Panchayat:Repo18/vol2-page1102
1102 GOVERNAMENT ORDERS കൂടാതെ ബ്ലോക്ക് പഞ്ചായത്തുകളിൽ വിന്യസിച്ചിട്ടുള്ള അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർമാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാ ക്കൽ, പ്രവൃത്തികളുടെ സാങ്കേതിക അനുമതി നൽകൽ, മെഷർമെന്റ്, ചെക്ക് മെഷർമെന്റ് എന്നിവ സമയ ബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. ഇക്കാര്യത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചി നീയർക്ക് ആവശ്യമായ എല്ലാ പിന്തുണയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ബ്ലോക്കിലെ അക്രഡിറ്റഡ് എഞ്ചിനീയർ നൽകേണ്ടതുമാണ്. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന് കീഴിലുള്ള ഖാദിനെയ്തത്ത്, നൂല് യൂണിറ്റുകളെ കെട്ടിട നികുതിയിൽ നിന്നും ഒഴിവാക്കിയത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ആർ.സി) വകുപ്പ്, സ.ഉ(എം.എസ്)നം. 280/15/തസ്വഭവ. TVPM, dt. 11-09-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന് കീഴിലുള്ള ഖാദി നെയ്തത്ത്, നൂല് യൂണിറ്റുകളെ കെട്ടിട നികുതിയിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെ soflé62(m). പരാമർശം:- 1, 15-4-1985-ലെ സ.ഉ. 80/85/എൽ.എ.എസ്സ്.ഡബ്ല്യ.ഡി നമ്പർ ഉത്തരവ് 2. കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സമർപ്പിച്ച അപേക്ഷ ഉത്തരവ് പരാമർശം (1) പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന് കീഴിലുള്ള ഖാദി നെയ്തത്ത്, നൂല് യൂണിറ്റുകളുടെ കെട്ടിട നികുതി ഒഴിവാക്കിയിരുന്നു. എന്നാൽ പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നതോടെ 1960-ലെ ആക്ടിലെ വ്യവസ്ഥ പ്രകാരമുള്ള സർക്കാർ ഉത്തരവിന് പ്രാബല്യമില്ലാതായെന്നും ആയതിനാൽ ഖാദി കേന്ദ്രങ്ങളുടെ കെട്ടിടനികുതി തിട്ടപ്പെടുത്തി അടയ്ക്കണമെന്ന് പഞ്ചായത്തുകൾ ആവശ്യപ്പെടുന്നതായും കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് ചെയർമാൻ അറിയിച്ചു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഖാദി ബോർഡിന് കീഴിലുള്ള യൂണിറ്റുകൾ ലാഭ കേന്ദ്രങ്ങളല്ലാത്തതിനാലും സാധാരണക്കാരായ അനേകം ഗ്രാമീണ വനിതകൾക്ക് തൊഴിലവസരം നൽകുന്ന ഉൽപാദന യൂണിറ്റുകളായതിനാലും, കഴിഞ്ഞ 27 വർഷങ്ങളായി കെട്ടിട നികുതിയിൽ നിന്നും ഒഴിവാക്ക പ്പെട്ടിരുന്നു എന്ന വസ്തുത കണക്കിലെടുത്തും ഒരു പ്രത്യേക കേസായി പരിഗണിച്ച കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 207 ഉപ വകുപ്പ് (2) പ്രകാരവും 1994-ലെ കേരള മുനിസിപ്പൽ ആക്ട് 281 പ്രകാ രവും കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലെ യൂണിറ്റുകളെ കെട്ടിട നികുതിയിൽ നിന്ന് ഒഴി വാക്കി ഉത്തരവാകുന്നു. എഞ്ചിനീയറിംഗ് വിഭാഗം - തിതല പഞ്ചായത്തുകൾ ഏറ്റെടുത്തു നടത്തുന്ന ഇലക്ട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും സാങ്കേതിക അനുമതി നൽകുന്നതിനും, പൊതുമരാമത്ത് വകുപ്പ്, കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് എന്നിവിടങ്ങളിൽ നിന്നും വിരമിച്ച എഞ്ചിനീയർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന് അനുവാദം നൽകിയിരുന്ന നിബന്ധനകൾ പരിഷ്ക്കരിച്ചുകൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ(ഇഡബ്ല്യ) വകുപ്പ്, സ.ഉ(സാധാ)നം. 2878/15/തസ്വഭവ. TVPM, dt. 22-09-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - എഞ്ചിനീയറിംഗ് വിഭാഗം - ത്രിതല പഞ്ചായത്തുകൾ ഏറ്റെടുത്തു നടത്തുന്ന ഇലക്ട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും സാങ്കേതിക അനു മതി നൽകുന്നതിനും, പൊതുമരാമത്ത് വകുപ്പ്, കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് എന്നിവിടങ്ങ ളിൽ നിന്നും വിരമിച്ച എഞ്ചിനീയർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന് അനുവാദം നൽകിയിരു ന്നത് - നിബന്ധനകൾ പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ.(സാധാ)നം.3033/2014/്തസ്വഭവ തീയതി 21-11-2014; 2. അധികാര വികേന്ദ്രീകരണ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 14-1-2015-ലെ 22-ാം നമ്പർ തീരുമാനം; ഉത്തരവ് ത്രിതല പഞ്ചായത്തുകളിലെ ഇലക്സ്ട്രിക്കൽ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുവാൻ പൊതുമരാമത്ത് വകുപ്പ് ഇലക്സ്ട്രിക്കൽ വിംഗിന് സാധിക്കാതെ വരുന്ന സാഹചര്യം കണക്കിലെടുത്ത് പകരം സംവിധാനം
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |