Panchayat:Repo18/vol2-page0852

From Panchayatwiki
Revision as of 08:09, 6 January 2018 by Prajeesh (talk | contribs) ('ചെയ്യുന്ന കമ്മിറ്റിയിൽ ആ വിഷയമേഖലയുമായി ബന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ചെയ്യുന്ന കമ്മിറ്റിയിൽ ആ വിഷയമേഖലയുമായി ബന്ധപ്പെട്ട 3 വിദഗ്ദ്ധർ ഉണ്ടായിരിക്കണം. ഇങ്ങനെ യുള്ള വിദഗ്ദദ്ധരെ, ആ വിഷയവുമായി ബന്ധപ്പെട്ട വകുപ്പുമേധാവികളിൽ നിന്നും, ബന്ധപ്പെട്ട വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ മേധാവികളിൽ നിന്നും തത്തുല്യമായ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമായി കണ്ടെത്തി കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇതിന്റെ ചുമതല കൺവീനർക്കാണ്. ഒരു ഏജൻസിക്കു തന്നെ ഒന്നിലധികം വിഷയമേഖലകളിലുള്ള പ്രവർത്തനങ്ങൾക്കായി അംഗീകാരം നൽകാനുണ്ടെങ്കിൽ ഓരോ വിഷയമേഖലയ്ക്കും 3 വീതം വിഷയമേഖലാ വിദഗ്ദദ്ധരെ ഉൾപ്പെടുത്തേണ്ടതാണ്. (v) കമ്മിറ്റിയുടെ ചുമതലകൾ (1) അക്രഡിറ്റേഷനുവേണ്ടി ലഭിക്കുന്ന അപേക്ഷകളും അതോടൊപ്പമുള്ള രേഖകളും സൂക്ഷ്മമായി പരിശോധിക്കുക, വിലയിരുത്തുക (2) സ്ഥാപനങ്ങളുടെ ഓഫീസ്/ഓഫീസുകൾ സന്ദർശിച്ച പ്രവർത്തനങ്ങൾ വിലയിരുത്തുക (അന്വേഷണം, അഭിമുഖം, രേഖകളുടെ പരിശോധന മുതലായവ) (3) അപേക്ഷയിൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുക (4) മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുക, ആവശ്യമെങ്കിൽ പ്രവൃത്തി നടത്തിയി ട്ടുള്ള സ്ഥലങ്ങൾ സന്ദർശിക്കുക (5) നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാർക്കുകൾ നൽകുക (6) മേൽപറഞ്ഞവയുടെ അടിസ്ഥാനത്തിൽ ഒരു സർക്കാരിതര ഏജൻസിക്ക് അക്രഡിറ്റേഷൻ നൽകാമോ ഇല്ലയോ എന്ന് ശുപാർശ ചെയ്യുക (7) അക്രഡിറ്റേഷൻ നൽകാമെങ്കിൽ ഏജൻസി തദ്ദേശസ്വയംഭരണ വകുപ്പിന് നൽകേണ്ട കരാർ ഉടമ്പടിയും വ്യവസ്ഥകളും തയ്യാറാക്കുക (8) അക്രഡിറ്റേഷൻ നൽകുന്ന ഏജൻസിയുടെ പ്രവർത്തനം നിരീക്ഷിക്കുകയും വിലയിരു ത്തകയും ചെയ്യുക. (9) മേൽപറഞ്ഞ രീതിയിൽ അന്വേഷണവും പരിശോധനയും നടത്തി, ഈ മാർഗ്ഗരേഖയുടെ ഖണ്ഡിക 5-ൽ പറഞ്ഞ പ്രകാരമുള്ള സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളെ അവയുമായി ബന്ധപ്പെട്ട വാങ്ങലുകൾ നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കാമോ ഇല്ലയോ എന്ന് ശുപാർശ ചെയ്യുക. 8. പൊതുവായവ (1) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രോജക്ട് നിർവ്വഹണം ഏത് ഏജൻസിയെ ഏൽപിക്കു കയാണെങ്കിലും, ഗുണഭോക്ത്യ സമിതിയായാലും സർക്കാർ ഏജൻസിയായാലും സർക്കാരിതര ഏജൻസിയാ യാലും അവരുമായി തദ്ദേശസ്വയംഭരണ സ്ഥാപനം കരാറിലേർപ്പെടേണ്ടതാണ്. (2) ഈ മാർഗ്ഗരേഖയുടെ ഖണ്ഡിക 7(iv)-ൽ പറഞ്ഞ മാനദണ്ഡങ്ങൾ പ്രകാരം ഖണ്ഡിക7(v)-ൽ പറഞ്ഞ കമ്മിറ്റി അംഗീകാരത്തിനായി ശുപാർശ ചെയ്യാത്ത ഒരു സ്ഥാപനത്തിനും അക്രഡിറ്റേഷൻ നൽകു ന്നതല്ല. അനുബന്ധം 1 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് അകഡിറ്റേഷൻ ലഭിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷ 1. പൊതുവിവരം 1.1 സംഘടനയുടെ പേരും മേൽവിലാസവും 1.2 മുഖ്യകാര്യദർശിയുടെ പേരു പദവിയും 1.3 പ്രവർത്തന പരിചയം (വർഷം) 2.1 രേഖകൾ/രജിസ്റ്ററുകൾ സംബന്ധിച്ച വിവരം (a) സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏത് ആക്ട് പ്രകാരം? എവിടെയാണ് രജി സ്റ്റർ ചെയ്തിട്ടുള്ളത്? (b) രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ രജിസ്ട്രേഷൻ നമ്പർ, തീയതി, അതോറിറ്റി (c) സംഘടനയുടെ പ്രവർത്തനം സംബന്ധിച്ച നിയമാവലി തയ്യാറാക്കി അംഗീകാരം ലഭിച്ചതാണോ? (ഉണ്ടെങ്കിൽ ആയതിന്റെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്). (d) പൊതുയോഗ/ഭരണസമിതി യോഗത്തിന്റെ മിനിടസ് ബുക്ക് കൃത്യമായി സൂക്ഷിക്കുന്നുണ്ടോ? (e) ആസ്തിയും രജിസ്റ്ററും പ്രോജക്ട് രജിസ്റ്ററും ഓഡിറ്റർ പരിശോധിച്ച സാക്ഷ്യപ്പെടുത്തിയത് സൂക്ഷിക്കുന്നുണ്ടോ? () സ്ഥാപനത്തിന്റെ ഘടന (എക്സസിക്യൂട്ടീവ് അംഗങ്ങൾ, ഭരണസാരഥികളുടെ വിവരങ്ങൾ) (g) പട്ടികജാതി/പട്ടികവർഗ്ഗ/സ്ത്രീ പ്രാതിനിധ്യം എത്ര?