Panchayat:Repo18/vol2-page1367

From Panchayatwiki
Revision as of 08:14, 6 January 2018 by Amalraj (talk | contribs) ('(7) മുൻഗണനാക്രമം ലംഘിക്കുന്നില്ല എന്നുറപ്പുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(7) മുൻഗണനാക്രമം ലംഘിക്കുന്നില്ല എന്നുറപ്പുവരുത്തുവാൻ അപേക്ഷകർക്ക് നമ്പരോടുകൂടിയ ടോക്കണുകൾ തീയതി സഹിതം നൽകേണ്ടതാണ്. ആവശ്യമെങ്കിൽ വാസഗൃഹകട്ടിടങ്ങൾക്കും, വാസ ഗൃഹേതര കെട്ടിടങ്ങൾക്കും പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തേണ്ടതാണ്. ഏത് ടോക്കൺ നമ്പർ വരെ അനുമതിയും, ഒക്കുപെൻസി സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ടെന്നുള്ളതിന്റെ വിശദാംശങ്ങൾ നിർബന്ധമായും എല്ലാവരും കാണത്തക്കരീതിയിൽ പ്രദർശിപ്പിക്കേണ്ടതാണ്. (8) പെർമിറ്റ് അനുവദിക്കുന്ന പക്ഷം അടയ്ക്കാനുള്ള തുകയെപ്പറ്റിയുള്ള വിവരം കക്ഷിയെ അറിയിക്കുന്നതിനും, പെർമിറ്റുള്ള അപേക്ഷ നിരസിക്കുന്ന പക്ഷം പ്രസ്തുത വിവരം അറിയിക്കുന്നതിനും, അംഗീകരിച്ച പ്ലാനും, പെർമിറ്റും തപാൽ മുഖേന അയച്ചുകൊടുക്കുന്നതിനും ആവശ്യമായ തപാൽ ചിലവ് കക്ഷിയിൽ നിന്നും ഈടാക്കേണ്ടതുമണ്. അല്ലാത്ത പക്ഷം അപേക്ഷകരിൽ നിന്നും സ്റ്റാമ്പ് പതിപ്പിച്ച സ്വന്തം മേൽവിലാസം എഴുതിയ കവർ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ സ്വീകരിക്കേണ്ടതുമാണ്. തപാൽ ചിലവ് നൽകിയിട്ടില്ല എന്ന കാരണത്താൽ പെർമിറ്റ് നൽകുന്നതിന് കാലതാമസം ഉണ്ടാകുവാൻ o Josle. 鶯 തപാൽമാർഗ്ഗം അയച്ചുകൊടുക്കുന്ന ബിൽഡിംഗ് പെർമിറ്റിന്റേയും, ഒക്കുപെൻസി സർട്ടിഫിക്കറ്റി ന്റേയും സീരിയൽ നമ്പർ, മേൽവിലാസം, പെർമിറ്റ് നമ്പർ/സർട്ടിഫിക്കറ്റ് നമ്പർ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡിലും, വെബ്സൈറ്റ് ഉള്ള പക്ഷം അവയിലും പ്രസിദ്ധീകരിക്കേണ്ട (O)O6ΥY). (10) എല്ലാ മാസവും സെക്രട്ടറിയോ, സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ രജിസ്റ്റർ പരിശോധിച്ച നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും, കൗൺസിലിന്റെ അറിവിലേയ്ക്ക എല്ലാമാസവും 5-ാം തീയതിക്കകം വിവരങ്ങൾ നൽകേണ്ടതുമാണ്. (1) മുൻഗണനാക്രമം ലംഘിക്കുകയോ അംഗീകൃതപ്ലാൻ, പെർമിറ്റ്, ഒക്കുപെൻസി സർട്ടിഫിക്കറ്റ എന്നിവ മേൽ നിർദ്ദേശിച്ച പ്രകാരം അയയ്ക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ അതിനുത്തര വാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. (12) കോർപ്പറേഷനുകളിൽ അസിസ്റ്റന്റ് ടൗൺ പ്ലാനിംഗ് ഓഫീസർമാരും, ടൗൺ പ്ലാനിംഗ് ഓഫീ സർമാരും മുൻഗണനാ ക്രമം തെറ്റിക്കാതെയും, നിയമാനുസൃതമായും പ്രവർത്തിക്കുന്നുവെന്ന് അതാത് കോർപ്പറേഷൻ എഞ്ചിനീയർമാർ ഉറപ്പാക്കേണ്ടതാണ്. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണവകുപ്പ് (ഇപി.എ) വകുപ്പ് നം. 79865/ഇ. പി. എ 1/08/തസ്വഭവ തിരു.) 02-3-2009). വിഷയം:- തദ്ദേശ സ്വയംഭരണം-പഞ്ചായത്തു വകുപ്പ് - സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്-സംബന്ധിച്ച-വിശദീകരണം സൂചന:- 1) സ.ഉ(പി) നമ്പർ 189/2000/LSGD തീയതി 4.07.2000 സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലെ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അനുമതി തേടി ധാരാളം ഗ്രാമപഞ്ചായത്തുകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. അധികാരവികേന്ദ്രീകരണ കമ്മിറ്റിയുടെ ശുപാർശ യുടെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്തുകളിലെ ജോലിഭാരം ലഘുകരിക്കുന്നതിന് ദിവസവേതനാടി സ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകളിലെ യോഗ്യരായവരുടെ മാനവശേഷി പ്രയോജനപ്പെടുത്തുന്നത് സംബ ന്ധിച്ച്, സൂചനയിലെ ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മേൽപ്പറഞ്ഞ ഉത്തരവിലെ താഴെപ്പറയുന്ന വ്യവ സ്ഥകൾ പാലിച്ചുകൊണ്ട് ജോലിഭാരം ലഘുകരിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകൾക്ക് ഗ്രാമവാസിക ളിൽ യോഗ്യരായവരുടെ മാനവശേഷി പ്രയോജനപ്പെടുത്താവുന്നതാണ്. 1, ഗ്രാമപഞ്ചായത്തിലുള്ള യോഗ്യരായവരുടെ സേവനം, പെൻഷൻ വിതരണം, കണക്കുകൾ തിട്ടപ്പെ ടുത്തൽ, ഫാറങ്ങൾ തയ്യാറാക്കൽ, പ്രോജക്ടുകൾ തയ്യാറാക്കൽ എന്നീ കാര്യങ്ങൾക്കും ഗ്രാമ പഞ്ചായ ത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്. 2. താൽക്കാലിക വേതനത്തിൽ ഒരാൾക്ക് പരമാവധി 100 പ്രവൃത്തി ദിവസങ്ങൾ ജോലി നൽകാവുന്ന താണ്. 3. ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവരിൽ 50% സ്ത്രീകൾ ആയിരിക്കണം. 4. ഓരോ വർഷവും പുതിയ സംഘം ആളുകളുടെ സേവനമാണ് ഉപയോഗപ്പെടുത്തേണ്ടത്. അറവുശാലകളുടെയും ഇറച്ചി വിൽപ്പന ശാലകളുടെയും നവീകരണവും അവയിൽ മലിനീകരണനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ. എ.) വകുപ്പ് നം. 6899/ആർ. എ. 3/09/തസ്വഭവ തിരു. 21-4-2009). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - അറവുശാലകളുടെയും ഇറച്ചി വിൽപ്പന ശാലകളുടെയും

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ