Panchayat:Repo18/vol2-page0911
(4) പ്രോക്യൂർമെന്റ് മാന്വലിലെ നടപടികൾ പാലിച്ചുകൊണ്ടായിരിക്കുണ്ണം.സർട്ടിഫിക്കേഷൻ ബോഡിയെ തെരഞ്ഞെടുക്കേണ്ടത്. . ۰۰٬یمر" (5) സർട്ടിഫിക്കേഷൻ ബോഡീസിനുള്ള ഫീസ് എല്ലാ ചെലവും ഉൾപ്പെടെ 50,000/- (രൂപ അമ്പതി നായിരം മാത്രം) രൂപയിൽ അധികരിക്കാൻ പാടില്ല. നിരന്തരം വിലയിരുത്തലും സർട്ടിഫിക്കറ്റ് പുതുക്കലും; ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ 3 വർഷത്തേക്കാണ് ലഭിക്കുന്നത്. ഓരോ മൂന്ന് വർഷത്തെ ഇടവേള യിൽ സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. പ്രസ്തുത വേളകളിൽ ക്വാളിറ്റി മാനേജ്മെന്റ് തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ആയതിനാൽ, (1) ഭരണസമിതിയുടെ നിരന്തര വിലയിരുത്തൽ യോഗങ്ങൾ നടത്തേണ്ടതാണ്. (2) ഇന്റേണൽ ഓഡിറ്റ് വർഷത്തിൽ രണ്ടു തവണ നടത്തേണ്ടതാണ്. (3) സർട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞാലും ഓരോ വർഷവും മൂന്നാം കക്ഷി ഓഡിറ്ററെക്കൊണ്ട് സർ വിലൻസ് ഓഡിറ്റിംഗ് നടത്തേണ്ടതും ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുമാണ്. പ്രോജക്ട് തയ്യാറാക്കൽ; (1) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആസൂത്രണ മാർഗ്ഗരേഖ പ്രകാരമുള്ള നടപടികൾ പാലിച്ചു കൊണ്ടാണ് ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടുന്നതി നുള്ള പ്രോജക്ട് തയ്യാറാക്കേണ്ടത്. (2) പ്രസ്തുത പ്രോജക്ടിൽ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫി ക്കേഷൻ നേടുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചേർക്കുകയും അവയ്ക്കുള്ള തുക വകയിരുത്തു കയും വേണം. (3) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പാക്കുന്നതിലൂടെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടാൻ ഉദ്ദേശിക്കുന്ന വർഷത്തെ പ്രതീക്ഷിത ചെലവ് ചുവടെ കൊടുക്കുന്നു. ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള സാങ്കേതിക സഹായത്തിനായി നിയോഗിക്കുന്ന ഐ.എസ്.ഒ. കൺസൾട്ടന്റിന്റെ ഫീസ് (പരമാവധി 25 ജീവനക്കാർ) പരമാവധി 60,000/ രൂപയാകാം. ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റെ ' നടപ്പിലാക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളും കമ്പ്യൂട്ടർ സൗകര്യവും ഗ്രാമപഞ്ചായത്തിൽ ഒരുക്കേണ്ടതിനുള്ള ചെലവ്. പൗരസമൂഹ സർവ്വെ നടത്താനും റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുമുള്ള ചെലവ്. റെക്കോർഡ് റൂം സജ്ജീകരിക്കാനും കഴിയുമെങ്കിൽ ഡിജിറ്റലൈസ് ചെയ്യാനുമുള്ള ചെലവ്. ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തേണ്ട ബോധവൽക്കരണ പരിപാടികളും തുടർ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള ചെലവ്. ഐ.എസ്.ഒ. സർട്ടിഫിക്കേഷനുവേണ്ടി സർട്ടിഫിക്കേഷൻ ബോഡിക്ക് നൽകേണ്ടി വരുന്ന ഫീസ് (25 ജീവനക്കാർ എന്ന അനുമാനത്തിൽ) പരമാവധി 50,000/- രൂപ. ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച മൂന്ന് വർഷത്തിനുശേഷം പുതുക്കേണ്ടതിനാൽ 2-ാം വർഷവും 3-ാം വർഷവും സർവിലൻസ് ഓഡിറ്റ് നടത്തി ഗുണനിലവാര സംവിധാനം ഉറപ്പു വരുത്തേണ്ടതുണ്ട്. ആയ തിലേക്ക് രണ്ടും മൂന്നും വർഷങ്ങളിലേക്കുള്ള പ്രതീക്ഷിത ചെലവ ചുവടെ ചേർക്കുന്നു. സർവിലൻസ് ഓഡിറ്റിനുള്ള കൺസൾട്ടന്റിന്റെ സഹായം ലഭ്യമാക്കുന്നതിന് പരമാവധി 10,000/- രൂപ. • സർവിലൻസ് ഓഡിറ്റ് ഫീസ് പരമാവധി 25,000/- രൂപ. മേൽ ഘടകങ്ങൾ ഉൾപ്പെടുത്തി ബഹുവർഷ പ്രോജക്ട് തയ്യാറാക്കാവുന്നതാണ്. പ്രോജക്ടിനുള്ള കോഡ് ഐ.കെ.എം. നൽകിയിട്ടുണ്ട്. പ്രോജക്ട് പരമാവധി 4 മാസം കൊണ്ട് പൂർത്തീകരിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഖരമാലിന്യ പരിപാലന സംവിധാനം ഏർപ്പെടുത്തുന്നതിന് കൂടുതൽ ഏജൻസികളെ സേവനദാതാക്കളായി അംഗീകരിച്ച ലിസ്റ്റ് പുനഃക്രമീകരിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.സി.) വകുപ്പ്, സ.ഉ.(സാധാ) നം. 3004/13/തസ്വഭവ TVPM, dt, 06-12-13| സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഖരമാലിന്യ പരിപാ ലന സംവിധാനം ഏർപ്പെടുത്തുന്നതിന് കൂടുതൽ ഏജൻസികളെ സേവനദാതാക്കളായി അംഗീകരിച്ച ലിസ്റ്റ് പുനഃക്രമീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) ശുചിത്വമിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 16-05-2013-ലെ 191/C2/2012/SMനമ്പർ കത്ത്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |