Panchayat:Repo18/vol2-page0860

From Panchayatwiki
Revision as of 08:16, 6 January 2018 by Prajeesh (talk | contribs) ('ഉത്തരവ സംസ്ഥാനസർക്കാർ നടപ്പാക്കി വരുന്ന പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഉത്തരവ സംസ്ഥാനസർക്കാർ നടപ്പാക്കി വരുന്ന പരിരക്ഷാ ഹോം കെയർപദ്ധതി പ്രകാരം ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ മരുന്ന് ലഭ്യമാണ്. പ്രസ്തുത പദ്ധതി പ്രകാരം എ.പി.എൽ/ബി.പി.എൽ വേർതിരിവില്ലാതെ രോഗികളായ എല്ലാവർക്കും മരുന്ന് ലഭ്യമാക്കണമെന്ന് പരാമർശം (1) പ്രകാരം ശീ. ഉബൈദുള്ള എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത പദ്ധതി പ്രകാരം എ.പി.എൽ/ബി.പി.എൽ വേർതിരിവില്ലാതെ രോഗികളായ എല്ലാവർക്കും മരുന്ന് ലഭ്യമാക്കുന്നത് ഉചിതമായിരിക്കുമെന്ന് പരാമർശം (2) പ്രകാരം പഞ്ചായത്ത് ഡയറക്ടർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും പരാമർശം (3) -ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തിന്റെയടിസ്ഥാനത്തിൽ പരിരക്ഷാ ഹോം കെയർ പദ്ധതി പ്രകാരം സൗജന്യ മരുന്ന് വിതരണം ബി.പി.എൽ വിഭാഗത്തോടൊപ്പം 25,000/- രൂപയിൽ താഴെ വരുമാനമുള്ളവരെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്രതത്തിന്റെ (വരുമാന സർട്ടിഫിക്കറ്റ്) അടിസ്ഥാനത്തിൽ എ.പി.എൽ. വിഭാഗത്തിനും അനുവ ദിക്കാവുന്നതാണെന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടു വിക്കുകയും ചെയ്യുന്നു. തുച്ഛവരുമാനക്കാർക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയിൽ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗുണഭോക്ത്യ വിഹിതവും ഉപയോഗിച്ച് ഫ്ളാറ്റുകൾ നിർമ്മിച്ച് നൽകുന്ന "സങ്കേതം ഭവന നിർമ്മാണ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയ ഉത്തരവിനെ സംബന്ധിച്ച (ഭവനനിർമ്മാണ (സി) വകുപ്പ്, സ.ഉ.(എം.എസ്) നം.15/2013/ഭവനം TVPM, dt, 08-05-13) സംഗ്രഹം:- ഭവനനിർമ്മാണ വകുപ്പ് - തുച്ഛവരുമാനക്കാർക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളുടെ കൈവശമുള്ള ഭൂമിയിൽ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗുണഭോക്ത്യ വിഹിതവും ഉപയോഗിച്ച് ഫ്ളാറ്റുകൾ നിർമ്മിച്ച് നൽകുന്ന "സങ്കേതം ഭവന നിർമ്മാണ പദ്ധതി' തത്വത്തിൽ അംഗീ കാരം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 2012-13 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പ്രസംഗം (2) ഭവന നിർമ്മാണ ബോർഡ് സെക്രട്ടറിയുടെ 28-05-2012, 13-12-2012, 16-03-2013 എന്നീ തീയതികളിലെ പി4/49/2012/എച്ച്.ബി. നമ്പർ കത്ത്. ഉത്തരവ് തുച്ഛവരുമാനക്കാർക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയിൽ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗുണഭോക്ത്യ വിഹിതവും ഉപയോഗിച്ച് ഫ്ളാറ്റുകൾ നിർമ്മിച്ച് നൽകു വാൻ ഉദ്ദേശിച്ചുകൊണ്ട് 2012-13 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പ്രസംഗത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള താണ് 'സങ്കേതം ഭവന നിർമ്മാണ പദ്ധതി'. (2) ഇതു സംബന്ധിച്ച് പരാമർശം 2-ലെ 28-05-2012-ലെ കത്ത് പ്രകാരം ഭവന നിർമ്മാണ ബോർഡ് സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നുവെങ്കിലും ആയത് പുന:പരിശോധിച്ച് പുതുക്കി സമർപ്പി ക്കുവാൻ നിർദ്ദേശിച്ചതനുസരിച്ച് പരാമർശം 2-ലെ 13-12-2012-ലെ കത്ത് പ്രകാരം പുതുക്കിയ സാമ്പ ത്തിക ഘടന താഴെപറയുന്ന പ്രകാരം ഭവന നിർമ്മാണ ബോർഡ് സർക്കാരിലേയ്ക്ക് സമർപ്പിക്കുക യുണ്ടായി. അതനുസരിച്ച "പഞ്ചായത്ത് ഭൂമി അനുവദിക്കുമ്പോൾ അതിൽ 400 ച.അടി വിസ്തീർണ്ണം വരുന്ന ഒരു ഫ്ളാറ്റിന്റെ നിർമ്മാണ ചെലവിന് അഞ്ച് ലക്ഷം രൂപയിൽ രണ്ട് ലക്ഷം രൂപ സർക്കാർ സബ്സിഡിയായും, രണ്ട് ലക്ഷം രൂപ പഞ്ചായത്തുകൾ വായ്ക്കപയായി സമാഹരിക്കുന്നതും, ഒരു ലക്ഷം രൂപ ഗുണഭോക്ത്യ വിഹിതവും ഉൾക്കൊള്ളിച്ചിരിക്കുന്നു. ബോർഡ് പഞ്ചായത്ത് നൽകുന്ന ഭൂമിയിൽ ഫ്ളാറ്റ് പൂർത്തിയാക്കുന്ന മുറയ്ക്ക് ഗുണഭോക്താവിന് അലോട്ട് ചെയ്യുന്നതിനായി അതത് പഞ്ചായത്തിന് തന്നെ കൈമാറുന്നതും, ഗുണഭോക്താവ് വായ്ക്ക്പാ തിരിച്ചടവിനായി പഞ്ചായത്തുമായി കരാറിലേർപ്പെട്ട ശേഷം ഫ്ളാറ്റുകൾ സ്വന്തമാക്കാവുന്നതുമാണ്." (3) മേൽപറഞ്ഞ പ്രകാരമുള്ള സാമ്പത്തിക ഘടനയ്ക്ക് തത്വത്തിൽ അംഗീകാരം ലഭ്യമായാൽ മാത്രമേ പദ്ധതി സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്തിനെ അറിയിച്ച ഭൂമി ലഭ്യമാക്കുവാനും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കുവാനും കഴിയുകയുള്ളൂ എന്നും ഭവന നിർമ്മാണ ബോർഡ് സെക്രട്ടറി അറിയിച്ചിരുന്നു. (4) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ തുച്ഛവരുമാനക്കാർക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയിൽ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗുണഭോക്ത്യ വിഹിതവും ഉപയോഗിച്ച ഫ്ളാറ്റുകൾ നിർമ്മിച്ച് നൽകുന്ന 'സങ്കേതം' ഭവനനിർമ്മാണ പദ്ധ തിക്ക് തത്വത്തിൽ അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.