Panchayat:Repo18/vol2-page0863

From Panchayatwiki
Revision as of 08:19, 6 January 2018 by Prajeesh (talk | contribs) ('പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - ബഡ്ജറ്റ് വിഹി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - ബഡ്ജറ്റ് വിഹിതം - പട്ടികജാതി വിഭാഗത്തിൽ നിന്നും പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടവർക്ക് പ്രത്യേക ഘടക പദ്ധതി വിഹിതത്തിൽ നിന്നും ആനുകൂല്യം നൽകുന്നതിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ (സാധാ) നം. 1321/2013/തസ്വഭവTVPM, dt. 18-05-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പ്രന്തണ്ടാം പഞ്ചവത്സര പദ്ധതി - ബഡ്ജറ്റ് വിഹിതം - പട്ടികജാതി വിഭാഗത്തിൽ നിന്നും പട്ടികവർഗ്ഗ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടവർക്ക് പ്രത്യേക ഘടക പദ്ധതി വിഹിതത്തിൽ നിന്നും ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 24-07-2008-ലെ സ.ഉ (സാധാ) നം. 2882/2008/തസ്വഭവ (2) 18-08-2012-ലെ സ.ഉ (എം.എസ്) നം. 225/12/തസ്വഭവ (3) 29-09-2012-ലെ സ.ഉ. (എം.എസ്) നം. 248/12/തസ്വഭവ (4) 15-05-2013-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യോഗത്തിന്റെ ഐറ്റം 3.8 നമ്പർ തീരുമാനം. ഉത്തരവ് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ചില സമുദായങ്ങളെ കോടതി വിധികളുടെയും മറ്റും അടിസ്ഥാനത്തിൽ പട്ടിക വർഗ്ഗവിഭാഗത്തിൽ ഉൾപ്പെടുത്തുകയും പട്ടികജാതി വിഭാഗത്തിൽ ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി വകയിരുത്തിയിരുന്ന ബഡ്ജറ്റ് വിഹിതം ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ച് നൽകിയിട്ടില്ല. പരാമർശം (1) പ്രകാരം മലവേട്ടുവ സമുദായത്തിൽപ്പെട്ടവർക്ക് പ്രത്യേക ഘടക പദ്ധതിയിൽ നിന്നും പട്ടിക വർഗ്ഗ വിഭാഗത്തിനായി നിശ്ചയിച്ചിട്ടുള്ള സബ്സിഡി മാനദണ്ഡങ്ങൾ പ്രകാരം അർഹരായ ഗുണ ഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് 2008-09 സാമ്പത്തിക വർഷം അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജനസംഖ്യാനുപാതികമായി ബഡ്ജറ്റ് വിഹിതം അനുവദിക്കുന്നതിലെ അപാകത പരിഹരിച്ച് നൽകണ മെന്ന് ജില്ലകളിലെ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും പരാമർശം (4)-ലെ സംസ്ഥാനതല കോ-ഓർഡി നേഷൻ സമിതിയുടെ തീരുമാനപ്രകാരം പട്ടികജാതി വിഭാഗത്തിൽ നിന്നും പട്ടികവർഗ്ഗ വിഭാഗത്തിലേക്ക് മാറ്റപ്പെട്ട എല്ലാ സമുദായങ്ങളിലുമുള്ള അർഹരായ ഗുണഭോക്താക്കൾക്ക്, ജനസംഖ്യാനുപാതികമായി ബഡ്ജറ്റ് വിഹിതം പുനഃക്രമീകരിക്കുന്നതുവരെ, വികേന്ദ്രീകൃതാസുത്രണ പദ്ധതി പ്രകാരമുള്ള ആനു കൂല്യങ്ങൾ പ്രത്യേക ഘടക പദ്ധതി വിഹിതത്തിൽ നിന്നും പരാമർശം (2), (3) എന്നിവയിലെ 12-ാം പഞ്ച വത്സരപദ്ധതി മാർഗ്ഗരേഖ, സബ്സിഡി സംബന്ധിച്ച മാർഗ്ഗരേഖ എന്നീ ഉത്തരവുകളിൽ പട്ടികവർഗ്ഗക്കാർക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവി ക്കുകയും ചെയ്യുന്നു. ROLLOUT FOR DIRECT BENEFIT TRANSFER (DBT) PHASE II USING AADHAR TO THE SCHEMES OF NATIONAL SOCIAL ASSISTANCE PROGRAMME (NSAP) - ORDERS ISSUED Local Self Government (DA) Department, G.O. (Rt) No. 1322/2013/LSGD, Tvpm, Dt. 18-05-2013) Abstract:- Local Self Government Department-Rollout for direct benefit transfer (DBT) phase II using aadhar to the Schemes of national social assistance programme (NSAP)- orders issued. Read:- (1) Letter D.O.J-11011/5/2012-NSAP dated 23-04-2013 from the Secretary, Ministry of Rural Development Department, Government of India. (2) Minutes of the meeting conducted by Additional Secretary, Ministry of Rural Development, Government of India held on 10-05-2013. ORDER In letter read as 1st paper above the Secretary, Ministry of Rural Development Department, Government of India has informed that the three pension schemes of the Ministry of Rural Development, Government of India namely, Indira Gandhi National Oldage Pension, Indira Gandhi National Widow Pension and Indira Gandhi National Disabled Pension will be brought under Direct Benefit Transfer Phase II in the selected 11 districts in Kerala. It is decided that the Direct Benefit Transfer scheme will be effected in all 14 districts.