Panchayat:Repo18/vol2-page0855

From Panchayatwiki
Revision as of 08:11, 6 January 2018 by Prajeesh (talk | contribs) ('(3) 26-12-12-ലെ 13-ാമത് സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ യോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(3) 26-12-12-ലെ 13-ാമത് സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ യോഗത്തിന്റെ നടപടിക്കുറിപ്പ (4) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതി മിഷൻ ഡയറക്ടറുടെ 06-03-13-ലെ 25358/ഇ.ജി.എസ്.എ/12/സി.ആർ.ഡി. (ii) നമ്പർ കത്ത്. ഉത്തരവ് 2011-2012 സാമ്പത്തിക വർഷം 60 ലക്ഷത്തിൽ കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്തുകളിൽ ഒരു അക്കൗണ്ടന്റ്-കം-ഡേറ്റാ എൻട്രി ഓപ്പറേറ്ററേയും ഒരു എഞ്ചിനീയർ/ഓവർസിയറേയും നിയമിക്കുന്നതിന് പരാമർശം (1) പ്രകാരവും 2 കോടിയിലധികം ചെലവഴിച്ച പഞ്ചായത്തുകളിൽ അക്കൗണ്ടന്റ്-കം-ഡേറ്റാ എൻട്രി ഓപ്പറേറ്ററെയും ഒരു എഞ്ചിനീയർ/ഓവർസിയറേയും നിയമിക്കുന്നതിന് പരാമർശം (2) പ്രകാരവും ഉത്തരവ് ആയിരുന്നു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാരുടെ ജോലിഭാരം അധികരിച്ചിട്ടും ബ്ലോക്ക് തല ത്തിൽ നിലവിൽ അക്കൗണ്ടന്റ്-കം-ഡേറ്റാ എൻട്രി ഓപ്പറേറ്ററായി ഒരാളെ മാത്രമേ നിയമിച്ചിട്ടുള്ളൂ എന്ന തിനാൽ ജോലിഭാരം കൂടുതലുള്ള ബ്ലോക്കുകളിൽ ഒരു അക്കൗണ്ടന്റ്-കം-ഡേറ്റാ എൻട്രി ഓപ്പറേറ്ററെ, ആയതിന് ഒരു സാമ്പത്തിക വർഷം വേണ്ടിവരുന്ന ചെലവ് ആയ 1,25,000-രൂപ (10,000 x 12 = 1,20,000 + 5000 (Leave surrender) = 125000/-) അടക്കം ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളു ടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണചെലവിനും 2012-13 സാമ്പത്തിക വർഷത്തെ മൊത്തം ചെല വിനത്തിന്റെ 4% അധികരിക്കാത്ത പക്ഷം 01-04-2013 മുതൽ ബ്ലോക്കുകളിൽ അധികമായി ഒരു അക്കൗ ണ്ടന്റ്-കം-ഡേറ്റാ എൻട്രി ഓപ്പറേറ്ററെക്കൂടി നിയമിക്കുന്നതിന് അനുമതി നൽകണമെന്ന് സൂചന (3)-ലെ തീരുമാനപ്രകാരം സൂചന (4)-ൽ മിഷൻ ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ജോലിഭാരം കൂടുതലുള്ള ബ്ലോക്കുകളിൽ ഒരു അക്കൗ ണ്ടന്റ്-കം-ഡേറ്റാ എൻട്രി ഓപ്പറേറ്ററെ, ആയതിന് ഒരു സാമ്പത്തിക വർഷം വേണ്ടിവരുന്ന ചെലവ് അടക്കം ആകെ ഭരണചെലവിനും 2012-13 സാമ്പത്തിക വർഷത്തെ മൊത്തം ചെലവിനത്തിന്റെ 4% അധികരി ക്കാത്ത പക്ഷം 01-04-2013 മുതൽ ബ്ലോക്കുകളിൽ അധികമായി ഒരു അക്കൗണ്ടന്റ്-കം-ഡേറ്റാ എൻട്രി ഓപ്പറേറ്ററെക്കൂടി നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ‘സാംഖ്യ' ഡബിൾ എൻടി അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ ഓരോ ഹെഡ് ഓഫ് അക്കൗണ്ടിലും വരവു വയ്ക്കുന്നതും ചെലവഴിക്കുന്നതുമായ തുകകൾ പൂർണ്ണരൂപയിലായിരിക്കണമെന്ന ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (എ.എ.) വകുപ്പ്, സ.ഉ.(ആർ.ടി.) നം. 885/2013/തസ്വഭവ TVPM, dt, 02-04-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - 'സാംഖ്യ ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായ ത്തിൽ ഓരോ ഹെഡ് ഓഫ് അക്കൗണ്ടിലും വരവു വയ്ക്കുന്നതും ചെലവഴിക്കുന്നതുമായ തുകകൾ പൂർണ്ണ രൂപയിലായിരിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 14-01-2011-ലെ സ.ഉ (അ) നമ്പർ 18/2011/തസ്വഭവ നമ്പർ വിജ്ഞാപനം. (2) 14-01-2011-ലെ സ.ഉ (അ) നമ്പർ 20/2011/തസ്വഭവ നമ്പർ വിജ്ഞാപനം. (3) 20-10-2011-ലെ സ.ഉ (സാധാരണ) നം. 2414/2011/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ് (4) 16-05-2012-ലെ ജി.ഒ.(എം.എസ്) 132/05/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ് ഉത്തരവ് 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം 283-ാം വകുപ്പ് 7-ാം ഉപവകുപ്പ് പ്രകാരം മുനിസിപ്പൽ ഫണ്ടിലേക്ക് വരവ് വയ്ക്കുന്നതും അതിൽ നിന്ന് നൽകുന്നതുമായ എല്ലാ തുകകളും പൂർണ്ണരൂപയിൽ ആയിരിക്കേണ്ടതാണ്. ഈ ആവശ്യത്തിലേക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപയുടെ മൊത്തം സംഖ്യയാക്കേണ്ടതാണ്. അതുപോലെ, 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 273-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് പിരിക്കുന്ന നികുതികളും, ഫീസും, സർചാർജ്ജം പഞ്ചാ യത്ത് ഫണ്ടിലേക്ക് വരവു വയ്ക്കുന്ന മറ്റ് തുകകളും ആയ എല്ലാ തുകകളും പൂർണ്ണരൂപയിൽ ആയിരിക്കേ ണ്ടതാണ്. ഈ ആവശ്യത്തിലേക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപയുടെ മൊത്തം സംഖ്യയാക്കേണ്ടതാണെന്ന വിശദീകരണം പ്രസ്തുത ഉപവകുപ്പിനു താഴെ നൽകിയിരിക്കുന്നു. ഈ നിയമ വ്യവസ്ഥകൾ പാലിക്കണമെങ്കിൽ പിരിച്ചെടുക്കുന്ന അർദ്ധവാർഷിക ഗഡു പൂർണ്ണ രൂപയിൽ ആയിരിക്കേ ണ്ടതാണെങ്കിലും ഇക്കാര്യം പരാമർശം 1-ഉം 2-ഉം ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ല. (2) എന്നാൽ പല നഗരസഭകളും പഞ്ചായത്തുകളും അർദ്ധ വാർഷിക വസ്തു നികുതി, ലൈബ്രറി സെസ്, പിഴപ്പലിശ തുടങ്ങിയ തുകകൾ പൂർണ്ണ രൂപയിലല്ലാതെ വരവു വയ്ക്കുന്നതായും മൊത്തം രസീ തിന്റെ തുക പൂർണ്ണ രൂപയിലാക്കാൻ വേണ്ടി മാത്രം ഒരു രൂപയിൽ കുറഞ്ഞ ഒരു തുക മറ്റേതെങ്കിലും ഹെഡ് ഓഫ് അക്കൗണ്ടിൽ വരവു വെയ്ക്കുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരിക്കുന്നു.