Panchayat:Repo18/vol2-page0858

From Panchayatwiki
Revision as of 08:14, 6 January 2018 by Prajeesh (talk | contribs) ('പരാമർശം: (1) സ.ഉ (സാധാ) നം 1772/2012/തസ്വഭവ തീയതി 27-06-2012. (2) ഐ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പരാമർശം: (1) സ.ഉ (സാധാ) നം 1772/2012/തസ്വഭവ തീയതി 27-06-2012. (2) ഐ.എച്ച്.ആർ.ഡി. ഡയറക്ടറുടെ 05-03-2013-ലെ ഡിബി1/2924/2011/എച്ച്.ആർ.ഡി. (2) നമ്പർ കത്ത് (3) ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറുടെ 14-03-2013-ലെ ഐ.കെ.എം/ലോബ്/സി.ഡബ്ല്യ.ജി/26/1454/2012 നമ്പർ കത്ത്. ഉത്തരവ് ഗ്രാമപഞ്ചായത്തുകളിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നതി ലേയ്ക്കായി സംസ്ഥാനത്തെ '978 ഗ്രാമപഞ്ചായത്തുകളിലും ഓരോ ടെക്സനിക്കൽ അസിസ്റ്റന്റുമാരെ ഒരു വർഷത്തേയ്ക്ക് മാത്രം നിയമിക്കുന്നതിന് പരാമർശം (1)-ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. ഈ തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് നിഷ്കർഷിച്ചിരുന്ന യോഗ്യതകൾ താഴെ പറയുന്ന വയായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്/ഐ.എച്ച്.ആർ.ഡി./കേരള സർക്കാർ നൽകുന്ന കമ്പ്യൂട്ടർ എൻജിനീയ റിംഗ്ദ്/കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്/ഇൻഫർമേഷൻ ടെക്സനോളജി ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ഏതെങ്കിലും ബിരുദം നേടിയ ശേഷം ഏതെങ്കിലും സർവ്വകലാശാല/ടെക്സനിക്കൽ എഡ്യൂക്കേഷൻ കൺട്രോളർ/ഐ.എച്ച്.ആർ.ഡി./എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്സനോളജി-ൽ നിന്നുള്ള 3 സെമസ്റ്ററിൽ കുറയാത്ത മുഴുവൻ സമയ പി.ജി.ഡി.സി.എ./പി.ഡി.എസ്.ഇ. അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം (ബി.സി.എ.) അല്ലെങ്കിൽ ഭാരത സർക്കാരിന്റെ ഡിഒഇഎസിസി-ൽ നിന്നുള്ള എ/ബി ലെവൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബി.ടെക്സ്/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഡാറ്റാ പ്രോസസിംഗിലും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുമുള്ള ബിരുദം. എന്നാൽ സി-ഡിറ്റ് നടത്തുന്ന ഒരു വർഷത്തെ പി.ജി.ഡി.സി.എ.jപി.ഡി.എസ്.ഇ. കോഴ്സസും ഐ. എച്ച്.ആർ.ഡി നടത്തുന്ന ഒരു വർഷത്തെ പി.ജി.ഡി.സി.എ/പി.ഡി.എസ്.ഇ. കോഴ്സസും ടെക്സനിക്കൽ അസി സ്റ്റന്റിനുള്ള അംഗീകൃത യോഗ്യതയായി കണക്കാക്കണമെന്ന് ഐ.എച്ച്.ആർ.ഡി. ഡയറക്ടറും, ഇൻഫർമേ ഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറും പരാമർശം (2), (3)കത്തുകളിലൂടെ ആവശ്യപ്പെടുകയുണ്ടായി. ഇതേ ആവശ്യം ഉന്നയിച്ച പല ഉദ്യോഗാർത്ഥികളും സർക്കാരിൽ നിവേദനം സമർപ്പിക്കുകയും ചെയ്തു. മേൽ സാഹചര്യത്തിലും സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും, പരാമർശം (1)-ലെ സർക്കാർ ഉത്തരവ് താഴെ പറയും പ്രകാരം ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്നു. (i) 60%-ത്തിൽ കൂടുതൽ മാർക്കോടു കൂടിയ ബിരുദത്തോടൊപ്പം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്സനോളജി നടത്തുന്ന ഒരു വർഷ പി.ജി.ഡി.സി.എ./പി.ഡി.എസ്.ഇ. കോഴ്സ് അല്ലെ ങ്കിൽ ഐ.എച്ച്.ആർ.ഡി അല്ലെങ്കിൽ സി-ഡിറ്റ് നടത്തുന്ന ഒരു വർഷത്തെ പി.ജി.ഡി.സി.എ.lപി.ഡി.എസ്. ഇ. കോഴ്സസും പാസായിട്ടുള്ളവരെക്കൂടി ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിന് ഇനി പരിഗണിക്കുന്നതാ യിരിക്കും. (ii) ഗ്രാമപഞ്ചായത്തുകളിൽ/ബോക്ക് പഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെ ഉത്തര വാദിത്വവും മേൽനോട്ടവും ഇൻഫർമേഷൻ കേരള മിഷൻ നിയമിച്ചിട്ടുള്ള ടെക്സനിക്കൽ അസിസ്റ്റന്റുമാർക്കാ യതിനാൽ പുതിയ ടെക്സനിക്കൽ അസിസ്റ്റന്റുമാർ നിയമിതരാവുന്നതുവരെയോ മറ്റൊരു നിർദ്ദേശം ഉണ്ടാ കുന്നതുവരെയോ ഗ്രാമപഞ്ചായത്തുകളുടെ കമ്പ്യൂട്ടർവൽക്കരണത്തിന്റെ പൂർണ്ണമായ മേൽനോട്ടം ഇൻഫർ മേഷൻ കേരള മിഷൻ നിയോഗിച്ചിട്ടുള്ള ടെക്നിക്കൽ അസിസ്റ്റന്റുമാർക്കായിരിക്കും. പരാമർശം (1)-ലെ സർക്കാർ ഉത്തരവിൽ ഇപ്രകാരം ഭേദഗതി വരുത്തിയിരിക്കുന്നു. അകഡിറ്റേഷനുവേണ്ടി സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൻമേൽ പരിശോധന നടത്തി ശുപാർശ സമർപ്പിക്കുന്നതിനുള്ള കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(സാധാ) നം. 1159/2013/തസ്വഭവ TVPM, dt. 26-04-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - അക്രഡിറ്റേഷനുവേണ്ടി സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൻ മേൽ പരിശോധന നടത്തി ശുപാർശ സമർപ്പിക്കുന്നതിനുള്ള കമ്മിറ്റി രൂപീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം : 30-03-2013-ലെ സ.ഉ (എം.എസ്) നം. 133/12/തസ്വഭവ നമ്പർ ഉത്തരവ്.