Panchayat:Repo18/vol2-page1103

From Panchayatwiki
Revision as of 08:15, 6 January 2018 by Vinod (talk | contribs) ('GOVERNAMENT ORDERS 1103 ഏർപ്പെടുത്തിക്കൊണ്ട് പരാമർശം 1 പ്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNAMENT ORDERS 1103 ഏർപ്പെടുത്തിക്കൊണ്ട് പരാമർശം 1 പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അപ്രകാരം പുറപ്പെ ടുവിച്ച ഉത്തരവിലെ നിബന്ധനകൾ നടപ്പാക്കുന്നതിലെ പ്രായോഗിക വിഷമതകൾ കണക്കിലെടുത്തും, പ്രവൃത്തിയുടെ നിർവ്വഹണം കൂടുതൽ കാര്യക്ഷമവും, സുതാര്യവും, സുഗമവുമാക്കുന്നതിനായും പരാ മർശിത ഉത്തരവിലെ 3-ാം ഖണ്ഡികയിലെ നിബന്ധനകൾ താഴെപ്പറയും പ്രകാരം പരിഷ്ക്കരിക്കുന്നു. 2. പഞ്ചായത്തുകളിലെ ഇലക്സ്ടിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും പ്രവൃത്തിക ളുടെ മേൽനോട്ടം വഹിക്കുന്നതിനും പി.ഡബ്ല്യ.ഡി, കെ.എസ്.ഇ.ബി, എന്നിവിടങ്ങളിൽ നിന്നും വിരമിച്ച യോഗ്യരായ എഞ്ചിനീയർമാരുടെ ഒരു പാനൽ എൽ.എസ്.ജി.ഡി എക്സസിക്യൂട്ടീവ് എഞ്ചിനീയർ തയ്യാറാ ക്കേണ്ടതാണ്. ഈ പാനലിൽ നിന്നും ഒരു എഞ്ചിനീയറെ തദ്ദേശസ്വയംഭരണ സ്ഥാപനം തെരഞ്ഞെടുക്കേ ണ്ടതും പ്രസ്തുത വ്യക്തിയുമായി കരാറിൽ ഏർപ്പെടേണ്ടതുമാണ്. പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാ ക്കുക, ടെണ്ടർ രേഖകൾ തയ്യാറാക്കുക, പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുക, ബിൽ തയ്യാറാക്കുക എന്നിവ പ്രസ്തുത എഞ്ചിനീയറുടെ ഉത്തരവാദിത്വമായിരിക്കും. പ്രവൃത്തിയുടെ എസ്റ്റിമേറ്റിന്റെ 3 ശതമാന ത്തിൽ കവിയാത്ത തുക പ്രതിഫലമായി എഞ്ചിനീയർക്ക് നൽകാവുന്നതാണ്. ഇലക്ട്ടിക്കൽ പ്രവൃത്തിക ളുടെ സാങ്കേതിക അനുമതി, വർക്കുകളുടെ ചെക്ക് മെഷർമെന്റ് എന്നിവ ചെയ്യുന്നതിന് ജില്ലാ പഞ്ചാ യത്ത് എക്സസിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറായി മൂന്നിൽ കുറയാതെയുള്ള പി.ഡബ്ല്യ.ഡി, കെ.എസ്. ഇ.ബി എന്നിവിടങ്ങളിൽ നിന്നും വിരമിച്ച ഇലക്സ്ട്രിക്കൽ എഞ്ചിനീയർമാർ അംഗങ്ങളായ ഒരു കമ്മിറ്റി രൂപീ കരിക്കേണ്ടതാണ്. പ്രസ്തുത കമ്മിറ്റിയിലെ ഇലക്റ്റടിക്കൽ എഞ്ചിനീയർമാർ പ്രവൃത്തികളുടെ സാങ്കേതിക അനുമതി നൽകുന്നതിനുള്ള പരിശോധന നടത്തേണ്ടതും പ്രവൃത്തികളുടെ ചെക്ക് മെഷർമെന്റ് നടത്തേ ണ്ടതുമാണ്. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സസിക്യൂട്ടീവ് എഞ്ചിനീയർ സാങ്കേതിക അനു മതി നൽകേണ്ടതും ബില്ലിന് അനുമതി നൽകേണ്ടതുമാണ്. പാനൽ അംഗങ്ങളായി പ്രവർത്തിക്കുന്നവർക്ക് എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനം ഓണറേറിയം ആയി നൽകേണ്ടതുമാണ്. ഇപ്രകാരം പാനൽ അംഗ ങ്ങളായി പ്രവർത്തിക്കുന്നവരിൽ നിന്നും ഒരു 'ടേംസ് ഓഫ് റഫറൻസ് (ToR) നൽകി സമ്മതപത്രം വാങ്ങേ ണ്ടതുമാണ്. 3. പരാമർശം 1-ലെ ഉത്തരവ് മേൽ പരിഷ്ക്കരിച്ച പ്രകാരം നിലനിൽക്കുന്നതാണ്. കുടുംബശ്രീ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തതുവരുന്ന സി.ഡി.എസ് അക്കൗണ്ടന്റുമാരുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ(ഐ.എ.) വകുപ്പ്, സഉ(എം.എസ്)നം. 302/15/തസ്വഭവ. TVPM, dt. 28-09-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കുടുംബശ്രീ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തതുവരുന്ന സി.ഡി.എസ് അക്കൗണ്ടന്റുമാരുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) 30-5-2009-ലെ സ.ഉ.(എം.എസ്) നമ്പർ 93/2009 തസ്വഭവ നമ്പർ ഉത്തരവ് 2) 5-11-2011-ലെ സ.ഉ. (സാധാ) നമ്പർ 2580/2011/തസ്വഭവ നമ്പർ ഉത്തരവ് 3) കുടുംബശ്രീ എക്സസിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ 2-3-2013-ലെ 16-ാം നമ്പർ തീരുമാനം 4) കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 12-4-2012, 15-1-2013, 8-5-2014, 22-6-2015 എന്നീ തീയതികളിലെ 6373/സി/2008/കെ.എസ്.എച്ച്.ഒ നമ്പർ കത്തുകൾ. ഉത്തരവ് കുടുംബശ്രീയുടെ എല്ലാ സി.ഡി.എസ്സുകളിലും പ്രതിമാസം 5000/- രൂപ ഓണറേറിയം നിരക്കിൽ അക്കൗണ്ടന്റുമാരെ നിയമിക്കാൻ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർക്ക് അനുമതി നൽകി പരാ മർശം ഒന്ന് പ്രകാരം ഉത്തരവായിരുന്നു. പരാമർശം (2) ഉത്തരവ് പ്രകാരം സി.ഡി.എസ്സ് അക്കൗണ്ടന്റുമാ രുടെ കാലാവധി ദീർഘിപ്പിച്ചുകൊണ്ടും അടുത്ത് 2 വർഷത്തേക്കുള്ള ഓണറേറിയം കൂടി കുടുംബശ്രീ മിഷനിൽ നിന്നും നൽകുന്നതിന് അനുമതി നൽകിക്കൊണ്ടും ഉത്തരവായിരുന്നു. കുടുംബശ്രീ എക്സസി ക്യൂട്ടീവ് കമ്മിറ്റിയുടെ പരാമർശം മൂന്നിലെ തീരുമാനപ്രകാരം സിഡിഎസ് അക്കൗണ്ടന്റുമാരുടെ ഓണറേ റിയം 6000/- രൂപയായി ഉയർത്തി നൽകിയിരുന്നു. സി.ഡി.എസ്സ് അക്കൗണ്ടന്റുമാരുടെ ഓണറേറിയത്തിൽ കാലോചിതമായ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പരാമർശം (3)-ലെ കത്തുക ളിലൂടെ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. (2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ ഉയർന്ന വിദ്യാ ഭ്യാസ യോഗ്യതയും വിപുലമായ ചുമതലകളും ജോലിഭാരവുമുള്ള കുടുംബശ്രീയിലെ സി.ഡി.എസ് അക്കൗ ണ്ടന്റുമാരുടെ പ്രതിമാസ ഓണറേറിയം നിലവിലുള്ള 6000/- രൂപയിൽ നിന്നും 8000/- രൂപയായി വർദ്ധി പ്പിച്ച് ഉത്തരവാകുന്നു. പരാമർശം (1) ഉത്തരവിൽ പ്രതിപാദിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രാവർത്തികമാക്കുവാ നാവശ്യമായ നടപടികൾ കുടുംബശ്രീ എക്സസിക്യൂട്ടീവ ഡയറക്ടർ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ