Panchayat:Repo18/vol2-page0968

From Panchayatwiki
Revision as of 08:18, 6 January 2018 by Siyas (talk | contribs) ('സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. എ.പി....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. എ.പി.എൽ./ബി.പി.എൽ. പട്ടിക തയ്യാറാക്കുന്നതിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന വ്യാപകമായ ആക്ഷേപങ്ങളും പരാതികളും പരിഗണിച്ചും സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുകൊണ്ടും സമൂഹത്തിൽ ദരിദ്രരും അവശരും നിരാലം ബരും നിരാശയരുമായ വിഭാഗത്തിനായി രൂപീകരിച്ചിട്ടുള്ള സാമൂഹ്യ സുരക്ഷാപെൻഷൻ പദ്ധതിയുടെ മാനദണ്ഡം പുനർനിർണ്ണയിച്ചുകൊണ്ടുള്ള 20-07-2013-ലെ സ.ഉ.(എം.എസ്) നം. 59/13/സാനീവ ഭേദ ഗതി ചെയ്ത് താഴെപ്പറയും പ്രകാരം ഉത്തരവാകുന്നു. () സംസ്ഥാനത്തു സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന സാമൂഹ്യസുരക്ഷാ പെൻഷനു കളായ ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, അഗതി/വിധവാ പെൻഷൻ, വികലാംഗഹൈപൻഷൻ, 50 വയസ്സിനു മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ ഇവയുടെ അർഹത യ്ക്കുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയായി ഏകീകരിച്ച് ഉത്തരവാകുന്നു. (i) മറ്റു തരത്തിലുള്ള പെൻഷനുകൾ കൈപ്പറ്റുന്നവർക്കും ഒരു ലക്ഷം രൂപ എന്ന വരുമാനപരിധി യ്ക്കുള്ളിലാണെങ്കിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കാവുന്നതാണ്. (iii) ടി ഉത്തരവിന് 1-4-2014 മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്. (iv) 1-4-2014 മുതൽ പ്രാബല്യം നൽകുമ്പോൾ, 20-7-2013-ലെ ഉത്തരവനുസരിച്ച പെൻഷൻ ലഭിച്ച വ്യക്തികളുണ്ടെങ്കിൽ, അവരിൽ നിന്നും പ്രസ്തുത തുക ഈടാക്കേണ്ടതില്ല. ഗ്രാമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച മാർഗ്ഗരേഖ അംഗീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(എംഎസ്) നം. 112/2014/തസ്വഭവ. തിരു. തീയതി : 25.06.2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച മാർഗ്ഗരേഖഅംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം (1) 28-3-2014-ലെ 35208/ഡിഎ3/12/തസ്വഭവ നമ്പർ സർക്കുലർ (2) 04-06-2014-ൽ കൂടിയ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 2.4 നമ്പർ തീരുമാനം. ഉത്തരവ് പരാമർശം (2)-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം, പരാമർശം (1)-ലെ സർക്കുലറി ലൂടെ പുറപ്പെടുവിച്ച ഗ്രാമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച മാർഗ്ഗരേഖ അംഗീകരിച്ച് അന്തിമ മാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഗ്രാമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച മാർഗ്ഗരേഖ അനുബന്ധമായി ചേർക്കുന്നു. ‘സേവാഗ്രാം' ഗ്രാമകേന്ദ്രം/വാർഡ് കേന്ദ്രം (പ്രവർത്തന മാർഗ്ഗരേഖ) 1. ആമുഖം പ്രാദേശിക ഭരണസംവിധാനത്തെ ശാക്തീകരിക്കുന്നതിനും കൂടുതൽ ജനാധിപത്യവൽക്കരിക്കുന്ന തിനും അധികാരവികേന്ദ്രീകരണം അർത്ഥപൂർണ്ണമാക്കുന്നതിനും ജനങ്ങൾ നിരന്തരമായി കൂടിച്ചേരുകയും വികസനക്ഷേമ കാര്യങ്ങൾ ചർച്ചചെയ്യുകയും വേണം അതിനുള്ള വേദിയാണ് ഗ്രാമസഭ/വാർഡ് സഭ, എന്നാൽ ഈ സഭകൾക്ക് അതത് വാർഡുകളിൽ ഒരു ആസ്ഥാനമില്ലാത്തത് പരിമിതിയാണ്. ഈ പരിമിതി മറികടക്കുന്നതിനുവേണ്ടിയാണ് എല്ലാ വാർഡുകളിലും ഒരു ഗ്രാമകേന്ദ്രം സ്ഥാപിക്കണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള പ്രത്തണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണ മാർഗ്ഗരേഖയിൽ (സ.ഉ.(എം. എസ്.) നം. 362/2013/തസ്വഭവ, തീയതി 16-11-2013) നിർദ്ദേശിച്ചിട്ടുള്ളത്. 2. ഉദ്ദേശ്യം ഗ്രാമസഭ/വാർഡ്സഭ അംഗങ്ങളുടെ ഒത്തുചേരലിനും കാര്യക്ഷമമായ തുടർ പ്രവർത്തനങ്ങൾക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള ആസ്ഥാനമായിരിക്കും ഗ്രാമകേന്ദ്രം. 'സേവാഗ്രാം' എന്നാ യിരിക്കും ഗ്രാമകേന്ദ്രത്തിന്റെ പേര്. ഗ്രാമപഞ്ചായത്തുകളിൽ ‘സേവാഗ്രാം' ഗ്രാമകേന്ദ്രം എന്നും നഗര ഭരണ സ്ഥാപനങ്ങളിൽ 'സേവാഗ്രാം' വാർഡകേന്ദ്രം എന്നുമായിരിക്കും പേര്. ഗ്രാമസഭ/വാർഡ്സഭകളുടെ ആസ്ഥാനമെന്ന നിലയിൽ ഗ്രാമസഭ/വാർഡ്സഭ സംഘാടനത്തിനും വാർഡിൽ നടക്കുന്ന ഭരണവികസന-ക്ഷേമ-സേവന-സാംസ്കാരിക-സാമൂഹ്യ പ്രവർത്തനങ്ങൾ കൂട്ടായി ചർച്ച ചെയ്യുന്നതിനും വില യിരുത്തുന്നതിനും ക്രോഡീകരിക്കുന്നതിനും മോണിറ്റർ ചെയ്യുന്നതിനും അവ നടപ്പാക്കുന്നതിൽ വാർഡ് വികസന സമിതിയെ സഹായിക്കുന്നതിനും വേണ്ടിയുള്ള വികേന്ദ്രീകൃത ഭരണ-സേവന കേന്ദ്രമായി ഗ്രാമ കേന്ദ്രം പ്രവർത്തിക്കണം. 3. പ്രവർത്തനങ്ങൾ (i) ഗ്രാമപഞ്ചായത്തുകളിൽ ഗ്രാമസഭാ ഓഫീസ് ആയും നഗരഭരണ സ്ഥാപനങ്ങളിൽ വാർഡ് സഭാ ഓഫീസ് ആയും ഗ്രാമകേന്ദ്രം പ്രവർത്തിക്കണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ