Panchayat:Repo18/vol2-page0967

From Panchayatwiki
Revision as of 08:19, 6 January 2018 by Siyas (talk | contribs) ('തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മരാമത്ത് പ്രവൃത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മരാമത്ത് പ്രവൃത്തികളിൽ നിന്നും ഈടാക്കുന്ന വാറ്റ് നികുതി വിഹിതം ഇ-പെയ്തമെന്റ് വഴി ഒടുക്കേണ്ടി വരുമ്പോൾ ട്രഷറികളിൽ GRASK എന്ന സംവിധാനം നിലവിൽ വരുന്നതുവരെ മാത്രം ഇപ്പോൾ സെക്രട്ടറിയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ / സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അക്കൗണ്ടില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രസ്തുത ബാങ്കുകളുടെ ഏറ്റവും അടുത്ത ശാഖയിൽ വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) ഒടുക്കുന്നതിനായി മാത്രം ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് പരാമർശം (1) പ്രകാരം അനുമതി നൽകി ഉത്തരവായിരുന്നു. ടി ഉത്തരവിൽ 'സെക്രട്ടറിയുടെ പേരിൽ' എന്നതിനോടൊപ്പം 'തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേധാവി' എന്ന് കൂടി ചേർത്ത് പരാമർശം (1)-ലെ ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവാകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എഞ്ചിനീയറിംഗ് വിഭാഗവും മിനിസ്റ്റീരിയൽ വിഭാഗവും തമ്മിൽ ഏകോപനം സാദ്ധ്യമാക്കുന്നതിനായി സമിതി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ) നം. 1547/2014ത്.സ്വഭ.വ. തിരുതീയതി : 19.06.2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എഞ്ചിനീയറിംഗ് വിഭാ ഗവും മിനിസ്റ്റീരിയൽ വിഭാഗവും തമ്മിൽ ഏകോപനം സാദ്ധ്യമാക്കുന്നതിനായി സമിതി രൂപീകരിച്ച് ഉത്ത രവ് പുറപ്പെടുവിക്കുന്നു. പരാമർശം - 18-6-2014 തീയതിയിലെ സംസ്ഥാന തല കോ-ഓർഡിനേഷൻ സമിതിയുടെ 2.2 നമ്പർ തീരുമാനം. ഉത്തരവ പരാമർശ തീരുമാന പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എഞ്ചിനീയറിംഗ് വിഭാഗവും മിനി സ്റ്റീരിയൽ വിഭാഗവും തമ്മിൽ ശരിയായ ഏകോപനം സാദ്ധ്യമാക്കുന്നതിനായി ജില്ലകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായി, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ, ജില്ലാ പ്ലാനിംഗ് ഓഫീസർ, അസിസ്റ്റന്റ് ഡെവലപ്തമെന്റ് കമ്മീഷണർ (ജനറൽ) എന്നിവരുൾപ്പെടുന്ന സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. എല്ലാ തിങ്കളാഴ്ചകളിലും സമിതി കൂടി പദ്ധതി രൂപീകരണ പുരോഗതി വിലയിരുത്തി റിപ്പോർട്ട അന്നു തന്നെ പഞ്ചായത്ത് ഡയറക്ടർക്കും, സ്റ്റേറ്റ് പെർഫോർമൻസ് ഓഡിറ്റ് ഓഫീസർക്കും ഇ-മെയി ലായി നൽകേണ്ടതാണ്. സാമുഹ്യസുരക്ഷാ പെൻഷൻ പദ്ധതി - അർഹതയ്ക്കുള്ള വാർഷിക വരുമാന പരിധി ഭേദഗതി ചെയ്ത് ഒരു ലക്ഷം രൂപയായി ഏകീകരിച്ചുകൊണ്ട് ഉത്തരവ് (സാമൂഹ്യക്ഷേമ (സ) വകുപ്പ്, സ.ഉ.(എം.എസ്) നം. 52/2014/സാക്ഷേവ്, തിരും തീയതി : 20.06.2014) സംഗ്രഹം;- സാമൂഹ്യനീതി വകുപ്പ് - സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി - അർഹതയ്ക്കുള്ള വാർഷിക വരുമാന പരിധി ഭേദഗതി ചെയ്ത് ഒരു ലക്ഷം രൂപയായി ഏകീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെ ടുവിക്കുന്നു. പരാമർശം - 1) 20-7-2013-ലെ സ.ഉ (എം.എസ്)നം 59/2013/സാനീവ 2) 4-11-2013-ലെ സ.ഉ. (എം.എസ്) നം 93/2013/സാനിവ ഉത്തരവ സാമൂഹ്യനീതിവകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വാർദ്ധക്യകാല പെൻഷൻ, വിധവ പെൻഷൻ എന്നിവയുടെ അർഹതയ്ക്കുള്ള വാർഷിക വരുമാന പരിധി എ.പി.എൽ/ബി.പി.എൽ വ്യത്യാസമില്ലാതെ മൂന്ന് ലക്ഷം രൂപയായി ഉയർത്തി പരാമർശം 1 പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര സർക്കാർ ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതയ്ക്കുള്ള പ്രായം 65-ൽ നിന്ന് 60 വയസ്സായി കുറച്ചതിനെ തുടർന്ന് സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ കാല പെൻഷൻ അർഹതയ്ക്കുള്ള കുറഞ്ഞ പ്രായം 60 വയസ്സായി കുറച്ച പരാമർശം 2 പ്രകാരം ഉത്തരവായി. സാമൂഹ്യ സുരക്ഷ പെൻഷൻ അർഹതയ്ക്കുള്ള വാർഷിക വരുമാന പരിധി, പ്രായപരിധി എന്നീ മാന ദണ്ഡങ്ങളിൽ വരുത്തിയ മാറ്റത്തെ തുടർന്ന് പെൻഷൻ അപേക്ഷകരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയുണ്ടായി. വാർഷിക വരുമാനം 3 ലക്ഷം രൂപയായി ഉയർത്തുമ്പോൾ കാർഷിക/വ്യവസായ/പ്രവാസി മേഖലയിലും വരുമാനം കൃത്യമായി നിർണ്ണയിക്കാൻ കഴിയാത്ത ഇതര മേഖലയിൽപ്പെട്ടവരുടെയും കുടും ബാംഗങ്ങളിൽ നിന്നുള്ള അപേക്ഷയിൽ മേൽ വരുമാനം എങ്ങനെ തീരുമാനിക്കുമെന്നതു സംബന്ധിച്ച നിരവധി ചോദ്യങ്ങളും, സംശയങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നുവന്നിരുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ