Panchayat:Repo18/vol2-page1106

From Panchayatwiki
Revision as of 08:17, 6 January 2018 by Vinod (talk | contribs) ('1106 GOVERNMENT ORDERS - 2015-6a പാലിയേറ്റീവ് o kolo I(о6т2 to lo/дотоосто63}зод പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1106 GOVERNMENT ORDERS - 2015-6a പാലിയേറ്റീവ് o kolo I(о6т2 to lo/дотоосто63}зод പ്രന്തണ്ടാം പഞ്ചവൽസര പദ്ധതി - പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ - മാർഗ്ഗരേഖ പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ (സാധാ) നം.3217/2015/തസ്വഭവ. TVPM, dt. 29.10.2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ്-പ്രന്തണ്ടാം പഞ്ചവൽസര പദ്ധതി - പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ - മാർഗ്ഗരേഖ പരിഷ്കരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 23.08.2012-ലെ സ.ഉ (എം.എസ്) 228/2012/തസ്വഭവ നമ്പർ ഉത്തരവ്. (2) 07.10.2015-ൽ നടന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 2.2 നമ്പർ തീരുമാനം. ഉത്തരവ കേരള സർക്കാർ 2008-ൽ പ്രഖ്യാപിച്ച പാലിയേറ്റീവ് നയത്തിന് അനുസൃതമായി തദ്ദേശഭരണ സ്ഥാപ നങ്ങളുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന ഒരു പരിഷ്കരിച്ച മാർഗ്ഗ രേഖ സൂചന ഉത്തരവ് പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ടി മാർഗ്ഗരേഖ ഈ ഉത്തര വിന്റെ അനുബന്ധത്തിൽ നൽകിയിട്ടുള്ള പ്രകാരം വീണ്ടും പരിഷ്ക്കരിച്ച് ഉത്തരവാകുന്നു. അനുബന്ധം തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നടപ്പാക്കേണ്ട പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ - പരിഷ്ക്കരിച്ച മാർഗ്ഗരേഖ 1. ആമുഖം 1.1 ക്യാൻസർ രോഗികൾ, ഹൃദയ-ശ്വാസകോശ രോഗികൾ, പക്ഷാഘാതം പോലെയുള്ള കാരണ ങ്ങളാൽ ശരീരം തളർന്നു കിടപ്പിലായവർ, ദീർഘകാല ചികിത്സ ആവശ്യമുള്ള പ്രമേഹരോഗികൾ, ആസ്തമ രോഗികൾ, അപസ്മാര രോഗികൾ, വൃക്കകളുടെ പ്രവർത്തനം തകരാറിലായവർ, ദീർഘകാല മാനസിക രോഗമുള്ളവർ, പരസഹായം കൂടാതെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ച് സാധാരണ ജീവിതം നയി ക്കാൻ കഴിയാത്ത ബുദ്ധിമാന്ദ്യമുള്ളവർ, പ്രായാധിക്യം കാരണത്താൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ സാധാരണ ജീവിതം നയിക്കാൻ പരസഹായം വേണ്ടി വരുന്ന ശാരീരിക വൈകല്യമുള്ളവർ തുടങ്ങി ദീർഘ കാല ചികിത്സയും പരിചരണവും ദൈനംദിന കാര്യങ്ങൾക്ക് പരസഹായവും ആവശ്യമുള്ള നിരവധി രോഗി കൾ നമ്മുടെ സംസ്ഥാനത്തുണ്ട്. ഇത്തരം രോഗികളും അവരുടെ കുടുംബവും അനുഭവിക്കുന്ന ശാരീരി കവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ലഘുകരിക്കാൻ പൊതുസമൂഹ ത്തിന്റെ മുഴുവൻ പിന്തുണയും അത്യാവശ്യമാണ്. 1.2 ദുരിതമനുഭവിക്കുന്ന ഇത്തരം രോഗികൾക്ക് ആരോഗ്യ വകുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സന്നദ്ധസംഘടനകൾ എന്നീ മൂന്ന് വിഭാഗങ്ങളുടെയും പ്രവർത്ത നങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ഏറ്റവും മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിന് സൂചന (1) ഉത്തരവ് പ്രകാരം അംഗീകരിച്ചിട്ടുള്ള പാലിയേറ്റീവ് പരിചരണനയം (Pain and Palliative Care Policy for Kerala) ലക്ഷ്യ മിടുന്നു. പാലിയേറ്റീവ് പരിചരണനയം നടപ്പാക്കുന്നതിനായി സൂചന (2), (3) എന്നിവ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 1.3 കേരളത്തിലെ പ്രാഥമിക പാലിയേറ്റീവ് കെയറിന്റെ അടിത്തറ വീടുകൾ കേന്ദ്രീകരിച്ചുള്ള ചികി ത്സയായിരിക്കണമെന്ന് പാലിയേറ്റീവ് പരിചരണ നയം വിഭാവനം ചെയ്യുന്നു. അതിനായി രോഗിയേയും കുടുംബത്തേയും സന്നദ്ധപ്രവർത്തകരെയും ബന്ധപ്പെടുത്തിക്കൊണ്ട് രോഗിയുടെ വീട്ടിൽ വച്ച് മെച്ച പ്പെട്ട സാന്ത്വനവും പരിചരണവും ലഭ്യമാക്കാൻ സാധ്യമാകുന്ന ഒരു ഗൃഹകേന്ദ്രീകൃത പരിചരണ സംവി ധാനം (ഹോം കെയർ) ഓരോ പ്രദേശത്തും രൂപപ്പെടേണ്ടതുണ്ട്. ജില്ലാതലത്തിലും അതിന് താഴെയുമുള്ള : - ഹോമിയോപ്പതി - ആയൂർവ്വേദ ആരോഗ്യ സ്ഥാപനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുള്ളതിനാൽ ബഹുജന പങ്കാളിത്തത്തോടെ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്നത് തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്. ഈ വസ്തുത കണക്കിലെടുത്ത് തദ്ദേശഭരണ സ്ഥാപന ങ്ങളുടെ ആഭിമുഖ്യത്തിൽ നടപ്പാക്കേണ്ട പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന മാർഗ്ഗ രേഖ സൂചന (4) സർക്കുലർ പ്രകാരം പുറപ്പെടുവിക്കുകയും സൂചന (5) സർക്കുലർ പ്രകാരം അതു സംബന്ധിച്ച കൂടുതൽ വിശദീകരണം നൽകുകയും ചെയ്യുകയുണ്ടായി. അതിനുശേഷം ഒരു പരിഷ്ക്ക രിച്ച മാർഗ്ഗരേഖ സൂചന (6) ഉത്തരവ് പ്രകാരം പുറപ്പെടുവിക്കുകയുണ്ടായി. തദ്ദേശഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള പ്രന്തണ്ടാം പഞ്ചവത്സര പദ്ധതി മാർഗ്ഗരേഖയിൽ ഇതു സംബന്ധിച്ച നിർദ്ദേശം നൽകുകയും തുടർന്ന് സൂചന (7) പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയിൽ, പാലിയേറ്റീവ് പ്രചരണത്തിനുള്ള ഹോംകെയർ പ്രോജക്ട് ഗ്രാമപഞ്ചായത്തുകളും നഗര ഭരണ സ്ഥാപനങ്ങളും അനിവാര്യമായി (Mandatory) ഏറ്റെടുക്കേണ്ടതാണെന്ന് നിഷ്ക്കർഷിക്കുകയും ചെയ്യു കയുണ്ടായി.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ