Panchayat:Repo18/vol2-page1268
5. ഗ്രാമപഞ്ചായത്തുകളുടെ രേഖാമൂലമുള്ള സമ്മതത്തോടെ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് കുടിവെള്ള പദ്ധതികൾ ഏറ്റെടുക്കുന്നതാണ്. (അറ്റകുറ്റപ്പണി പ്രോജക്ടടുകൾ പാടില്ല.) 7.13. പ്രോജക്ടുകളുടെ കുറഞ്ഞ അടങ്കൽ തുക ജില്ലാ പഞ്ചായത്തുകൾ 10 ലക്ഷം രൂപയിൽ കുറവ് അടങ്കലുള്ള പ്രോജക്ടടുകളും ബ്ലോക്ക് പഞ്ചായത്തുകൾ 5 ലക്ഷം രൂപയിൽ കുറവ് അടങ്കലുള്ള പ്രോജക്ടുകളും ഏറ്റെടുക്കാൻ പാടില്ല. കൈമാറിക്കിട്ടിയ സ്ഥാപന ങ്ങളുടെ അറ്റകുറ്റപ്പണികൾ, പുതുക്കിപ്പണിയൽ, കൂട്ടിച്ചേർക്കലുകൾ എന്നിവയ്ക്കും സാമഗ്രികൾ വാങ്ങുന്നതിനും ഉള്ള പ്രോജക്ടടുകൾ കുറഞ്ഞ പരിധി ബാധകമല്ല. അതുപോലെ നോൺ റോഡ് മെയിന്റനൻസ് ഫണ്ട് വിനിയോ ഗിച്ച ചെയ്യുന്ന പ്രവൃത്തികൾക്കും ജില്ലാ പഞ്ചായത്തുകൾക്ക് സർക്കാർ കൈമാറി നൽകിയ റോഡുകളിൽ മുമ്പ് ചെയ്ത പ്രവൃത്തിയുടെ പൂർത്തീകരണത്തിനായി ചെയ്യുന്ന പ്രവർത്തികൾക്കും പട്ടികവർഗ്ഗ ഊരുകളിൽ നടപ്പാല ങ്ങൾ, പടവുകൾ എന്നിവയ്ക്കുള്ള പ്രവൃത്തികൾക്കും കുറഞ്ഞ പരിധി ബാധകമല്ല. 7.14. ജലസേചന/കുടിവെള്ള വിതരണ പരിപാടികൾക്ക് ഒ.വൈ.ഇ.സി. ചാർജ്ജ് ജലസേചന പ്രോജക്ടുകൾക്കും കുടിവെള്ള പ്രോജക്ടുകൾക്കും വൈദ്യുതി ഏർപ്പെടുത്തുന്നതിനും പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ വീടുകൾക്ക് ഗാർഹിക കണക്ഷൻ നൽകുന്നതിനും Own Your Electric Connection (OYEC) ചാർജ്ജ് അടയ്ക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട്/തനത് ഫണ്ട് വിനിയോഗിക്കാവുന്ന താണ്. 7.15. തനതു ഫണ്ടിന്റെ/ഗുണഭോക്ത്യ വിഹിതത്തിന്റെ വിനിയോഗം 1. ഗുണഭോക്ത്യവിഹിതം നിർബന്ധമായും നൽകേണ്ട എല്ലാ പ്രോജക്ട്ടുകൾക്കും അവ മറ്റ് കേന്ദ്രാവിഷ്കൃത പരിപാടിയുമായോ സംസ്ഥാനാവിഷ്കൃത പരിപാടിയുമായോ സംയോജിപ്പിക്കുകയാണെങ്കിൽ തന്നെയും പ്രോജ ക്ടിന്റെ ആകെ അടങ്കലിന്റെ അടിസ്ഥാനത്തിലായിരിക്കണം ഗുണഭോക്ത്യ വിഹിതം കണക്കാക്കേണ്ടത്. 2. ഗുണഭോക്ത്യ വിഹിതം മുൻകൂറായി ഈടാക്കി തദ്ദേശ ഭരണ സ്ഥാപനത്തിന്റെ തനതുഫണ്ടിലേക്ക് അട ച്ചതിനുശേഷം, മറ്റൊരു നിർദ്ദേശം ഇല്ലാത്തപക്ഷം കരാറുകാരന്/നിർവ്വഹണ ഏജൻസിക്ക് ഉചിതമായ സമയത്ത് 6Ꭷ6ᎧᏍᎾᏏᏛ0ᏇᏩᏅ6ᎱIᏋᎶᎤᎧᏆo6ᎥᏁᎠ. 3. ഗുണഭോക്ത്യ വിഹിതം തദ്ദേശഭരണ സ്ഥാപനം നൽകുന്ന തുകയുടെ ഗഡുക്കൾക്ക് ആനുപാതികമായി മുൻകൂർ ആയി ഈടാക്കേണ്ടതാണ്. 4, ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭാ സ്ഥാപനങ്ങൾക്കും അവയുടെ തനതു ഫണ്ട് പ്രോജക്റ്റടുകൾ നട പ്പാക്കാനുള്ള അധിക വിഭവമായി വകയിരുത്താവുന്നതാണ്. എന്നാൽ അങ്ങനെ വകയിരുത്തുന്ന തുകകൾക്ക് സബ്സിഡി മാർഗ്ഗരേഖയിലും പദ്ധതി ആസൂത്രണ മാർഗ്ഗരേഖയിലും പറഞ്ഞ എല്ലാ നിബന്ധനകളും ബാധകമാ യിരിക്കുന്നതാണ്. 5. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അവയുടെ തനതു ഫണ്ട് വികസന ഫണ്ടുമായും ഗുണഭോക്ത്യ വിഹിതം വികസന ഫണ്ടുമായും തനതു ഫണ്ടുമായും ഇഷ്ടാനുസരണം സംയോജിപ്പിക്കാം. എന്നാൽ പ്രോജക്ട് അംഗീ കാരശേഷം തനതു ഫണ്ടിന്റെയോ ഗുണഭോക്ത്യ വിഹിതത്തിന്റെയോ കുറവ് നികത്തുന്നതിന് വികസന ഫണ്ടിന്റെ തുകയിൽ വർദ്ധനവ് വരുത്തുന്നതിനുവേണ്ടി പ്രോജക്ട് ഭേദഗതി വരുത്താൻ പാടില്ല. മറ്റൊരുവിധത്തിൽ പറ ഞ്ഞാൽ ഒരു തദ്ദേശഭരണ സ്ഥാപനത്തിന് തനതു ഫണ്ടോ ഗുണഭോക്ത്യ വിഹിതമോ മതിയായ തോതിൽ ലഭ്യ മാകുമെന്ന് നിശ്ചയമായും ഉറപ്പുണ്ടെങ്കിൽ മാത്രമേ അവ പ്രോജക്ടിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. 6. കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികളിൽ പറഞ്ഞിട്ടുള്ള ഗുണഭോക്താക്കൾ നൽകേണ്ട ഗുണഭോക്ത്യ വിഹിതം തദ്ദേശ ഭരണ സ്ഥാപനങ്ങൾ നൽകാൻ പാടില്ല. 7.16. ജലസേചന പരിപാടികൾ ജലസേചന പരിപാടികളുടെ ഗുണഭോക്ത്യ പ്രദേശം (Ayacut area) നിർണ്ണയിക്കുന്നതിന് കൃഷി ഓഫീസർ നൽകുന്ന ആയക്കെട്ട സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്. എന്നാൽ നിർബന്ധവുമാണ്. യഥാർത്ഥ ജലവിതരണം നടത്താത്ത, ജലസംരക്ഷണം മാത്രമുള്ള പ്രോജക്ടുകൾക്ക് ആയക്കെട്ട സർട്ടിഫിക്കറ്റ് നൽകാവുന്നതല്ല. ജലവിത രണം നടത്തുന്ന ജലസേചന പ്രോജക്ടുകളുടെ അടങ്കൽ തുകയുടെ 10% പ്രയോജനം ലഭിക്കുന്ന സ്ഥലമുടമകൾ വഹിക്കേണ്ടതാണ്. ജലസേചന പരിപാടികളുടെ ഭാഗമായി ചെയ്യേണ്ടിവരുന്ന, ജലസ്രോതസ്സുകളിൽ മണ്ണ/ചെളി നീക്കം ചെയ്യൽ, വശങ്ങൾ മണ്ണിട്ട നികത്തൽ, പുല്ല വച്ചുപിടിപ്പിക്കൽ തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയിൽഉൾപ്പെ ടുത്തി ചെയ്യേണ്ടതാണ്. 7.17. ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും നടപ്പാലങ്ങൾ നിർമ്മിക്കുന്നതിൽ നിയ mO)6)o ജില്ലാ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും നടപ്പാലങ്ങളുടെ നിർമ്മാണത്തിനുള്ള പ്രോജക്ടുകൾ പൊതു വിഭാഗത്തിലോ പ്രത്യേക ഘടക പദ്ധതിയിലോ ഏറ്റെടുക്കുവാൻ പാടില്ല. എന്നാൽ ആ സ്ഥാപനങ്ങൾക്ക് പട്ടികവർഗ്ഗ ഉപപദ്ധതി പ്രകാരം പട്ടികവർഗ്ഗ ഊരുകളുടെ ഉപയോഗത്തിനു മാത്രമുള്ള നടപ്പാലങ്ങളുടെയും പട വുകളുടെയും (footbridges and foot steps) നിർമ്മാണ പ്രോജക്ടടുകൾ ഏറ്റെടുക്കാവുന്നതാണ്. 7.18. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ 1. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോൾ ആശയ പരിപാടി പ്രകാരം കണ്ടെത്തിയ എല്ലാ അഗതി കുടുംബങ്ങൾക്കും.വീട് വയ്ക്കുന്നതിന് സ്ഥലം നൽകൽ, ഭവന നിർമ്മാണം, വീടിന്റെ പുനരുദ്ധാരണം, കക്കുസു കളുടെ നിർമ്മാണം, വീട് വൈദ്യുതീകരണം എന്നീ ആനുകൂല്യങ്ങൾ നൽകേണ്ടതാണ്. എന്നാൽ ദീർഘനാളു കൾക്ക് മുമ്പു തയ്യാറാക്കിയിട്ടുള്ള ആശയാ പ്രോജക്ടുകൾ (ഗുണഭോക്ത്യ പട്ടിക ഉൾപ്പെടെ) പുനഃപ്പേരിശോധി ക്കേണ്ടതും കാലോചിതമായി പരിഷ്ക്കരിക്കേണ്ടതും അയൽസഭയുടെയും ഗ്രാമസഭയുടെയും അംഗീകാരം വാങ്ങേ ണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |