Panchayat:Repo18/vol2-page0909

From Panchayatwiki
Revision as of 08:12, 6 January 2018 by Ajijoseph (talk | contribs) ('(5) 1970 മുതലുള്ള ജനന-മരണ സർട്ടിഫിക്കറ്റുകൾ, 2008 മുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(5) 1970 മുതലുള്ള ജനന-മരണ സർട്ടിഫിക്കറ്റുകൾ, 2008 മുതലുള്ള പൊതു വിതരണ രജിസ്ട്രേ ഷൻ സർട്ടിഫിക്കറ്റുകൾ, ഓണർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവ പൊതുജനങ്ങൾക്ക് സ്വയമേവ ഡൗൺലോഡ് ചെയ്യാനുള്ള ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം. കെട്ടിട നികുതി ഓൺലൈ നായി അടയ്ക്കാനുള്ള സജ്ജീകരണവും ഏർപ്പെടുത്തണം. പ്രധാന പ്രവർത്തനങ്ങൾ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ നേടുവാൻ ഗ്രാമ പഞ്ചായത്ത് നിർവ്വഹിക്കേണ്ട പ്രധാന പ്രവർത്തനങ്ങൾ താഴെപ്പറയുന്നു. ഭരണസമിതി തീരുമാനം ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ സേവന ഗുണമേൻമ മെച്ചപ്പെടുത്തി ഐ.എസ്.ഒ. (ISO)9001:2008 സർട്ടിഫിക്കേഷൻ നേടാനുള്ള തീരുമാനം ഭരണസമിതി എടുക്കേണ്ടതാണ്. (1) പ്രോജക്ട് തയ്യാറാക്കൽ നടപടികൾ സ്വീകരിക്കുക. (2) ഐ.എസ്.ഒ. കൺസൾട്ടന്റിനെ നിയോഗിക്കുവാൻ തീരുമാനിക്കുക (3) സ്ഥാപന പ്രതിനിധിയെ തീരുമാനിക്കുക. (എ) ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കുവേണ്ടി ഐ.എസ്.ഒ. കൺസൾട്ടന്റുമായും ലീഡ് ഓഡിറ്ററു മായും ചർച്ച ചെയ്യുന്നതിനും ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിന് വേണ്ടി സജ്ജീകരണങ്ങൾ നടത്തുന്ന തിനും പഞ്ചായത്ത് സെക്രട്ടറിയെ സ്ഥാപനപ്രതിനിധി ആയി നിയമിക്കണം. (ബി) പഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുന്നതിലേക്കായി അസിസ്റ്റന്റ് സെക്രട്ടറിയേയോ, ജൂനിയർ സൂപ്രണ്ടിനെയോ സഹപ്രതിനിധിയായും ചുമതലപ്പെടുത്താം. ജീവനക്കാരുടെ യോഗം ഭരണസമിതി തീരുമാനത്തിനു ശേഷം ജീവനക്കാരുടെ യോഗം വിളിച്ച ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിനെ ക്കുറിച്ച് ബോധവൽക്കരിക്കുകയും പൂർണ്ണ സഹകരണം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. കൺസൾട്ടന്റിനെ തെരഞ്ഞെടുക്കലും നിയോഗിക്കലും: (1) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കുന്നതിലൂടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള സാങ്കേതിക സഹായം നൽകുന്നതിന് ഐ.എസ്.ഒ. കൺസൾട്ടന്റിനെ നിയോഗിക്കണം. (2) പ്രോക്യുർമെന്റ് മാന്വലിൽ പ്രതിപാദിക്കുന്ന നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം ഐ.എസ്.ഒ. കൺസൾട്ടന്റിനെ തെരഞ്ഞെടുക്കേണ്ടത്. (3) ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QC) അംഗീകരിച്ചിട്ടുള്ള കൺസൾട്ടന്റിനെയോ രജിസ്ട്രേഷൻ കൺസൾട്ടന്റിനെയോ വേണം നിയോഗിക്കേണ്ടത്. ഇത് ഉറപ്പാക്കുന്നതിലേയ്ക്ക് അംഗീകാരപ്രതത്തിന്റെ പകർപ്പ വാങ്ങി ഗ്രാമപഞ്ചായത്തിന്റെ ഫയലിൽ സൂക്ഷിക്കേണ്ടതാണ്. അംഗീകൃത കൺസൾട്ടന്റുമാരുടെ പട്ടിക QC വെബ്സൈറ്റിൽ എൻ.എ.ബി.സി.ബി. പോർട്ടലിൽ ലഭ്യമാണ്. (4) ഐ.എസ്.ഒ. കൺസൾട്ടന്റ് ചുരുങ്ങിയത് 15 മനുഷ്യദിനങ്ങൾ പഞ്ചായത്തിൽ ചെലവഴിക്കേണ്ട ᏣᎧᏅ6rr) . ഐ.എസ്.ഒ. കൺസൾട്ടന്റിന്റെ പ്രധാന ഉത്തരവാദിത്വങ്ങൾ: (എ) പൗര സർവ്വേ (Citizen Survey) നടത്താൻ സാങ്കേതിക സഹായം നൽകുക. (ബി) പൗരസർവ്വേ റിപ്പോർട്ട് തയ്യാറാക്കുക. (സി) ഗുണമേൻമാ നയരൂപീകരണത്തിന് സാങ്കേതിക സഹായം നൽകുക. (cul) (3Soso8 ക്വാളിറ്റി മാനേജ്മെന്റിനുള്ള കർമ്മപരിപാടി തയ്യാറാക്കാൻ സഹായിക്കുക. (ഇ) ക്വാളിറ്റി മാന്വൽ (Quality Manual) മലയാളത്തിൽ തയ്യാറാക്കുക. (എഫ്) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഐ.എസ്.ഒ. 9001:2008 നേടുന്നതിന് പര്യാപ്തമായ പരിശീലനങ്ങൾ നൽകുക. (ജി) തുടർപരിശീലനത്തിലുള്ള കർമ്മപരിപാടി തയ്യാറാക്കാൻ സഹായിക്കുക. (എച്ച്) പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സാങ്കേതിക സഹായം നൽകുക. (ഐ) ഒന്നാം കക്ഷി ഓഡിറ്റും, ഇന്റേണൽ ഓഡിറ്റും നടത്തുന്നതിനുള്ള പരിശീലനം നടത്തുക. (ജെ) പ്രീ അസ്സസ്മെന്റ് ഓഡിറ്റിന് സാങ്കേതിക സഹായം നൽകുക. (കെ) മൂന്നാം കക്ഷി ഓഡിറ്റിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുക. (എൽ) സർട്ടിഫിക്കറ്റ് പുതുക്കൽ പ്രക്രിയയ്ക്ക് വിദഗ്ദ്ധ ഉപദേശം നൽകുക. (എം) തുടർ വർഷങ്ങളിൽ സർവിലൻസ് ഓഡിറ്റിനുള്ള സാങ്കേതിക സഹായം നൽകുക.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ