമ്മറ്റി യോഗം ചേർന്ന് പാലിയേറ്റീവ് കെയർ നിർവ്വഹണം വിലയിരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ രണ്ടു പ്രതിമാസ യോഗങ്ങൾക്കിടയിലും ഈ കമ്മി റ്റിക്ക് യോഗം ചേർന്ന് വിലയിരുത്തൽ നടത്താവുന്നതാണ്. പാലിയേറ്റീവ് കെയർ പ്രവർത്തനം സംബ ന്ധിച്ച അനുബന്ധം 9-ൽ കൊടുത്ത മാതൃകയിലുള്ള പ്രതിമാസ പ്രവർത്തന അവലോകന റിപ്പോർട്ടും വരവ്-ചെലവ് കണക്കും ഈ യോഗത്തിൽ കൺവീനർ അവതരിപ്പിക്കേണ്ടതാണ്. തദ്ദേശഭരണ സ്ഥാപന ത്തിന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്ത പാലി യേറ്റീവ് കെയർ യൂണിറ്റുകളുടെ സെക്രട്ടറി, ഡോക്ടർ എന്നിവരെ ആവശ്യമെങ്കിൽ ഈ യോഗത്തിലേക്ക് ക്ഷണിക്കാവുന്നതാണ്. യോഗത്തിന്റെ ഹാജർ, മിനിടസ് എന്നിവ രേഖപ്പെടുത്തുന്നതിന് വേണ്ട സഹായം പാലിയേറ്റീവ് കെയർ നേഴ്സ് നൽകേണ്ടതാണ്. 2.5 പ്രാഥമിക പാലിയേറ്റീവ് സേവനം ലഭ്യമാക്കേണ്ടവരുടെ രജിസ്ട്രേഷൻ 2.5.1. പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടത്തിവരുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപ നങ്ങളും പരിചരണം നൽകേണ്ടതായ രോഗികളെ പി.എം.സി യുടെ അംഗീകാരത്തോടെ രജിസ്റ്റർ ചെയ്ത് അവരുടെ വിശദാംശങ്ങൾ അനുബന്ധം 1-ൽ കൊടുത്ത മാതൃകയിലുള്ള Nominal Register-ൽ രേഖപ്പെടു ത്തിയിട്ടുണ്ടാകും. പുതുതായി അപ്രകാരമുള്ളവരെ കണ്ടെത്തുമ്പോൾ പി.ഐ.സി യുടെ അംഗീകാരത്തോടെ രജിസ്റ്റർ ചെയ്ത് അവരുടെ വിശദാംശങ്ങൾ Nominal Register ൽ ചേർക്കേണ്ടതാണ്. 2.5.2. നോമിനൽ രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലാത്ത എന്നാൽ പാലിയേറ്റീവ് പരിചരണം ആവശ്യമായ ഏതെങ്കിലും രോഗികൾ ഉള്ളതായി ഗൃഹപരിചരണ ടീമിന്റെ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം പാലിയേറ്റീവ് കെയർ നഴ്സ് പി.എം.സി യുടെ മെമ്പർ സെക്രട്ടറിയെ അറിയിക്കണം. അങ്ങനെയുള്ള രോഗികളെ, പി. എം.സി യുടെ മെമ്പർ സെക്രട്ടറി, താല്ക്കാലികമായി രജിസ്റ്ററിൽ ഉൾപ്പെടുത്തേണ്ടതും ആവശ്യമായ പാലി യേറ്റീവ് പരിചരണം നൽകേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ