Panchayat:Repo18/vol2-page1370

From Panchayatwiki
Revision as of 08:16, 6 January 2018 by Ranjithsiji (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വിവര സാങ്കേതികവിദ്യ വകുപ്പ് - വിവിധ സർക്കാർ വകുപ്പുകളുടെ വെബ്സൈറ്റുകൾ മലയാളത്തിലാക്കുന്നതിന് നടപടി - സംബന്ധിച്ച സർക്കുലർ [വിവരസാങ്കേതികവിദ്യ (ബി.) വകുപ്പ് നം. 2825/ബി 1/09/വി.സ.വ; തിരു. 30-7-2009). വിഷയം:- വിവര സാങ്കേതികവിദ്യ വകുപ്പ് - വിവിധ സർക്കാർ വകുപ്പുകളുടെ വെബ്സൈറ്റുകൾ മലയാളത്തിലാക്കുന്നതിന് നടപടി - സംബന്ധിച്ച സുചന:- 21.08.08-ലെ സ.ഉ.(എം.എസ്.) 31/08/വി.സ.വ. സർക്കാർ ഉത്തരവ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുകയും സർക്കാരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുകയും ചെയ്യുന്നതിനുവേണ്ടി വിവര വിനിമയ സാങ്കേ തിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. വെബ്സൈ റ്റുകൾ വഴി നൽകുന്ന വിവരങ്ങൾ മലയാളത്തിൽക്കൂടി ലഭ്യമാക്കിയാൽ മാത്രമേ വിവര വിനിമയ സാങ്കേ തിക വിദ്യയുടെ പ്രയോജനം സാധാരണക്കാരിലേക്കും എത്തിക്കാൻ കഴിയുകയുള്ളൂ. സർക്കാരിന്റെ വെബ്സൈറ്റുകൾ മലയാളത്തിൽ കൂടി ലഭ്യമാക്കണമെന്ന് സർക്കാരിന്റെ 2007 ലെ ഐ.ടി. നയം വിഭാ വനം ചെയ്തിട്ടുണ്ട്. 2007-ൽ കൂടിയ ഔദ്യോഗിക ഭാഷാ സംസ്ഥാനതലസമിതി യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യുകയും ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്സൈറ്റുകളിൽ മലയാള പരിഭാഷ കൂടി ഉൾപ്പെടുത്ത ണമെന്ന നിർദ്ദേശം ഉയർന്നുവരുകയും ഇതിനുവേണ്ട നടപടികൾ ഔദ്യോഗിക ഭാഷാ വകുപ്പിൽ ആരംഭി ക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഐ.ടി. വകുപ്പ് നടത്തിവരുന്ന മലയാളം കമ്പ്യൂട്ടിംഗ് പ്രചരണ പരിപാടിയുടെ ഭാഗ മായി സംസ്ഥാനത്തൊട്ടാകെ സർക്കാർ ഓഫീസുകളിൽ തയ്യാറാക്കപ്പെടുന്ന കത്തുകളും മറ്റു വിവരങ്ങളും യുണികോഡ് അധിഷ്ഠിതമായിരിക്കണമെന്ന് ശുപാർശ ചെയ്യുകയും ഇത് വെബ്സൈറ്റിൽ ലഭ്യമാക്കു കയും ചെയ്തിട്ടുണ്ട്. കൂടാതെ സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സഹക രണ സ്ഥാപനങ്ങളിലും വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിന് യുണികോഡ് അധിഷ്ഠിത മലയാളം ഫോണ്ടു കൾ ഉപയോഗിക്കേണ്ടതാണെന്ന് മേൽസൂചന പ്രകാരം ഉത്തരവ് നൽകിയിട്ടുമുണ്ട്. വെബ്സൈറ്റുകൾ മലയാളത്തിലാക്കുന്നതു സംബന്ധിച്ച നിയമസഭയിൽ സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ വകുപ്പുകളുടെ വെബ്സൈറ്റുകൾ മലയാളത്തിലാക്കുന്നതിന് അതാതു വകുപ്പുകൾ മുൻകൈ എടുത്ത് അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണെന്ന് നിർദ്ദേശം പുറപ്പെടുവി ക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് - തീരപ്രദേശത്ത് താമസിക്കുന്നവരുടെ കെട്ടിടങ്ങൾക്ക് താല്ക്കാലിക നമ്പർ അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.എ.) വകുപ്പ് നം. 48296/ആർ.എ. 1/09/തസ്വഭവ; തിരു.10-8-2009). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - തീരപ്രദേശത്ത് താമസിക്കുന്നവരുടെ കെട്ടിടങ്ങൾക്ക് താല്ക്കാലിക നമ്പർ അനുവദിക്കുന്നത് - സംബന്ധിച്ച സംസ്ഥാനത്ത് തീരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ഭൂമിക്ക് കൈവശാവകാശ രേഖയും കെട്ടിട നമ്പരും മറ്റും ലഭിക്കുന്നതിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മത്സ്യബന്ധന തുറമുഖ (സി) വകുപ്പ് 22/6/2004-ലെ സ.ഉ (കൈ) നമ്പർ 22/04/മ.തു.വ. പ്രകാരം ഉത്തരവ് പുറപ്പെടുച്ചിരുന്നു. ആയ തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തീരദേശവാസികൾക്ക് താൽക്കാലിക കെട്ടിട നമ്പർ ഉടൻ അനു വദിക്കുന്നതിന് നിർദ്ദേശിച്ചിരുന്നു. അതിൻപ്രകാരം തീരപ്രദേശത്ത് താമസിക്കുന്നവരുടെ വീടുകൾക്ക് താൽക്കാലിക നമ്പർ ഉടനടി അനുവദിക്കേണ്ടതാണെന്ന് നിർദ്ദേശിക്കുന്നു. പുറമ്പോക്ക് ഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്നവർക്ക് താൽക്കാലിക നമ്പർ അനുവദിക്കുന്നത് (തദ്ദേശസ്വയംഭരണ (ആർ.എ.) വകുപ്പ് നം. 48297/ആർ.എ. 1/09/തസ്വഭവ; തിരു. 10-8-2009). വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - പുറമ്പോക്ക് ഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്നവർക്ക് താൽക്കാലിക നമ്പർ അനുവദിക്കുന്നത് - സംബന്ധിച്ച സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന പാവപ്പെട്ടവർക്ക് നിയമപ്രകാരം കെട്ടിട നമ്പർ അനുവദിക്കാൻ കഴിയാത്തതിനാൽ റേഷൻ കാർഡ്, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭിക്കുവാൻ പ്രയാസം നേരിടുന്നുണ്ട് എന്ന സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ